സി.ജെ. തോമസിൻറെ നാടകങ്ങള്‍ഃ ലിസിസ്ട്രാറ്റ ( പി. ടി. പൗലോസ്)
kazhchapadu
04-Nov-2020
kazhchapadu
04-Nov-2020

അവസാനകാലത്ത് രോഗത്തിനടിപ്പെട്ടിരിക്കുമ്പോഴാണ്
സി. ജെ. അരിസ്റ്റോഫനീസിന്റെ ലിസിസ്ട്രാറ്റ പരിഭാഷപ്പെടുത്തിയത്.
സി. ജെ. അരിസ്റ്റോഫനീസിന്റെ ലിസിസ്ട്രാറ്റ പരിഭാഷപ്പെടുത്തിയത്.
.jpg)
ഒരു സ്ത്രീനാടകം എന്നു വേണമെങ്കിൽ ഇതിനെ പറയാം. ലിസിസ്ട്രാറ്റ നായികയുടെ പേരാണ്. 'സൈന്യത്തെ പിരിച്ചുവിടുന്നവൾ' എന്നാണ് പദത്തിനർത്ഥം. അരിസ്റ്റോഫനീസിന്റെ (ബി.സി.ഇ 448 - 380 ) പല നാടകങ്ങളും യുദ്ധവിരുദ്ധവികാരം ജനിപ്പിക്കാൻവേണ്ടി എഴുതപ്പെട്ടവയാണ്. പെലപ്പണീഷന്‍ യുദ്ധം അരിസ്റ്റോഫനീസിന് ഇരുപതു വയസ്സുള്ളപ്പോൾ തുടങ്ങിയതാണ്. ഇരുപത്തൊന്പത് കൊല്ലം നീണ്ടുനിന്നു. ആഥന്‍സും സ്പാർട്ടയും തമ്മിലായിരുന്നു യുദ്ധം. ദീർഘകാലത്തെ ഈ യുദ്ധം നാടിന്റെ സമാധാനം തകർത്തു. ജനജീവിതം താറുമാറാക്കി. സോക്രട്ടീസിനെപ്പോലുളളവരുടെയും. (തന്റെ ശിഷ്യർ ഇരുഭാഗത്തും ഉണ്ടായിരുന്നു ) പുരുഷന്മാർ യുദ്ധരംഗത്ത്, സ്ത്രീകൾ വീടും കൃഷിയും നോക്കി ബുദ്ധിമുട്ടുകയും, യുദ്ധം നീണ്ടുപോകയും ചെയ്തു. ഏതു യുദ്ധത്തിലും വൻകെടുതികൾ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഗതികെട്ട സ്ത്രീകൾ ലിസിസ്ട്രാറ്റയുടെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ രംഗത്തു വരുന്നു. വിചിത്രമാണ് അവർ തെരഞ്ഞെടുത്ത സമരരീതി. ഇരുരാജ്യങ്ങളിലുംപെട്ട സ്ത്രീകൾ ഒരു പ്രതിജ്ഞ എടുക്കുന്നു. യുദ്ധം അവസാനിക്കുന്നതുവരെ തങ്ങളുടെ പുരുഷന്മാരുമായി സഹശയനം ചെയ്യുകയില്ല. അണിഞ്ഞൊരുങ്ങി ഭർത്താക്കന്മാരുടെ ലൈംഗീകവികാരം ഉണർത്തിയശേഷം അവരുമായി സഹകരിക്കാതിരുന്നാൽ പുരുഷന്മാർ യുദ്ധം അവസാനിപ്പിക്കുമെന്ന് ലിസിസ്ട്രാറ്റ സ്ത്രീകളെ ഉപദേശിക്കുന്നു. ഈ പുതിയ സമരതന്ത്രം വിജയിച്ചു. ചർച്ചകളിലൂടെ യുദ്ധം അവസാനിച്ചു.
സ്ത്രീകളുടെ ഈ സമരരീതിയെ പിൽക്കാലത്ത് അയ്യപ്പപ്പണിക്കർ വിശേഷിപ്പിച്ചത് ''ലൈംഗീക ഹർത്താൽ'' എന്നാണ് . 2400 വർഷങ്ങൾക്ക് മുമ്പുണ്ടായ, അരങ്ങേറിയ നാടകമാണിത്. അതും യുദ്ധത്തിനെതിരായ നാടകം. തന്റെ നാട്ടുകാർക്ക് ഇതൊന്നു പരിചയപ്പെടുത്തണമെന്ന് സി. ജെ. തോമസിന് തോന്നിയത് സ്വതസിദ്ധമായ കുസൃതികൊണ്ടുമാത്രമല്ല, സ്ത്രീനാടകവും സമാധാനവും ഇവിടെയും ആവശ്യമാണെന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടുകൂടിയാണ്. (അടുത്തതില്‍ ''ഭൂതം'')

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments