ശസ്ത്രക്രിയകള്‍ അടിയന്തര പ്രധാന്യമല്ലാത്തവ നീട്ടിവയ്ക്കാന്‍ ജര്‍മന്‍ ആശുപത്രികള്‍ക്ക് ഉപദേശം
EUROPE
07-Nov-2020
EUROPE
07-Nov-2020

ബര്‍ലിന്‍: അനിവാര്യമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവയ്ക്കാന്‍ ജര്‍മനിയിലെ ആശുപത്രികള്‍ക്ക് വൈദ്യശാസ്ത്ര വിദഗ്ധരുടെ ഉപദേശം. കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കുതിച്ചുയരാനുള്ള സാധ്യത കണക്കിലെടുത്താണിത്.
നാലാഴ്ചയ്ക്കിടെ രണ്ടായിരത്തോളം പേരാണ് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ശേഷിയുടെ പരമാവധിയിലാണ് ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് ഇന്റര്‍ ഡിസിപ്‌ളിനറി അസോസിയേഷന്‍ ഫോര്‍ ഇന്റന്‍സീവ് കെയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ മേധാവി യുവെ ജാന്‍സെന്‍സ് പറഞ്ഞു.
രാജ്യത്ത് നിലവില്‍ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്ററുകളും ലഭ്യമാണ്. എന്നാല്‍, തല്‍സ്ഥിതി സ്ഥിതി മാറാന്‍ അധികം സമയം വേണ്ടെന്നാണ് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്റെ സാന്നിധ്യത്തില്‍ ജാന്‍സെന്‍സ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയാലും രോഗികളെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കാന്‍ കഴിയാത്തതായിരിക്കും രാജ്യത്തിന്റെ ആരോഗ്യരംഗം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments