Image

ട്രംപിൻറ്റെ തോൽവിക്ക് ആരെ പഴിക്കണം? (ബി ജോൺ കുന്തറ)

Published on 07 November, 2020
ട്രംപിൻറ്റെ തോൽവിക്ക്  ആരെ പഴിക്കണം? (ബി ജോൺ കുന്തറ)
തിരഞ്ഞെടുപ്പു വിവാദങ്ങൾ  ഇനിയും അവസാനിച്ചിട്ടില്ല.  ഒരര്‍ത്ഥത്തിൽ ട്രംപ് മല്സരിച്ചത് ബൈഡനെതിരായി മാത്രം ആയിരുന്നില്ല അമേരിക്കയിലെ   പ്രമുഖ മാധ്യമങ്ങൾക്കും സ്റ്റാബ്ലിഷ്‌മെന്റിനും എതിരായിരുന്നു ആ ഒറ്റയാൾ  പോരാട്ടം .

ട്രംപ് 2016ൽ ഹില്ലരിയെ തോൽപ്പിച്ച സമയം മുതൽ ഇവർ ട്രംപിനെ സ്ഥാനഭ്രഷ്ട്ടനാക്കുവാൻ ശ്രമിക്കുന്നു. ഇമ്പീച്ചു ശ്രമം വിജയിച്ചില്ല.  എന്നാൽ 2020 തിരഞ്ഞെടുപ്പിൽ ഇവർ വിജയിച്ചു.

വാഷിംഗ്‌ടൺ ഡിസി കുത്തക  അധികാരിവര്‍ഗ്ഗത്തെ പിണക്കി ഇവിടെ ആരും കൂടുതൽ നാൾ നിലനിൽക്കില്ല എന്നും തെളിയിച്ചിരിക്കുന്നു.

പാർട്ടി ഒത്തൊരുമ തീരെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് ട്രംപ് തൻറ്റെ രണ്ടാം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഡെമോക്രാറ്റ് ഭാഗത്തുനിന്നും എല്ലാവരും ഒരേ ശബ്ദത്തിൽ ബൈഡനു പിന്നിൽ അണിനിരന്നു.

പാർട്ടി തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി തീർച്ചയായും പരാജയപ്പെട്ടിട്ടില്ല. കോൺഗ്രസ്സിൽ പതിനൊന്നു സീറ്റുകൾ കൂടുതൽ നേടി. കൂടാതെ സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തുന്നതിനും സാധ്യത കാണുന്നു.
അതുപോലതന്നെ ന്യൂനപക്ഷങ്ങളുടെ ഇടയിൽനിന്നും  ട്രംപ് അനേകരെ റിപ്പബ്ലിക്കൻ പാർട്ടിയിലേയ്ക്ക് പുതുതായി ആനയിച്ചു.

 ജോർജിയ സംസ്ഥാനത്തു രണ്ടു സെനറ്റ് സീറ്റുകളിലും വീണ്ടും തിരഞ്ഞെടുപ്പുണ്ട്. ആർക്കും 50  ശതമാനത്തിലേറെ വോട്ട് കിട്ടാത്ത സാഹചര്യത്തിലാണിത്. എന്നിരുന്നാൽ ത്തന്നെയും .  റിപ്പബ്ലിക്കൻ വോട്ടർമാർ ഇരു സ്ഥാനാർത്ഥികളുടെയും പിന്നിൽ അണിനിരക്കുന്നതിനുള്ള സാധ്യതകൾ ഏറെ .

താൻ കുഴിക്കുന്ന കുഴിയിൽ താൻതന്നെ വീഴുന്നു, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നോക്കുക.  ട്രംപ് രാഷ്ട്രീയ തലത്തിൽ കൂടുതൽ സ്നേഹിതരെ കൂട്ടിച്ചേർക്കുന്നതിനു പകരം വിരോധികളെ സമ്പാദിച്ചു.
നിരവധി, ബ്ലൂംബർഗ്  പോലുള്ളവർ, കോടിക്കണക്കിനു ഡോളർ ട്രംപിനെ തോൽപ്പിക്കുന്നതിനായി ചിലവഴിച്ചു. കോവിഡ് 19 രോഗ സംക്രമണം ട്രംപ് വിരോധികൾക്ക് കിട്ടിയ ഒരനുഗ്രഹം. ട്രംപ് കഴിഞ്ഞ മൂന്നുവർഷങ്ങൾ രാജ്യത്തിനുവേണ്ടി സൃഷ്‌ടിച്ച നിരവധി നേട്ടങ്ങൾ കോവിഡിനു മുന്നിൽ നിഷ്പ്രഭമായി.

കോവിഡ് 19   ട്രംപിൻറ്റെ തലയിൽ  സ്ഥാപിച്ചു സാധാരണ   അമേരിക്കൻ ജനതയുടെ വികാരങ്ങളെ  എല്ലാ തലങ്ങളിലും മറന്നുകൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പു പ്രചാരണമാണ് ജോ ബൈഡൻ കാഴ്ച വയ്ച്ചത്. കോവിഡ് രോഗം ഇവിടെ എത്തിയത് ചൈനയിൽ നിന്നാണെന്നും  ട്രംപിന്  ചെയ്യുവാൻ പറ്റുന്നതെല്ലാം ചെയ്തു എന്നതും  ആരും ശ്രദ്ധിച്ചില്ല

ജോർജ് ഫ്ലോയിഡ് മരണത്തിൽ നിന്നും ഉടലെടുത്ത പ്രതിഷേധ പ്രകടനങ്ങളുടെ മറവിൽ പട്ടണങ്ങളിൽ നടന്ന കൊലയും കൊള്ളിവയ്പ്പും ബൈഡൻ നിസ്സാരമായി തള്ളി. സംഘർഷാവസ്ഥ കുറക്കുവാൻ ഒരു വാക്കുപോലും ഉരിയാടിയില്ല. അതും ബൈഡനെ സഹായിച്ചു

ഒരു കാര്യം, മാറിപ്പോകുന്ന ട്രംപ് ഭരണത്തിന് അഭിമാനിക്കാം തങ്ങൾ പൊതുവെ അമേരിക്കയിലും ആഗോള തലത്തിലും ഒരു നല്ല അന്തരീഷം സൃഷ്ടിച്ചിട്ടാണ്  കടന്നു പോകുന്നതെന്ന്. കോവിഡ് സംക്രമണത്തിൽ നിന്നും ഉടലെടുത്ത സാമ്പത്തിക നഷ്ട്ടങ്ങൾ മാറിവരുന്നു, ലോകത്തു ഉടനീളം ഒരു സമാധാനം പടരുന്നു.
Join WhatsApp News
Boby Varghese 2020-11-07 20:25:56
Trump lost. America lost. China won. Iran won. Terrorists won. Anarchy won. Law and order lost. Mobocracy won. Antiffa won. Democracy lost. Atheists won. Christians lost. Evil won. Goodness lost. Greatest victory for the fake news. Truth was the victim. Swamp dwellers of Washington DC are jumping with joy. More than 95 % 0f American billionaires are Democrats. They all are victorious. What do they care about average American hard workers ?. Welfare cheats are very very happy. They don't have to work at all. Criminals are celebrating. Police will be defunded. May be abolished. Satan won.
M. A. George 2020-11-07 21:14:44
ട്രമ്പിന്റെ തോൽവിക്ക് ട്രമ്പ് തന്നെ ഉത്തരവാദി. വായിൽ തോന്നുന്നെതെന്തും വിളിച്ചു പറയുന്ന അഹങ്കാരിയായ ട്രമ്പ് ഒരിക്കലും ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല. Hire & Fire ശീലമാക്കിയ, പക്വതയില്ലാത്ത ഒരു വ്യവസായി എന്നതിൽ കവിഞ്ഞ എന്തു സവിശേഷതയാണ് ട്രമ്പിനുള്ളത്? റഷ്യയിലും ചൈനയിലും വടക്കൻ Koria യിലുo നയതന്ത്രം എന്നതിലും കവിഞ്ഞു സ്വന്തം business സാമ്രാജ്യം എങ്ങെനെ വിപുലമാക്കാം എന്നതു മാത്രമായിരുന്നു ട്രമ്പിന്റെ ശ്രദ്ധ. അമേരിക്ക രണ്ടു തവണ തെരെഞ്ഞടുത്ത പ്രസിഡന്റ് ഒബാമയെ അധിക്ഷേപിക്കുന്നതിൽ വിനോദം കണ്ടെത്തിയിരുന്ന പക്വത ഇല്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ട്രമ്പ്. ട്രമ്പിന്റെ മകൻ മീഡിയായിൽ ഉറക്കെ ചോദിക്കുന്നതു കേട്ടു"എവിടെ GOP " എന്ന്. ട്രമ്പ് ഓർഗെനൈസേഷന്റെ ഒരു ഘടകമായിട്ടാണ് GOP യെ ട്രമ്പിന്റെ കുട്ടികൾ കണക്കാക്കുന്നത്. എന്നാൽ GOP ജനവിധിയെ മാനിക്കുന്നു എന്നതാണ് അവരുടെ ശാന്തതക്കു കാരണം. ഡെമോക്രാറ്റിക്ക് വിജയം അറിഞ്ഞ് അമേരിക്കൻ തെരുവീഥികളിൽ ജനങ്ങൾ ആവേശഭരിതരായി നിർത്തം ചെയ്യുന്നതു കാണുമ്പോൾ വളരെ നാളത്തെ ദുർഭരണത്തിനു ശേഷം മോചനം ലഭിച്ച ഒരു ജനതയുടെ ആവേശം എങ്ങും കാണാം. ട്രമ്പ് മൗലിക വാദികളുടെ എല്ലാ പ്രവചനങ്ങളും ജല രേഖകളായി അസ്തമിച്ചു. യജമാന ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള അമേരിക്കൻ ജനവിധി എക്കാലവും സ്മരിക്കെടും.
Tom abraham 2020-11-08 14:22:25
Police brutality in keepInt the knee, not making a black guy breath , brought trump defeat. That was not America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക