കോവിഡ്: ഇന്ത്യയില്‍ സ്ത്രീകളുടെ മരണനിരക്ക് കൂടുന്നു
Health
08-Nov-2020
Health
08-Nov-2020

ഭാരതത്തില്‍ മാത്രം കോവിഡ് 19 മൂലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നു. എല്ലാ രാജ്യങ്ങളിലും കോവിഡ്-19 ലെ മരണനിരക്ക് പുരുഷന്മാരില്‍ കൂടി നില്‍ക്കുമ്പോള്‍ ഭാരതത്തില്‍ മാത്രം സ്ത്രീകളില്‍ മരണനിരക്ക് കൂടി നില്‍ക്കുന്നത് അത്ഭുതമുണ്ടാക്കുന്നു.
ഇന്ത്യയില്‍ പുരുഷന്മാരില്‍ മരണനിരക്ക് 2.9 ശതമാനവും സ്ത്രീകളില്‍ 3.3 ശതമാനവുമാണ്. അതേസമയം പുരുഷന്മാര്‍ കൂടുതല്‍ മരണപ്പെടുന്ന മറ്റു രാജ്യങ്ങളില്‍ 1:3.5 എന്ന നിരക്കില്‍ പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍. ഭാരതത്തിലെ ഈ മരണനിരക്കിലെ സ്ത്രീ പുരുഷ വ്യത്യാസം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

.jpg)
വളരെ ഉയര്‍ന്ന ജനസംഖ്യയുടെ അളവ് ശരിയായ ദേശീയതലത്തിലുള്ള ഒരു സര്‍വെയ്ലന്‍സ് നടത്തുന്നതിന് തടസ്സമാണ്. മറ്റു പല രാജ്യങ്ങളും മരണനിരക്ക് കണക്ക് കൂട്ടുവാന്‍ രോഗലക്ഷണങ്ങളുളള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരും അവരില്‍ പോസിറ്റീവായി പരിശോധനാഫലങ്ങള്‍ വരുന്നവരെയും എടുത്തുകൊണ്ടാണ്. ടെസ്റ്റ് പോസിറ്റീവ് ആകുന്ന എല്ലാവരെയും മരണനിരക്ക് കണക്കുകൂട്ടുന്നതിന് ഉപയോഗിക്കുന്നത് മരണനിരക്കില്‍ വളരെ വലിയ അന്തരം ഉണ്ടാക്കിയേക്കാം.
ഭാരതത്തിലെ താരതമ്യേന പ്രായം കുറഞ്ഞ ആള്‍ക്കാരുടെ എണ്ണത്തിലുള്ള വലുപ്പം മരണനിരക്ക് കുറയ്ക്കുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളില്‍ മരണനിരക്ക് കൂടുന്നതിന് കാരണം കൂടുതല്‍ വ്യക്തമാകേണ്ടതായുണ്ട്. ഒരുപക്ഷേ ചികിത്സ ലഭ്യമാക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ താമസം നേരിടുന്നുണ്ടോ എന്നുള്ള പ്രസക്തമായ ചോദ്യം നിലവിലുണ്ട്. ഭാരതത്തിലെ ഗ്രാമങ്ങളിലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments