Image

ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി
ഫിലാഡല്‍ഫിയ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്‌ തുടക്കംകുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ ഞായറാഴ്‌ച വി. മുന്നിന്‍മേല്‍ കുര്‍ബാനാനന്തരം നടന്നു. വികാരി ഫാ. ജോസ്‌ ദാനിയേല്‍ ദേവാലയത്തേയും, റോബര്‍ട്ട്‌ പിസാനി കോണ്‍ട്രാക്‌ടറേയും പ്രതിനിധീകരിച്ച്‌ ചടങ്ങിന്‌ നേതൃത്വം നല്‍കി. റവ.ഡോ. തമ്പി പോള്‍ (അസി. വികാരി), ഫാ. ഇ.എം. ഏബ്രഹാം (ക്‌നാനായ പള്ളി), ഫാ. മാത്യൂസ്‌ ആനത്താനം, ബില്‍ഡിംഗ്‌ കമ്മിറ്റിയംഗങ്ങള്‍, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവരോടൊപ്പം നൂറുകണക്കിന്‌ വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

ബില്‍ഡിംഗ്‌ കമ്മിറ്റി മെമ്പര്‍ നൈനാന്‍ ടി. വര്‍ഗീസ്‌ സമര്‍പ്പിച്ച പ്ലാനിന്റേയും മോഡലിന്റേയും അടിസ്ഥാനത്തില്‍ സഭാപാരമ്പര്യങ്ങള്‍ക്കനുസൃതമായി ദേവാലയ മാതൃകയിലേക്ക്‌ രൂപമാറ്റം വരുത്തിക്കൊണ്ടുള്ള ഈ ദേവാലയ പുനര്‍നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടം നാലുമാസംകൊണ്ട്‌ പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒന്നാംഘട്ടത്തില്‍ മനോഹരമായ മുഖവാരവും, പ്രവേശന കവാടവും അതിനോടു ചേര്‍ന്നുള്ള ഭാഗങ്ങളുമാണ്‌ നിര്‍മ്മിക്കുന്നത്‌.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫാ. ജോസ്‌ ദാനിയേല്‍, ഏലിയാസ്‌ ടി.പി, ജിജോ ജോസഫ്‌, ജോര്‍ജ്‌ ചെറിയാന്‍, ജീസ്‌ വര്‍ഗീസ്‌, ജോസഫ്‌ കുര്യാക്കോസ്‌, ജഫ്‌ ജോര്‍ജ്‌,നൈനാന്‍ ടി. വര്‍ഗീസ്‌, സാബു ജേക്കബ്‌, താരു കുര്യാക്കോസ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന ബില്‍ഡിംഗ്‌ കമ്മിറ്റിയാണ്‌ നേതൃത്വം നല്‍കുന്നത്‌.
ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക