Image

ഫോസ ജിദ്ദ അന്‍വര്‍ കാസിമിന് യാത്രയയപ്പുനല്കി

Published on 03 November, 2020
 ഫോസ ജിദ്ദ അന്‍വര്‍ കാസിമിന് യാത്രയയപ്പുനല്കി


ജിദ്ദ : 25 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഫോസ ജിദ്ദ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍വര്‍ കാസിമിന് ഫോസ ജിദ്ദ യാത്രയയപ്പു നല്കി. ചാപ്റ്റര്‍ ജോയിന്റെ സെക്രട്ടറി, ഖജാന്‍ജി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജിദ്ദയിലെ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാനിധ്യമായ അന്‍വര്‍, സൗദി അറേബ്യയിലെ ആരും കടന്ന് ചെല്ലാത്തതും പ്രകൃതി ഭംഗികള്‍ നിറഞ്ഞതുമായ ഇടങ്ങള്‍ കണ്ടത്തി വാരാന്ത്യങ്ങളെ സജീവമാക്കുന്ന ജിദ്ദയിലെ വീക്കെന്‍ഡ് യാത്രാ കൂട്ടായ്മയുടെ അമരക്കാരന്‍ കൂടിയാണ്. അല്‍ സവാനി ഗ്രൂപ്പില്‍ സിസ്റ്റംസ് മാനേജറായി സേവനം ചെയ്യുകയായിരുന്നു.

യാത്രയയപ്പുയോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടില്‍ അദ്ധ്യക്ഷം വഹിച്ചു. ബഷീര്‍ അംബലവന്‍, സി. എച്. ബഷീര്‍, അഷ്റഫ് കോമു, നാസര്‍ ഫറോക്ക്, റസാഖ് മാസ്റ്റര്‍, സലാം ചാലിയം, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, സാഹിദ് കൊയപ്പത്തൊടി എന്നിവര്‍ സംബന്ധിച്ചു. സാലിഹ് കാവോട്ട് സ്വാഗതവും ലിയാഖത്ത് കോട്ട നന്ദിയും പറഞ്ഞു. ചാപ്റ്ററിന്റെ ഉപഹാരം പ്രസിഡന്റ് അഷ്റഫ് മേലേവീട്ടില്‍ സമര്‍പ്പിച്ചു. അന്‍വര്‍ കാസിം മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക