Image

കെഇഎ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Published on 06 November, 2020
 കെഇഎ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ നേതാക്കള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.

സംഘടനയുടെ പ്രവര്‍ത്തന മേഖലകള്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തിയ നേതാക്കള്‍, പ്രവാസി പ്രശ്‌നങ്ങളില്‍ എംബസിയുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കെ ഇ എ അടക്കമുള്ള സംഘടനകളുടെ രെജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . രണ്ടുവര്‍ഷം മുമ്പ് കുവൈറ്റില്‍ ഒരപകടത്തില്‍ മരണപ്പെട്ട രണ്ടു മലയാളികളടക്കമുള്ള 7 ഇന്ത്യക്കാരുടെ ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാര തുക കമ്പനി നല്‍കാത്ത വിഷയം അംബാസഡറുടെ ശ്രെദ്ധയില്‍ പെടുത്തുകയും ഈ വിഷയത്തില്‍ സംഘടയുടെ വൈസ് പ്രസിഡന്റ് കെബീര്‍ തളങ്കര ശേഖരിച്ച എല്ലാ രേഖകളും അംബാസഡര്‍ക്ക് കൈമാറുകയും ചെയ്തു.

പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച അംബാസഡര്‍, എംബസിയുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ത്തലാക്കേണ്ടി വന്ന ഓപ്പണ്‍ ഹൗസ് ഉടന്‍ തന്നെ ഓണ്‍ലൈന്‍ വഴി തുടങ്ങാന്‍ ആലോചിക്കുകയാണെന്നും അറിയിച്ചു. അതുവരെ സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലൂടെ വിഷയങ്ങള്‍ നേരിട്ടറിയാന്‍ ശ്രമിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

പ്രസിഡന്റ് സത്താര്‍ കുന്നില്‍, ചെയര്‍മാന്‍ ഖലീല്‍ അടൂര്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, വര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് മധുര്‍, ട്രഷറര്‍ രാമകൃഷ്ണന്‍ കള്ളാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന്‍ ഒളവറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക