Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 11 തെക്കേമുറി)

Published on 03 November, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 11 തെക്കേമുറി)
അകലെ നക്ഷത്രങ്ങള്‍ തെളിയാത്ത കറുത്ത രാവ് ഇരുണ്ട ു കിടന്നു. സുനന്ദ നിര്‍നിമേഷയായി ജനാലയിലൂടെ വെളിയിലേക്കു നോക്കി. മരച്ചില്ലകളുടെ പിന്നിലും ഭീകരതയുടെ നിഴല്‍. പാതിരാക്കാറ്റിന്റെ നേര്‍ത്ത ചലനത്തില്‍ ജനാലച്ചില്ലുകള്‍ അനങ്ങി. അസേലിയാച്ചെടികള്‍ ആ കാറ്റില്‍ ആടി. മനസ്സിന്റെ കോണില്‍ അവശേഷിച്ച വിഷാദത്തിന്റെ നീര്‍പോലെ  ഓക്കു മരച്ചില്ലകളില്‍ മഞ്ഞുതുള്ളികള്‍ തൂങ്ങിക്കിടക്കുന്നു. ഭചയില്‍ഡ് മെയിക്കിംഗ്  വെതര്‍’എന്ന് സായിപ്പ് വിശേഷിപ്പിക്കുന്ന ശൈത്യം ഉള്‍ക്കൊള്ളുന്ന, ഉറക്കത്തെ മാടിവിളിക്കുന്ന മഞ്ഞുകാലം. ഒറ്റയ്ക്കുറങ്ങാന്‍ കഴിയാത്ത ആ രാവില്‍. പ്രാണപ്രിയന്റെ വരവും കാത്തു സുനന്ദ നിന്നു.
ജീവിക്കാന്‍ വേണ്ടി  നാടും വീടും വിട്ടവര്‍. പ്രതികരിപ്പാന്‍ പ്രതലങ്ങള്‍ നേടുന്ന മനസ്സ്. നഗരത്തിന്റെ തുടിപ്പുകള്‍ സ്വന്തം ഞരമ്പുകളിലേക്ക് ആവാഹിച്ചുകൊണ്ട ് നാഗരീകതയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാമെല്ലാം നേടണമെന്ന വ്യമോഹം. നഷ്ടപ്പെട്ട മോഹങ്ങളുടെ ആകെത്തുകയായ കടങ്ങള്‍ മാത്രം അവശേഷിക്കുന്ന ജീവിതം.
കാറിന്റെ ഡോര്‍ വലിച്ചടക്കുന്ന ശബ്ദം കേട്ട് സുനന്ദ ജനാലയില്‍കൂടിനോക്കി.
വേച്ച് വേച്ച് കയറിവരുന്ന സ്വന്ത ഭര്‍ത്താവിനെ കണ്ട ് അവളുടെ ഹൃദയം തേങ്ങി. “എവിടെയായിരുന്നുവെന്ന് ചോദിക്കാന്ള്ള അവകാശം പോലും നഷ്ടപ്പെട്ട തനിക്ക് എല്ലാം കണ്ട ് സഹിക്കാനല്ലേ വിധിയുള്ളു.’
“”എന്താ ഉറങ്ങാന്‍ നേരമായില്ലേ?’’ ജോസ് ചോദിച്ചു.
സുനന്ദ മൗനം ദീഷിച്ചു. മദ്യപാനിയായ ഭര്‍ത്താവ് മനസ്സില്‍ പിടിക്കാത്ത ഭാര്യയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പോലീസ് മുറയുടെ ഒരു പര്യായമാണെന്നത് അവള്‍ക്കറിയാം. എന്തുത്തരം പറഞ്ഞാലും അതു ദേഹോപദ്രവത്തിന് കാരണമാകും. മൗനം അവലംബിച്ചാല്‍ മൗനം വിദ്വേഷത്താലെന്നും വരും. പുലികൂട്ടില്‍ അകപ്പെട്ട മാന്‍കുട്ടിയേപ്പോലെ അവള്‍ വിറുങ്ങലിച്ചുനിന്നു. ഈശ്വരന്ം തന്നെ കൈവെടിഞ്ഞതായി അവള്‍ക്കു തോന്നി.
ഉടുതുണി വലിച്ചെറിയുന്നതിനോടൊപ്പം വിവേകം നശിച്ച ആ നിമിഷത്തില്‍ ജോസ് പറഞ്ഞു”നിന്റെ ആദ്യകാല സഖികള്‍ ഉടനെ ഇങ്ങെത്തും. ശോഭയും ഡോ. ഗോപിനാഥും.”
ഉത്തരം കേള്‍ക്കാന്‍ ശക്തിക്ഷയിച്ച കാതുകളും തല്‍ക്കാല വിളര്‍ച്ച ബാധിച്ച കണ്ണുകളും കട്ടിലില്‍ നിദ്രയിലെന്നപോലെ നിലംപതിച്ചു. സ്വന്ത ഭര്‍ത്താവ് സുബോധം നഷ്ടപ്പെട്ടവനായി ഉറക്കത്തിലേക്ക് വഴുതിപ്പോയത് തന്റെ ഭാഗ്യം എന്ന് സുനന്ദ കരുതി. ഏതായാലും ദേഹോപദ്രവം ഏല്‍ക്കേണ്ട ി വന്നില്ലല്ലോ?
ഇരുളില്‍ തങ്കപ്പതക്കങ്ങള്‍പോലെ നഗരത്തിലെ വിളക്കുകള്‍ അപ്പോഴും തിളങ്ങി. അങ്ങ് തെരുവീഥികളില്‍ അരങ്ങേറുന്ന രംഗങ്ങള്‍ നിഴല്‍നാടകങ്ങള്‍ പോലെ ജനാലകളില്‍ കൂടി അവള്‍ കണ്ട ു. അലങ്കാര വസ്തുക്കളുടെ അരഞ്ഞാണം തഴുകി ആബാലവൃദ്ധം ആസ്വദിക്കുന്ന അന്ഭൂതികള്‍. ആണും പെണ്ണും സമം സമം.
എല്ലാത്തിന്ം സ്വതന്ത്ര്യമുള്ള ഈ നാട്ടില്‍ എത്തിയിട്ടും പാരമ്പര്യത്തിന്റെ തണലില്‍ സ്ത്രീ അവഗണിക്കപ്പെടുന്നു. അവര്‍ അടിച്ചമര്‍ത്തപ്പെടുന്നു. സ്ത്രീക്ക് അംഗീകാരം വേണം. മന്ഷ്യജീവന്റെ നിലനില്‍പ്പ് അവള്‍ ആണ്. പൗരസ്ത്യ സംസ്ക്കാരത്തില്‍ ഇന്ന് മുഴങ്ങുന്ന ഈ ശബ്ദത്തിന് കാതുകള്‍ ഇനിയും തുറക്കപ്പെടണം. പുരുഷന്റെ വഴിപിഴച്ച ജീവിതത്തിന് തുണയായി നില്‍ക്കാന്‍ മാത്രമോ സ്ത്രീയ്ക്ക് യോഗം. അയോഗ്യനായവനെ, സംസ്ക്കാരമില്ലാത്തവനെ മൂര്‍ഖനായവനെ തട്ടിത്തെറിപ്പിച്ചുകൊണ്ട ് ഒരു പുതു ജീവിതത്തിലേക്ക് കടന്നുചെല്ലാന്‍ സ്ത്രീയ്ക്കും അവകാശമില്ലേ?
ജോസ് കൂര്‍ക്കംവലിക്കുന്ന ശബ്ദം കേട്ട് സുനന്ദ ചിന്തയില്‍ നിന്നുണര്‍ന്നു. പാതിരാവും കഴിഞ്ഞിരിക്കുന്നു. വൈധവ്യം  ഭവിച്ച വിധവയെപ്പോലെ അവള്‍ കട്ടിലില്‍ ചുരുണ്ട ുകൂടി. കുളിരകറ്റാന്‍ വേണ്ട ി കമ്പിളിപ്പുതപ്പിനെ മാറില്‍ കിടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കംതന്നെ തഴുകാനെത്തുന്നില്ല. ഉറങ്ങാത്ത രാവുകള്‍ ജീവിതതകര്‍ച്ചയുടെ ആരംഭകാലമാണെന്ന വാസ്തവം മുമ്പില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍, സ്ത്രീ എന്നും അവഗണിക്കപ്പെട്ടവള്‍ തന്നെ. നിരാശയുടെ നിശബ്ദയാമങ്ങളൊന്നില്‍ അവളും നിദ്രയിലാണ്ട ു.
അന്ന് രാവ് ഉണര്‍ന്നത് പ്രകൃതി കാഴ്ചവച്ച വെള്ളപട്ട് പുതച്ചു നില്‍ക്കുന്ന ഭൂമിദേവിയെ പുല്‍കുന്ന ശൈത്യ കിരണങ്ങളുമായിട്ടായിരുന്നു. ശരീരത്തില്‍ ചൂഴ്ന്നിറങ്ങുന്ന കൊടും തണുപ്പ് . ഹിമത്താല്‍ മൂടപ്പെട്ട ഭൂമി. സ്വര്‍ക്ഷത്തിലെ തങ്കത്തെരുവീഥികളെപ്പറ്റി പണ്ടെ ങ്ങോ ആരോ പ്രസംഗിച്ചത് ഓര്‍മ്മയിലെത്തി. നിന്നു. വെണ്‍മയില്‍ പ്രതിഫലിക്കുന്ന പ്രകാശരശ്മികളാല്‍ തിളങ്ങുന്ന ഭൂമി. പ്രാണപ്രിയയുടെ കുളിരുമാറ്റാന്‍ പകലോന്‍ തന്റെ ഊഷ്ണജലം അവളിലേക്ക് വിസര്‍ജിക്കുമ്പോള്‍ അവിടവിടെ ഊഷ്മളതയുടെ ആവികള്‍ പൊങ്ങിക്കൊണ്ട ിരുന്നു.
സൂര്യന്‍ ഉഗ്രപ്രഭയോടെ തെളിഞ്ഞുനിന്നിട്ടും ഹിമക്കട്ടകള്‍ അതു കൂട്ടാക്കിയില്ല. ശരീരത്തില്‍ അരിച്ചു കയറുന്ന കൊടും തണുപ്പില്‍ സുനന്ദ ജോലിക്കായി ഇറങ്ങി. ജോലിസ്ഥലത്തേക്കു പോകുംവഴി  കാറിലിരുന്ന് ചിലതൊക്കെ ഓര്‍ത്തു. ഏതായ,ലും റോസമ്മയോട് ഇതൊക്കെ തുറന്നുപറയുക എന്തെങ്കിലും പരിഹാരം ഉണ്ട ായല്ലേ പറ്റൂ.
ലഞ്ചുസമയം സൃഹൃദത്തോടെ സുനന്ദ റോസമ്മയുടെ അടുത്തെത്തി. വിങ്ങുന്ന വേദനകളെ കടിച്ചമര്‍ത്തി കുശലാന്വേഷണത്തിലേക്ക് കടന്നു. പൂച്ചയ്ക്ക് വിളയാട്ടം, എലിക്കു പ്രാണവേദന എന്ന കണക്കിലാണല്ലോ ഇവിടെ സുഹൃത്ബന്ധങ്ങള്‍. കാര്യങ്ങള്‍ ഓരോന്നായി ക്രമംപോലെ പറഞ്ഞുവന്ന കൂട്ടത്തില്‍ സുനന്ദ തന്റെ കുടുഃബ ജീവിത സത്യം റോസമ്മയുടെ കാതുകളിലേക്ക് എറിഞ്ഞു.
“”എടീ സുനന്ദേ! നീ ജീവിതം തുടങ്ങിയിട്ടേയുള്ളു. അതുകൊണ്ട ാണ് ഈ പ്രയാസങ്ങളെല്ലാം നിനക്ക് തോന്നുന്നത്. ഞാനിതെത്ര കേട്ടു. പരദൂഷണം പരപുരുഷപ്രേമം, അന്യസ്ത്രീസംഗമം കുടുഃബസ്വത്ത് വിഭജനത്തില്‍ വന്ന പോരായ്മകള്‍, ഭര്‍ത്താവിന്റെ സൗന്ദര്യമില്ലായ്മ, ഭര്‍ത്താവിന്റെ കണ്ണില്‍ മണ്ണുവാരിയിടുന്ന പ്രേമബന്ധം. അമ്മായിയമ്മയുടെ പേരുദോഷങ്ങള്‍, ഭര്‍ത്താവിന്് അന്ജത്തിയോാടുള്ള അന്രാഗകഥകള്‍, ഇതിനെല്ലാമുപരി പ്രായപൂര്‍ത്തിയായ പെണ്‍മക്കളോടുള്ള അപ്പനമ്മമാരുടെ അന്രാഗം വരെ ഈ സമൂഹത്തില്‍ ഇന്നത്തെ പ്രശ്‌നമായി നില്‍ക്കുകയാണ്. ഇങ്ങനെ പ്രശ്‌നങ്ങളുടെ കലവറയായി നിലകൊള്ളുന്ന അമേരിക്കന്‍ സൊസൈറ്റിയിലുള്‍ക്കൊള്ളുന്ന നമുക്കും എപ്പോഴും പ്രശ്‌നങ്ങളേയുള്ളു. അതുകൊണ്ട ് തനിക്ക് താന്ം പുരയ്ക്ക് തൂണും. അധികമാരോടും വിശേഷങ്ങള്‍ വിളമ്പാതെ അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ ശ്രമിക്കുക.’’
 “”അതല്ല റോസമ്മേ, എന്തെങ്കിലും ഒരു കൗണ്‍സിലിംഗ് നടത്തിയാല്‍ വല്ല പ്രയോജനവും ഉണ്ട ാകുമോ?’’
“”ആരാണ് കൗണ്‍സലിംഗ് നടത്തുന്നത്. കുരുടന്‍ കുരുടനെ വഴികാട്ടിയാല്‍ ഇരുവരും കുഴിയിലകപ്പെടുമെന്നല്ലേ വാക്യം. വഴയിയേ പോയ നഴ്‌സിന്് പ്രേമിച്ച് അല്ലെങ്കില്‍ സുവിശേഷ വേലയെന്ന ലേബലില്‍ വല്ലവിധേനയും ഒപ്പിച്ചെടുത്ത ഒരു വീസായുമായി ധനസമ്പാദനം മാത്രം മുഖ്യലക്ഷ്യമായി മനസ്സില്‍ കണ്ട ുകൊണ്ട ് വരുന്ന സഭാനടത്തിപ്പുകാരല്ലേ  ഈ കൗണ്‍സിലിംഗിന്റെ ലേബലില്‍ പ്രത്യക്ഷപ്പെടുന്നത്. യാതൊരു പ്രയോജനവുമില്ല. ആശാന്ം ശിഷ്യന്ം ഈ കളരിയില്‍ ഒരുപോലെതന്നെ.’’ റോസമ്മ പറഞ്ഞു നിര്‍ത്തി.
“”അതല്ല! നിങ്ങളൊക്കെതന്നെ മതിയല്ലോ. അന്ഭവങ്ങളുടെ വെളിച്ചത്തില്‍ വല്ലതുമൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ അതും പ്രയോജനപ്പെടുമല്ലോ?’’
 
“”എന്താ, ഞാന്‍ പറയണോ? അതോ എന്റെ ഭര്‍ത്താവോ. അന്തം, ചന്തം, ഗര്‍ഭം ഗതികേട് എന്ന നാലുകാര്യങ്ങളുമായി  ബന്ധമുള്ള ദീക്ഷയും വളര്‍ത്തി  അയാള്‍ വായി നോട്ടമാ. അന്തിയായാല്‍ മൂക്കറ്റം മദ്യപിക്കും എവിടെയെങ്കിലും ചുരുണ്ട ുകൂടും നേരം വെളുക്കുമ്പോള്‍ എഴുന്നേറ്റ് ഉദ്യോഗമെന്ന  കൂലിപ്പണിക്ക് പോകും. ഇതാണെന്റെ ഗതി. പിന്നെ ഞാന്‍ എന്തു ചെയ്യാനാ? കഴിഞ്ഞ ഇരുപതു വര്‍ഷത്തെ പ്രയത്‌നഫലമായി കുറെ പണം ബാങ്കിലുണ്ട ് അത്രമാത്രം. നേരം വെളുക്കുന്നു പോകുന്നു. ഇങ്ങനെ ഓരോ ദിനവും കടന്നുപോകുന്നു ഇതാകുന്നു എന്റെ അവസ്ഥ.
റോസമ്മയുടെ വാക്കുകള്‍ കേട്ട സുനന്ദ പ്രതാശ കൈവെടിഞ്ഞില്ല. എന്തായാലും കൂടി നടക്കുന്ന ഒരു സഭയും അതിന്റെ ഇടയന്മാരായി സ്വര്‍ക്ഷരാജ്യത്തിന്റെ താക്കോലുമായി നിലകൊള്ളുന്ന ഒരു വര്‍ക്ഷമുണ്ട ല്ലോ! വല്ല പ്രയോജനവും ലഭിക്കുന്നുവെങ്കില്‍ ലഭിക്കട്ടെ.
സുനന്ദയുടെ ടെലിഫോണ്‍ കോളിന്റെ മുമ്പില്‍ അയാളും നിസ്സഹായത പ്രകടിപ്പിച്ചു.
“”എന്റെ മോളേ! ഞാനെന്തു ചെയ്യാനാ? ഇതിനേക്കാള്‍ സീരിയസ്സായ പ്രശ്‌നങ്ങള്‍ നിരവധി കിടക്കുകയാ. എനിക്കാണെങ്കില്‍ ഒട്ടും സമയമില്ല. നാല് വീട് കയറി മടങ്ങിയെത്തുമ്പോള്‍ എന്റെ ഭാര്യയെന്ന രാക്ഷസി എനിക്കെതിരേ സര്‍വ്വായുധ വര്‍ക്ഷം തൊടുത്തു നില്‍ക്കയാണിവിടെ. ഞാന്‍ തന്നെ വല്ലാത്ത ഗതികേടിലാ പിന്നാ ജനത്തെ ഉദ്ധരിക്കാന്‍? അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ നിറുത്തട്ടെ’’ അയാളും ടെലിഫോണ്‍ താഴെ വച്ചു.
എല്ലാ പൊല്ലാപ്പുകളും ഒന്നിച്ചു സമ്മേളിക്കുന്ന ഈ സ്വര്‍ക്ഷരാജ്യത്തില്‍ മന്ഷ്യത്വം കൈവെടിയുക, നേരിടുകയെന്ന ഒരു പ്രമാണം മാത്രം നിഴലിച്ചു നിന്നു.

തലയും പുലിയും പോലെ നാല് നാത്തൂന്മാര്‍. ഭര്‍ത്തക്കന്മാരെ ചൊല്‍പ്പിടിക്കു നിറുത്താന്‍ തക്ക വാഗ്‌വൈഭവമുള്ളവര്‍ മുള്ളരുതെന്നു പറഞ്ഞാല്‍ മൂത്രം വരാന്‍ മടിക്കുന്ന മൂത്രാശയം ഉള്ള ഭര്‍ത്താക്കന്മാര്‍. എന്നാല്‍ ഈ കുഞ്ഞാങ്ങള കാട്ടികൂട്ടുന്ന വിക്രിയകളെപ്പറ്റിയൊന്നു ചോദിക്കുകയെങ്കിലും ചെയ്ക? തന്റെ ഈ ഗതികേട് മനസ്സിലാക്കുന്നവരായി ഈ ഭൂമുഖത്ത് ഒരുത്തരും ഇല്ല. തന്റെ ഭര്‍ത്താവെന്ന ഈ സാമൂഹ്യദോഷിയെ മനസ്സിലാക്കാനോ ജീവിതപ്രശ്‌നങ്ങളെ കണക്കിലെടുത്ത് ഒരു പോംവഴി പറഞ്ഞുതരാനോ ആരും ഈ ഉലകിലില്ല. ചിന്തകള്‍ ഈ വിധം കാടുകയറവേ ടെലിഫോണ്‍ ശബ്ദിച്ചു. സുനന്ദ ടെലിഫോണ്‍ കൈയ്യിലെടുത്തു.
“”ഹലോ, ഹലോ, ഇതു ജോണ്‍ എന്തു പറയുന്നു സുനന്ദാ? ജോസ് എന്തിയേ? ജോണിന്റെ ശബ്ദത്തിന് മുന്‍പില്‍ സുനന്ദ വിതുമ്പി. ഹൃദയത്തില്‍  ദുഃഖം തളം കെട്ടി കിടക്കുന്ന സന്ദര്‍ഭങ്ങളില്‍ സ്‌നേഹിക്കുന്നവരുടെയും ബഹുമാനിക്കുന്നവരുടെയും ഒക്കെ സ്വരം കേള്‍ക്കുമ്പോള്‍ ദുഃഖം അണപൊട്ടിയൊഴുകുമെന്നത് വാസ്തവം തന്നെ. ദുഃഖങ്ങളെ കടിച്ചമര്‍ത്തി സുനന്ദ സംഭാഷണത്തിലേക്ക് കടന്നു. 
“”ഇങ്ങനെ ഞാന്‍ എത്രനാള്‍ കഴിയും? ഒന്നു പരിശ്രമിച്ചു നോക്കൂ. എന്തെങ്കിലും വ്യത്യാസം ഉണ്ട ാകുമോയെന്ന് ഭ’ സുനന്ദ കണ്ണുനീര്‍ ഒപ്പി.
“ഭസുനന്ദ, നല്ലവരായ നിങ്ങള്‍ക്കൊക്കെ വന്നുഭവിച്ച ഈ ദുര്‍വിധിക്ക് ഞാന്‍ എന്തുപറയേണ്ട ുവെന്ന് എനിക്കറിയില്ല. പ്രതീക്ഷകളെ കൈവെടിയാതിരിക്കുക. ജീവിതത്തില്‍ പൊരുത്തക്കേടുകള്‍  കൂടപ്പിറപ്പാണ്. അതുകൊണ്ട ് ക്ഷമിക്കുകയും സഹിക്കുകയും  സ്‌നേഹിക്കുകയും ചെയ്യുക. മദ്യപാനിയായ പുരുഷന്റെ ഇംഗിതത്തിനൊപ്പിച്ച് തുള്ളിയാല്‍  ഏതു പുരുഷനേയും നേര്‍മാര്‍ക്ഷത്തിലെത്തിക്കുവാന്ള്ള വശീകരണശക്തി എന്നതാണ് സ്ത്രീത്വം. സ്ഥലകാലഭേദമന്സരിച്ച് പലതിന്ം വേഷം കെട്ടിയേ മതിയാകൂ. ഇന്നത്തെ കുടുഃബ ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ വേഷം കെട്ടലാ. പ്രത്യേകിച്ച് ഈ അമേരിക്കയില്‍ . ജോണ്‍ പറഞ്ഞു നിറുത്തി.
“”എനിക്ക് വേഷം കെട്ടാനറിയില്ല. ദുഃഖങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്ള്ളതാണ് ഈ ജന്മം എന്ന് ഞാന്‍ സമാധാനിക്കുന്നു.  നിങ്ങള്‍ക്കൊക്കെ ജീവിതം ഒരു ചൂതാട്ടം പോലെയാ. എന്നെ കൊണ്ട ാവില്ല  നിങ്ങളെക്കൊണ്ട ്  ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിയും നിങ്ങള്‍ എന്നെ വിളിക്കണമെന്നില്ല.’’ സുനന്ദ ടെലിഫോണ്‍ ക്രാഡിലില്‍ വച്ചു.
      ജോണ്‍ ചിന്തയിലാണ്ട ു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ അന്ഭവങ്ങള്‍. എന്തെല്ലാം പൊല്ലാപ്പുകള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കേണ്ട ിവന്നിരിക്കുന്നു. ജീവിതമെന്നത്ു യാഥാര്‍ത്ഥ്യമില്ലാത്ത വെറും കെട്ടുകഥകള്‍ പോലെ വിശാലമായി കിടക്കുന്നു. അതുകൊണ്ട ് “കണ്ട തും കേട്ടതും’ മാത്രം എഴുതുക ജീവിതങ്ങളുടെ ആകെത്തുകയായ “വഞ്ചന’  യെന്ന നിലനില്‍പ്പ് എടുത്തു കാട്ടിയാല്‍ ചിലപ്പോള്‍ സമൂഹം രക്ഷപെടാന്‍ അതു കാരണമാകാം. ജോണ്‍ പേന കൈയ്യിലെടുത്തു.

“”നട്ടുവളര്‍ത്തിയതും വീണു കിളിര്‍ത്തതുമായ രണ്ട ് വിധ മന്ഷ്യര്‍ ഇവിടെ ഈ അമേരിക്കയില്‍ വിഹരിക്കുന്നു. നട്ടു വളര്‍ത്തിയതിന്് പരിലാളനമില്ലാതെ വാടിക്കൊണ്ട ിരിക്കുന്നു. കുടുഃബ ശ്രേഷ്ഠതയുള്ളവരും, സാധാരണ ജീവിതനിലവാരം പുലര്‍ത്തിയിരുന്നവരും ഇന്ന് ഈ സമൂഹത്തില്‍ മറയപ്പെടുന്നു. മറുവശമാകട്ടെ. വീണുകിളിര്‍ത്തവര്‍, പാരമ്പര്യം ഇല്ലാത്തവര്‍. ജന്മനാട്ടില്‍ അഡ്രസറ്റവര്‍, പൊല്ലാപ്പുകളുടെ പൊല്ലാപ്പായവര്‍ ഇവിടെ തഴച്ചു വളരുന്നു. പണം കൊണ്ട ് പദവി നേടുന്നു. നേരും നെറിയും നെറ്റിയില്‍ പോറാന്‍ പോലുമില്ലാത്തവര്‍  എല്ലാ തുറകളിലും എത്തിവലിഞ്ഞ് കയറുന്നു. വിലക്ഷണ വിവാഹിതയായി വിലസുന്നു. വീണു കിളിര്‍ത്തവര്‍ക്കെല്ലാം നേട്ടങ്ങള്‍ മാത്രം. എന്നാല്‍ നട്ടുവളര്‍ത്തപ്പെട്ടവര്‍ക്കോ  നഷ്ടങ്ങള്‍ മാത്രം. 
സാമൂഹ്യമെന്നും ആത്മീയമെന്നും രണ്ട ് സംഘടനകള്‍ ഇവിടെ സാമൂഹ്യസംഘടന മന്ഷ്യന്റെ കഴിവുകളെ മാനിക്കുന്നു. എല്ലാത്തരക്കാര്‍ക്കും അഴിഞ്ഞാടാം  അവിടെ .ആത്മീയ സംഘടന എന്ന കപട കോവിലകത്തോ പണത്തിന്റെ പദവി മാത്രം. അവിടെ നേതൃസ്ഥാനം എന്ന സിംഹാസനവും വാഴിക്കപ്പെട്ട ശുശ്രൂഷകരും ഉണ്ട ്  കണ്ണിന്റെ കാഴ്ചയ്ക്ക് മറയപ്പെട്ടതായ നിഗൂഡതയെ കാലത്തിനൊപ്പിച്ച് രൂപപ്പെടുത്തി വിറ്റഴിക്കുകയും, മരണശേഷം മന്ഷ്യന്് ലഭ്യമാകുന്ന എന്തോ ഒരു നന്മയും തിന്മയും ഉണ്ടെ ന്ന് പറഞ്ഞ് കാപട്യവിപണിയിലെ കള്ളക്കടത്തുകാരായ നേതാക്കന്മാരുടെ പിമ്പില്‍ എത്തവലിഞ്ഞ്‌നിന്ന്  വിശുദ്ധനെന്ന പദവി കരസ്ഥമാക്കി എല്ലാ അശുദ്ധതകളുടെയും വിളനിലങ്ങളായി തുടരുന്നവര്‍. ബറാബാസിന് കൂട്ടുനിന്നുകൊണ്ട ് ഇന്നും ക്രിസ്തുവിനെ ക്രൂശിക്കുന്ന കിസ്ത്യാനികള്‍.
പാശ്ചാത്ത്യമെന്നും പൗരസ്ത്യമെന്നും രണ്ട ് സംസ്ക്കാരങ്ങള്‍ ഇവിടെ. പൗരസ്ത്യ സംസ്ക്കാരത്തിന്ടമയാകാനാഗ്രഹിക്കുന്ന ഭവനങ്ങളില്‍ സ്വസ്ഥതയില്ല. കാരണം ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയും, ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവും, മാതാപിതാക്കളെ അന്സരിക്കുന്ന കുട്ടികളും എന്ന വ്യമോഹത്താല്‍ അതിന്വേണ്ട ി നടുസമുദ്രത്തില്‍ കാലിട്ടടിക്കുമ്പോള്‍ ശബ്ദ കോലാഹലം ഉണ്ട ാകുന്നു. പാശ്ചാത്യ സംസ്ക്കാരത്തില്‍ ലയിച്ചു പോയ പൗരസ്ത്യനോ എല്ലാത്തിലും ഉന്മേഷം മാത്രം. എയിഡ്‌സിന്റെ കാര്യത്തില്‍ മാത്രം അല്‍പ്പം ഭയം. സെയിഫ് സെക്‌സിനെപ്പറ്റിയവര്‍ ബോധവാന്മാരാകുവാന്‍  ശ്രമിക്കുന്നു. അതിന് വേണ്ട ുന്ന സകല മുന്‍ കരുതലുകളും മക്കള്‍ക്കായി സ്വഭവനത്തില്‍ തന്നെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ലജ്ജയായതില്‍ മാനം തോന്നുന്നവര്‍ക്ക് സമൂഹത്തിന്റെ മുമ്പില്‍ ലജ്ജിക്കേണ്ട തില്ലല്ലോ!
ജോണിന്റെ പേന അതിവേഗം ചലിച്ചു. കാരണം ആശയങ്ങളെ തേടിയലയേണ്ട  കാര്യമില്ലല്ലോ. യഥാര്‍ത്ഥ്യങ്ങള്‍ നിരവധി കിടക്കുകയല്ലേ. ചെറുകഥ നീണ്ട  കഥയായി. പിന്നീടത്ു നോവലായി പരിണമിച്ചു. കാലമെന്ന അശ്വം അപ്പോഴും മുന്നോട്ടു കുതിച്ചു കൊണ്ടേ യിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക