Image

ഒക്‌ലഹോമ വിബിഎസ് സമാപിച്ചു

പി.പി.ചെറിയാന്‍ Published on 09 June, 2012
ഒക്‌ലഹോമ വിബിഎസ് സമാപിച്ചു
ബ്രോക്കണ്‍ ബോ (ഒക്‌ലഹോമ): നോര്‍ത്ത് അമേരിക്ക - യൂറോപ് മാര്‍ത്തോമ്മാ ഭദ്രാസനം ഏറ്റെടുത്തിരിക്കുന്ന നേറ്റീവ് അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ നാലു മുതല്‍ എട്ടുവരെ ഒക്‌ലഹോമ ചോക്ക്ടൗ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവന്നിരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വെള്ളിയാഴ്ച സമാപിച്ചു.

ബ്രോക്കന്‍ബോ ഫോള്‍സം ക്യാംപില്‍ സംഘടിപ്പിച്ച വിബിഎസിന് ഒക്‌ലഹോമ, ഹൂസ്റ്റണ്‍, ഡാലസ് എന്നിവിടങ്ങളിലെ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന വൊളന്റിയര്‍മാര്‍ നേതൃത്വം നല്‍കി.

ബൈബിള്‍ പഠനം, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, ധ്യാനപ്രസംഗം, ആരാധന, ഗ്രൂപ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ഷിബി അബ്രഹാം, റവ. ജോര്‍ജ് ജേക്കബ്, റവ. ഒ.സി. കുര്യന്‍, റവ. സജി തോമസ് എന്നിവരും.

സംഗീത പരിശീലനം, സ്‌പോര്‍ട്‌സ് തുടങ്ങിയ പരിപാടികള്‍ക്ക് ക്യാംപ് ലീഡര്‍മാരായ കെസിയ റീന തോമസ്, ഷീബ, നിഖില്‍, പാട്രിക്, ജസ്റ്റിന്‍, സൗമ്യ തോമസ്, ഷീന, സ്‌റ്റെയ്‌സി, ജൂബി, ജൂലി, ജോതം, ജിജോ, ജ്വല്‍, ജെയ്‌സി, ഷാരണ്‍ എന്നിവരും നേതൃത്വം നല്‍കി.

ഏബ്രഹാം മാത്യു (കുഞ്ഞുമോന്‍), ജോര്‍ജ് മാത്യു (മോനച്ചന്‍) എന്നിവര്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള ഭക്ഷണ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്യാംപ് കോ - ഓര്‍ഡിനേറ്ററായി ഒ.സി. ഏബ്രഹാം പ്രവര്‍ത്തിച്ചു. ജൂണ്‍ എട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സമര്‍പ്പണ ശുശ്രൂഷയ്ക്കുശേഷം പങ്കെടുത്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചതോടെ അഞ്ചു ദിവസം നീണ്ടുനിന്ന ക്യാംപ് സമാപിച്ചു.

ഒക്‌ലഹോമ വിബിഎസ് സമാപിച്ചു ഒക്‌ലഹോമ വിബിഎസ് സമാപിച്ചു ഒക്‌ലഹോമ വിബിഎസ് സമാപിച്ചു ഒക്‌ലഹോമ വിബിഎസ് സമാപിച്ചു ഒക്‌ലഹോമ വിബിഎസ് സമാപിച്ചു ഒക്‌ലഹോമ വിബിഎസ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക