Image

അബുദാബി സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിന്‌ വീണ്ടും പരിസ്ഥിതി പുരസ്‌കാരം

അനില്‍ സി. ഇടിക്കുള Published on 09 June, 2012
അബുദാബി സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിന്‌ വീണ്ടും പരിസ്ഥിതി പുരസ്‌കാരം
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന മികച്ച സംഭാവനകള്‍ക്ക്‌ യുഎഇയിലെ പരിസ്ഥിതി സംഘടനയായ ഇഇക്യൂ നല്‍കുന്ന പുരസ്‌കാരം അബുദാബി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്‌ രണ്ടാംവര്‍ഷവും ലഭിച്ചു.

ദുബായിലെ നോളജ്‌ വില്ലേജില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ മുന്‍ പരിസ്ഥിതി മന്ത്രി മുഹമ്മദ്‌ അല്‍ കിണ്ടിയുടേയും മറ്റ്‌ സാമൂഹിക ഭരണ നയതന്ത്രങ്ങളിലെ ഉന്നതരുടെ സാന്നിധ്യത്തില്‍ അബ്‌ദുല്‍ അസീസ്‌ അല്‍ മിഡ്‌ഫയില്‍ നിന്നും കത്തീഡ്രലിനുവേണ്ടി വികാരി ഫാ. വി.സി. ജോസ്‌ ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സ്‌തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വിവിധ സംഘടനകളേയും വ്യക്തികളേയും സ്ഥാപനങ്ങളേയും ഈ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. സുസ്ഥിര വികസനവും ഹരിത സമ്പദ്‌ വ്യവസ്ഥയും കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും മാലിന്യസംസ്‌കരണത്തിനു ഉദാത്ത മാതൃകകള്‍ നാം ആകണമെന്നും ചടങ്ങില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചുകൊണ്ട്‌ ഇഇജി ചെയര്‍പേഴ്‌സണ്‍ ഹാബിബാ അല്‍ മറാഷി പറഞ്ഞു. മരുഭൂമിയെ ഹരിതാഭമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ തുടര്‍ന്നു മുമ്പന്തിയില്‍ ഉണ്ടാകുമെന്ന്‌ വികാരി ഫാ. വി.സി.ജോസ്‌ പറഞ്ഞു.
അബുദാബി സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിന്‌ വീണ്ടും പരിസ്ഥിതി പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക