Image

പ്രയോഗിക സാമ്പത്തിക ഇടപാടുകള്‍ 'ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫിനാന്‍സ്' പുസ്തകം പ്രകാശനം ചെയ്തു

Published on 02 November, 2020
പ്രയോഗിക സാമ്പത്തിക ഇടപാടുകള്‍ 'ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫിനാന്‍സ്' പുസ്തകം പ്രകാശനം ചെയ്തു
റിയാദ്: സാമ്പത്തിക ഇടപാടുകള്‍ പ്രയോഗികമായി കൈകാര്യം ചെയ്യേണ്ട വിധത്തെ പറ്റി  രണ്ട് വോളിയമായി കുഞ്ചൂ സി. നായര്‍ എഴുതി  പ്രസിദ്ധീകരിച്ച 'ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫിനാന്‍സ്' എന്ന പുസ്തകത്തിന്റെ ആദ്യ പ്രതിയുടെ പ്രകാശനം റിയാദില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഡോക്ടര്‍ അമിന സെറിന് നല്‍കി പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു.

സാമ്പത്തിക മേഖലയില്‍ പരിമിതമായ അറിവുകള്‍ മാത്രം ഉള്ളവര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ട് ആയിരിക്കുമെന്നും സാമ്പത്തികശാസ്ത്രം ഐശ്ചികവിഷയം ആയി എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും, ബിസിനസ് രാഗത്തുള്ളവര്‍ക്കും, ഇന്‍വെസ്റ്റ്‌മെന്റ് മേഖലയില്‍ താല്പര്യം ഉള്ളവര്‍ക്കും, സാമ്പത്തിക വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടാനും അത് പ്രകാരം തീരുമാനങ്ങള്‍ എടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്കും ഈ പുസ്തകം വളരെ ഉപകാരപ്പെടുമെന്നും പുസ്തകം പരിചയപെടുത്തികൊണ്ട് ഡോക്ടര്‍ ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥ കര്‍ത്താവ് കുഞ്ചു സി നായര്‍, ഷംനാദ് കരുനാഗപ്പള്ളി, റാഫി പാങ്ങോട്, അയൂബ് കരൂപടന്ന , ജോണ്‌സന്‍ മാര്‍ക്കോസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

രണ്ടു വോളിയത്തിലും കൂടി 55 അധ്യായങ്ങള്‍ ഉണ്ട്, എല്ലാ മേഖലയിലും ഉള്ള ആളുകള്‍ക്ക് ഒരുപോലെ ഉപകാരപ്പെടുന്ന വിധത്തില്‍ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക രംഗത്ത് ഉണ്ടായ ഡിമോണിറ്റയ്‌സേഷന്‍, തുടങ്ങി പല മാറ്റങ്ങളെപറ്റിയും വെവ്വേറെ അധ്യായങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പലതരം ഇന്‍വെസ്റ്റ്‌മെന്റ്കളെ പറ്റിയും,  ബോണ്ടുകള്‍,  മ്യുച്വല്‍  ഫണ്ടുകള്‍, റിസ്‌ക്, ഫ്രോഡ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങി വിവിധ മേഖലകളെപറ്റിയും, ബിസിനസ് മേഖലകളെ  കൈകാര്യം ചെയ്യുന്നതിനെപറ്റിയും വിശദമായി പുസ്തകത്തില്‍ പ്രതിബധിച്ചിട്ടുണ്ട്.
പ്രയോഗിക സാമ്പത്തിക ഇടപാടുകള്‍ 'ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫിനാന്‍സ്' പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക