Image

രാഹുല്‍ ഗാന്ധിക്ക്‌ ഇന്ത്യന്‍ എംബസിയില്‍ പ്രൗഢഗംഭീരമായ സ്വീകരണം

സലിം കോട്ടയില്‍ Published on 09 June, 2012
രാഹുല്‍ ഗാന്ധിക്ക്‌ ഇന്ത്യന്‍ എംബസിയില്‍ പ്രൗഢഗംഭീരമായ സ്വീകരണം
കുവൈറ്റ്‌: കുവൈറ്റില്‍ സന്ദര്‍ശനെത്തിയ രാഹുല്‍ ഗാന്ധിക്ക്‌ ഇന്ത്യന്‍ എംബസിയില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി. കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സംഘടന പ്രതിനിധികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന സ്വീകരണ യോഗത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സതീഷ്‌ സി. മേത്ത, എസ്‌ വധവാന്‍, ഡോ. നമ്പൂതിരി, സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. എയര്‍ ഇന്ത്യയുടെ അനാവശ്യ സമരം കാരണം തീഷ്‌ണമായ യാത്ര ദുരിതം നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ എത്രയും പെട്ടന്ന്‌ അടിയന്തര നടപടി കൈ കൊള്ളുവാന്‍ സംഘടനാ ഭേദമന്യേ അദ്ദേഹത്തോട്‌ അഭ്യര്‍ഥിച്ചു.

മറുപടി പ്രസംഗത്തില്‍ കുവൈറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി നേരില്‍ കണ്‌ട വിവിധ ഭരണാധികാരികള്‍ ഇന്ത്യന്‍ പൊതു സമൂഹത്തെ കുറിച്ച്‌ പ്രകടിപ്പിച്ച നല്ല അഭിപ്രായങ്ങള്‍ തനിക്ക്‌ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്നതാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ അധികരിച്ച്‌ സംഘടന പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കുമെന്ന്‌ അദ്ദേഹം ഉറപ്പു നല്‍കി.
രാഹുല്‍ ഗാന്ധിക്ക്‌ ഇന്ത്യന്‍ എംബസിയില്‍ പ്രൗഢഗംഭീരമായ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക