Image

റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി

Published on 02 November, 2020
 റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി


റിയാദ്: റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സുബൈര്‍ അരിമ്പ്ര മുന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു.

1989 ല്‍ റിയാദിലെ ബാ അബ്ദുറഹീം അല്‍ അമൂദി കമ്പനിയിലേക്ക് സെയില്‍സ്മാന്‍ തസ്തികയില്‍ ജോലിക്കെത്തിയ സുബൈര്‍ നീണ്ട 27 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷമാണ് കീ അക്കൗണ്ട്‌സ് ഇന്‍ ചാര്‍ജ് (സെയില്‍സ്) ആയി വിരമിക്കുന്നത്.

വിവിധ തലങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയിരുന്ന സുബൈര്‍ അരിമ്പ്ര 32 വര്‍ഷമായി പ്രവാസിയാണ്. അഞ്ച് വര്‍ഷം ഖത്തറില്‍ ജോലി നോക്കിയ ശേഷമാണ് കമ്പനി വീസയില്‍ റിയാദിലെത്തുന്നത്. രണ്ട് ഘട്ടത്തിലായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്, സിഎച്ച് സ്മാരക വേദി, സഹ്യ കലാവേദി, മാപ്പിള കലാ അക്കാദമി, നിള കുടുംബ വേദി, തിരൂരങ്ങാടി പിഎസ്എംഒ അലൂംനി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ കമ്മിറ്റി രണ്ട് തവണയായി സംഘടിപ്പിച്ച സ്‌കൂള്‍ ഫെസ്റ്റിന്റെ മുഖ്യ സംഘാടകരിലൊരാളായ സുബൈര്‍ റിയാദിലെ കെഎംസിസി വേദികളിലെ 'ക്വിസ് മാസ്റ്ററാ'യിരുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ മുഹമ്മദ് മാസ്റ്ററുടെയും സൈനബ തയ്യിലിന്റേയും മകനാണ് സുബൈര്‍. ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് അമീന്‍, മുഹമ്മദ് റാസി, മുഹമ്മദ് ഹമ്മാദ്.

യാത്രയയപ്പ് സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ് വേങ്ങാട്ടും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം സി.പി.മുസ്തഫയും സുബൈറിന് കൈമാറി. ആലപ്പുഴ ജില്ലാ കെഎംസിസിക്കുവേണ്ടി താജ് തവക്കല്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുവേണ്ടി അന്‍വര്‍ വാരം, കൊല്ലം ജില്ലാ കമ്മിറ്റിയുടെത് റഹീം ക്ലാപ്പനയും ഫിറോസ് കൊല്ലവും കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെത് ഷാഫി സെഞ്ച്വറിയും സമ്മാനിച്ചു.

അബ്ദുസലാം തൃക്കരിപ്പൂര്‍, സത്താര്‍ കായംകുളം, താജ് തവക്കല്‍, മഹ്മൂദ് കയ്യാര്‍, സലീം ചാലിയം, റഹീം ക്ലാപ്പന, ഷാജി കരിമുട്ടം കൊല്ലം, ജലീല്‍ ആലുവ, അന്‍ഷാദ് കൈപ്പമംഗലം, അഷ്‌റഫ് വെള്ളേപ്പാടം, പി.സി. അലി വയനാട്, അബ്ദുറഹ് മാന്‍ ഫറോക്ക്, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, കെ.പി.മുഹമ്മദ് കളപ്പാറ, കുഞ്ഞിപ്പ തവനൂര്‍, റഹ് മത്ത് അഷ് റഫ്, സുഹൈല്‍ കൊടുവള്ളി, നിസാര്‍ ആനങ്ങാടി എന്നിവര്‍ ആശംസ നേര്‍ ന്നു. കെ.ടി.അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട്, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, സഫീര്‍ പറവണ്ണ, ഷഫീഖ് കൂടാളി, അഷ് റഫ് അച്ചൂര്‍, ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, മുസ്തഫ വേളൂരാന്‍, കെ.സി ലത്തീഫ്, ജസീല മൂസ, നുസൈബ മാമു, ഖമറുന്നീസ മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ജലീല്‍ ആലുവ ഖിറാഅ ത്ത് നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക