Image

യുഎസ് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നു; വാറന്‍ ബഫറ്റിനൊപ്പം അത്താഴം കഴിക്കാന്‍ 3.5 മില്യണ്‍ ഡോളര്‍

Published on 09 June, 2012
യുഎസ് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നു; വാറന്‍ ബഫറ്റിനൊപ്പം അത്താഴം കഴിക്കാന്‍ 3.5 മില്യണ്‍ ഡോളര്‍
വാഷിംഗ്ടണ്‍: യുഎസ് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ദിവസേന ഒരു സൈനികന്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്‌ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2012 ജൂണ്‍വരെയുള്ള കണക്കനുസരിച്ച് 154 യുഎസ് സൈനികരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ 130 സൈനികരായിരുന്നു ആത്മഹത്യ ചെയ്തത്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണത്തേക്കാളും അധികമാണിത്. സൈനികര്‍ക്കിടയിലെ ഉയരുന്ന ആത്മഹത്യാ പ്രവണത ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് പെന്റഗണ്‍ അറിയിച്ചു. 2001ല്‍ അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മാനസിക പ്രശ്‌നങ്ങള്‍മൂലം യുഎസ് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണെന്ന് നേരത്തെ കണ്‌ടെത്തിയിരുന്നു.

വാറന്‍ ബഫറ്റിനൊപ്പം അത്താഴം കഴിക്കാന്‍ 3.5 മില്യണ്‍ ഡോളര്‍

വാഷിംഗ്ടണ്‍: വാറന്‍ ബഫറ്റിനൊപ്പം അത്താഴം കഴിക്കാനുള്ള ചെലവ് 3.5 മില്യണ്‍ ഡോളര്‍. സംശയിക്കേണ്ട ബഫറ്റിന്റെ ചെലവല്ല ഇത്. ഒരു ചാരിറ്റി സംഘടനയ്ക്ക് ഫണ്ടു ശേഖരിക്കാനായി നടത്തിയ ലേലത്തിലാണ് മൂന്നര മില്യണ്‍ ഡോളര്‍ നല്‍കി ബഫറ്റിനൊപ്പം അത്താഴം കഴിക്കാന്‍ തയാറായി ഒരാള്‍ രംഗത്തെത്തിയത്. ഇയാളുടെ ആഗ്രഹപ്രകാരം പേര് വെളിപ്പെടുത്തിയിട്ടില്ല. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്ലൈഡ് ഫൗണ്‌ടേഷനാണ് ഈ തുക ലഭിക്കുക. പതിമൂന്നാം തവണയാണ് ഇത്തരത്തില്‍ ഗ്ലൈഡ് ഫൗണ്‌ടേഷനായി ബഫറ്റ് സഹകരിക്കുന്നത്. 11.5 മില്യണ്‍ ഡോളറാണ് അത്താഴ വിരുന്നിലൂടെ ബഫറ്റ് ഗ്ലൈഡ് ഫൗണ്‌ടേഷന് നേടിക്കൊടുത്തത്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 190 പേര്‍ യുഎസില്‍ അറസ്റ്റില്‍

വാഷിംട്ഗണ്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് 190 പേരെ യുഎസ് ഫെഡറല്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരു മാസം നീണ്ട് ഓപ്പറേഷനിലൂടെയാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഓപ്പറേഷന്‍ ഒറിയോണ്‍ എന്ന പേരിലായിരുന്നു പരിശോധന. 18 കുട്ടികളെ ബാല പീഡകരില്‍ നിന് മോചിപ്പിച്ചിട്ടുമുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലായത് യുഎസിലാണെങ്കിലും സ്‌പെയിന്‍, അര്‍ജന്റീന, യുകെ, ഫിലപ്പീന്‍സ് എന്നീ രാജ്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്‌ടെന്ന് ഫെഡറല്‍ പോലീസ് ഏജന്റ് വ്യക്തമാക്കി.

സിമ്മര്‍മാന്റെ പഴയഫോണ്‍ നമ്പര്‍ ഉപയോഗിച്ചയാള്‍ക്ക് വധഭീഷണി

ന്യൂയോര്‍ക്ക്: ട്രേയ്‌വോണ്‍ നാല്‍പാടി വാസു വധക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കള്‍ മാര്‍ട്ടിന്‍ വെടിയേറ്റുമരിച്ച കേസില്‍ അറസ്റ്റിലായ ജോര്‍ജ് സിമ്മര്‍മാന്‍ ഉഫയോഗിച്ചിരുന്ന പഴയ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാള്‍ക്ക് വധ ഭീഷണി.ജൂനിയര്‍ അലക്‌സാണ്ടര്‍ ഗയ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സിമ്മര്‍മാന്‍ പണ്ട് ഉപയോഗിച്ചിരുന്ന അതേ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇയാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇ ഫോണ്‍ നമ്പറില്‍ ദിവസവും രാത്രി എഴുപതോളം വധഭീഷണികളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.

കൊക്കൈന്‍ കേസില്‍ 19 വര്‍ഷമായി ജയിലിലായിരുന്ന ഗയ് ആദ്യമായാണ് മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കുന്നത്. കേസില്‍ അറസ്റ്റിലായ ഉടനെ സിമ്മര്‍മാന്‍ തന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് ഏല്‍പ്പിച്ചിരുന്നു. പിന്നീട് സ്വാഭാവികമായും ഈ ഫോണ്‍ നമ്പര്‍ റദ്ദാക്കപ്പെട്ടു. എന്നാല്‍ ഇതേ നമ്പര്‍ മൊബൈല്‍ ഫോണ്‍ കമ്പനി പുതിയ ഉപഭോക്താവായ ഗയ്ക്ക് അനുവദിച്ചതാണ് വിനയായത്. ഫോണ്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്തപ്പോള്‍ തന്നെ തനിക്ക് വധഭീഷണിയുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ സിമ്മര്‍മാന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്തിടെ ജാമ്യം റദ്ദാക്കിയിരുന്നു.

തട്ടിപ്പ്: യുഎസില്‍ ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: നൂറുകണക്കിനു വീട്ടുടമസ്ഥരെ കബളിപ്പിച്ച് നാലു ലക്ഷത്തിലേറെ യുഎസ് ഡോളര്‍ തട്ടിയെടുത്ത കേസില്‍ ഇന്ത്യന്‍ വംശജരായ ഷരന്‍ജിത് കൗര്‍ (36), ബല്‍ജിത് സിങ് (47) എന്നിവരെ അറസ്റ്റ് ചെയ്തു. 20 വര്‍ഷം തടവും അഞ്ചുലക്ഷം ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവരുടെമേല്‍ ചുമത്തിയത്. കമ്പനികള്‍ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. കടക്കെണിയിലായവരായിരുന്നു ഇരകള്‍. കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്താമെന്നും നിലവിലുള്ള വായ്പ പുനക്രമീകരിക്കാമെന്നും കേസുകള്‍ ഒഴിവാക്കാന്‍ സഹായിക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2010നും 11നുമിടെയാണ് സംഭവങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക