കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എലത്തൂര്‍ അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കോയക്ക് (വാളിയില്‍ കോയമോന്‍) കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.
കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ ഉപദേശക സമിതി അംഗം യാക്കൂബ് എലത്തൂര്‍ മൊമെന്റോയും സിദ്ധീഖ് പാണ്ടികശാലയില്‍ സംഘടനയുടെ സ്‌നേഹോപഹാരവും സമ്മാനിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ് നടുക്കണ്ടി, ആലിക്കുഞ്ഞി കളത്തില്‍ മാളിയേക്കല്‍, ആരിഫ് രാരങ്ങാട്ട്, ഹബീബ് എടേക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്:സലിം കോട്ടയില്‍