Image

ഇന്ദിരാജിയുടെ ഓര്‍മക്കായി ജിദ്ദ ഒഐസിസി രക്തദാന ക്യാമ്പ് നടത്തി

Published on 03 November, 2020
 ഇന്ദിരാജിയുടെ ഓര്‍മക്കായി ജിദ്ദ ഒഐസിസി രക്തദാന ക്യാമ്പ് നടത്തി


ജിദ്ദ: ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും കരുത്തുറ്റ രാഷ്ട്ര നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കേരള പിറവി ദിനത്തില്‍ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ നടത്തിയ ക്യാമ്പ്, ഇന്ദിരാജിയുടെ 36 മാതു രക്തസാക്ഷി ദിനത്തെ അനുസ്മരിച്ച് കൊണ്ട് 36 പ്രവര്‍ത്തകരാണ് രക്തദാനത്തിന് സന്നദ്ധരായത്.

ഇതോനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് മേധാവി ഖാസി അഹമ്മദ് അല്‍ഗാമിദി ഉത്ഘാടനം ചെയ്തു. ജിദ്ദ ഒ ഐ സി സി നടത്തുന്ന ഇത്തരം കരുണ്ണ്യ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുകയും, കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന ഈ രക്ത ദാന ക്യാമ്പിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ അധ്യക്ഷം വഹിച്ചു. ഭാരതത്തിനു വേണ്ടി ജീവന്‍ തൃണ വല്‍ക്കരിച്ച ഇന്ദിര പ്രിയദര്‍ശനിയുടെ ഓര്‍മ്മകള്‍ വിദ്വദാംശക - വര്‍ഗീയ വാദികളെയും ഉല്‍മൂലനം ചെയ്യുന്നതിനുള്ള ശക്തിയാണെന്നു മുനീര്‍ പറഞ്ഞു.

ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ റാഫി ശംറാനി, ഭാരവാഹികളായ സാകിര്‍ ഹുസൈന്‍ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂര്‍, അലി തേക്കുതോട്, നാസിമുദ്ധീന്‍ മണനാക്, മുജീബ് മൂത്തേടം, അസാബ് വര്‍ക്കല, ഫസലുള്ള വെളളുബാലി, സമീര്‍ നദവി കുറ്റിച്ചല്‍, നൗഷിര്‍ കണ്ണൂര്‍ , റഫീഖ് മൂസ, മനീഷ് മാധവന്‍, ഷിനോയ് കടലുണ്ടി, സുബൈര്‍ നാലകത്ത്, ലക്ഷ്മി മനീഷ്, സിദ്ദിഖ് പൊന്നാനി, നവാസ് ബീമാപള്ളി എന്നിവര്‍ നേതൃത്ത്വം നല്‍കി. രക്തദാനം നടത്തിയവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.

റിപ്പോര്‍ട്ട് : മുസ്തഫ കെ ടി പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക