Image

മടിയില്‍ കനമുണ്ട് നെഞ്ചിടിപ്പു കൂടുന്നു. പുതിയ പദ്ധതികള്‍- ഉല്‍ഘാടന മാമാങ്കങ്ങള്‍(ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ് Published on 07 November, 2020
 മടിയില്‍ കനമുണ്ട് നെഞ്ചിടിപ്പു കൂടുന്നു. പുതിയ പദ്ധതികള്‍- ഉല്‍ഘാടന മാമാങ്കങ്ങള്‍(ചാരുംമൂട് ജോസ്)
ചരിത്രത്തിലാദ്യമായി കേരളം സാക്ഷിയാകുന്നത് വന്‍കൊള്ളയുടെ കഥകളാണ്. വര്‍ഷങ്ങളായി കേരളത്തെയും നാടിന്റെ സമ്പദ്ഘടനയെയും വെല്ലുവിളിച്ച് ആദായവകുപ്പിനേയും പിഞ്ചു കുഞ്ഞുങ്ങളെയും വളര്‍ന്നുവരുന്ന തലമുറകളേയും കാര്‍ന്നു തിന്നുന്ന മയക്കുമരുന്നും, സ്വര്‍ണ്ണക്കടത്തുകളും ആരോ ഒറ്റിയതിന്റെ പേരില്‍ പിടിച്ചില്ലായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ മുഴുവന്‍ സ്വത്തുക്കളും വിദേശത്തു കടത്തുമായിരുന്നു. ഒരു ജനങ്ങളും സഖാക്കളും അറിയുക പോലുമില്ലായിരുന്നു.
ഇപ്പോള്‍ ആവര്‍ത്തിച്ച് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു വന്നിരുന്ന മടിയില്‍ കനമില്ല വഴിയില്‍ പേടിക്കണ്ട കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടെട്ടെ. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ!

മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെയും കഴിഞ്ഞ 40 ല്‍ പരം  വര്‍ഷങ്ങള്‍ പാര്‍ട്ടിയുടെ മഹാകൊള്ളയ്ക്കു സാക്ഷിയായിരുന്ന CM രവീന്ദ്രനെയും അടപടലും പൂട്ടി വരിഞ്ഞു മുറുക്കുമ്പോള്‍ ഇരട്ട ചങ്കു പിടയ്ക്കുന്നത് കേരളം ദര്‍ശിക്കുന്നത് മന്ത്രിമാര്‍ ഉള്ളില്‍ ചിരിക്കുന്നത്; കുട്ടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിനു മാറ്റം വരുമെന്നുള്ളതില്‍ തെല്ലും സംശയമില്ല. പിണറായിയും കൊടിയേരിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറവില്‍ നടത്തിയ കൊള്ളകള്‍ സഖാക്കള്‍, താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. പിടിക്കപ്പെടുമ്പോള്‍ എല്ലാ തെളിവുകളും കത്തിച്ചുകളയുക, എല്ലാ പ്രതികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുക അന്വേഷണ ഏജന്‍സിയോടൊന്നു സഹകരിക്കാതിരിക്കുക. എത്ര കോടികള്‍ ചെലവഴിച്ചാലും പിടിച്ചു നില്‍ക്കാനാകില്ല നാളിതുവരെയുള്ള രേഖകള്‍ കരസ്ഥമാക്കി ഭദ്രമാക്കിയിട്ടാണ് ഏജന്‍സികള്‍ സസൂഷ്മം മുന്നേറുന്നത്. കമ്മ്യൂണിസ്റ്റുകാരെ ഇത്രയും അപമാനിച്ച ഒരു ഭരണാധികാരിയും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിന്റെ സകല സമ്പത്തും വിദേശത്തു കടത്തി കുടുംബമൊത്ത് ചികിത്സയെന്ന പേരില്‍ നാടുകടക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇനി അഴിയെണ്ണേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ഏകാധി ഭരണത്തില്‍ ദുഃഖിതരായിരുന്ന മറ്റു മന്ത്രിമാരും സഖ്യകക്ഷികളും വിശേഷാല്‍ അണികളും ഇവരെ കൈവെടിഞ്ഞു മറ്റു പാര്‍ട്ടികളില്‍ ലയിച്ചുകൊണ്ടിരിക്കുന്നു.

ലജ്ജയില്ലാതെ പോലീസ് അകമ്പടിയോടെ പോലും പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലെത്തി ഇരട്ടച്ചങ്കന്‍. മക്കളെ ദുബായിലും അന്യസംസ്ഥാനത്തും കമ്പനികള്‍ സ്ഥാപിച്ച് ബിനാമികളെക്കൊണ്ട് കേരളത്തെ കൊള്ളയടിച്ചു കാര്‍ന്നുതിന്ന മുഖ്യമന്ത്രി ഒരു ഏകാധിപതിയായി തീര്‍ന്നതില്‍ അതിശയോക്തിയില്ല.

കച്ചി തുരുമ്പില്‍ പോലും പിടിക്കാനില്ലാത്ത അവസ്ഥയില്‍ വീണ്ടും കോടികള്‍ മുടക്കി സരിതയെ ഇറക്കി കളി തുടരാന്‍ ഇറങ്ങുന്നത് കാണുമ്പോള്‍ കേരള ജനത ഇവറ്റകളെ കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന സാഹചര്യം നിലവില്‍ വരും.

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത് ആപ്തവാക്യമായി ജനങ്ങള്‍ തോളിലേറിയതു മറക്കരുത്. ഏകദേശം 5 വര്‍ഷത്തിനു മുമ്പു ഈ സരിതയ്ക്കു കോടികള്‍ കൊടുത്തു തിരക്കഥയെഴുതി തലസ്ഥാനം തൂറി നാറ്റിച്ചു ഒരു സര്‍ക്കാരിനെ താഴെയിറക്കിയ രോദന കഥകള്‍- അതിന്റെ തിരിച്ചടികള്‍ ഒരു സ്വപ്‌നയില്‍ കൂടി മുഖ്യമന്ത്രിയെ ആഞ്ഞു കൊത്തി. ഇപ്പോള്‍ വിഷം ചീറ്റുന്ന മൂര്‍ഖനായി ഈ മുഖ്യനെ കേരളം വീക്ഷിക്കുന്നു. ഗത്യന്തരമില്ലാതെ കോവിഡ് സാഹചര്യം മുതലെടുത്ത് ഉല്‍ഘ്ടന മാമാങ്കങ്ങളും, പദ്ധതി പ്രഖ്യാപനങ്ങളും; കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെല്ലാം തന്റേതെന്നു അവകാശപ്പെട്ടു തുരുതുരാ പ്രഖ്യാപനങ്ങള്‍. വിഷം മേടിച്ചു തിന്നാനോ ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാനോ പെന്‍ഷന്‍ കൊടുക്കാനോ ഇല്ലാതെ ഖജനാവു കാലിയായിരിക്കുന്നേ എന്നു പറയുന്ന ധനമന്ത്രി ഉള്ളില്‍ ചിരിക്കുന്ന കമ്മ്യൂണിസത്തിന്റെ അവസാനം നിങ്ങളിലൂടെ നടപ്പാകട്ടെ! ജയ്ഹിന്ദ്.

 മടിയില്‍ കനമുണ്ട് നെഞ്ചിടിപ്പു കൂടുന്നു. പുതിയ പദ്ധതികള്‍- ഉല്‍ഘാടന മാമാങ്കങ്ങള്‍(ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക