Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി

Published on 05 November, 2020
വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി
ദമാം: 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ വെസ്‌കോസ മലയാളി അസോസിയേഷന്‍ സീനിയര്‍ അംഗവും, മുന്‍ എക്‌സിക്യൂട്ടീവ്  അംഗവും ആയ ഗോപാലപിള്ള ചന്ദ്രന്‍ നായര്‍ (ചന്ദു നായര്‍)ടആഡ വിന് അദ്ധേഹത്തിന്റെ താമസസ്ഥലത്തു വച്ചു  അസോസിയേഷന്‍ പ്രസിഡന്റ് സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യാത്രയയപ്പു നല്‍കി. സംഘടനയുടെ ഖജാന്‍ജി സാജു, സെക്രട്ടറി ഗിരീഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ കൈമാറുകയും, സംഘടനയുടെ ഉപഹാരം പ്രസിഡന്റ് സുരേഷ്, എക്‌സിക്യൂട്ടീവ് അംഗം അസീം, മുന്‍ സെക്രട്ടറി യാസര്‍ അറാഫത്ത് എന്നിവര്‍ ചേര്‍ന്ന്  കൈമാറുകയും ചെയ്തു. രാജേഷ്, സുഭാഷ്, ഗിരീഷ്, യാസര്‍, അസീം, സെബിന്‍ ചാക്കോ, പ്രിന്‍സ്, അനീഷ്, സാജു, സുരേഷ് എന്നിവരെ കൂടാതെ ശ്യാം കുമാര്‍, ഷാജികുമാര്‍, ചാക്കോ വര്‍ഗ്ഗീസ് എന്നിവര്‍  സൂമിലൂടെയും ആശംസകള്‍ അര്‍പ്പിച്ചു  സംസാരിച്ചു. മറുപടി  പ്രസംഗത്തില്‍  എല്ലാവരോടുമുള്ള പ്രത്യേകം നന്ദി ചന്ദു നായര്‍ അറിയിക്കുകയും തുടര്‍ന്ന് നാട്ടില്‍ ആയിരിക്കുമ്പോള്‍ സംഘടനയുടെ ഏതു പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കിവെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക