Image

മുന്‍പ്രവാസിയും നവയുഗം നേതാവുമായിരുന്ന ബദറുദ്ദീന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു

Published on 02 November, 2020
മുന്‍പ്രവാസിയും നവയുഗം നേതാവുമായിരുന്ന ബദറുദ്ദീന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം അമാമ്ര യൂണിറ്റ് നേതാവായിരുന്ന, മുന്‍പ്രവാസി എ.ആര്‍ ബദറുദ്ദീന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

കല്ലറ കാട്ടുപുറം നെല്ലിടപ്പാറ ഷാലു മന്‍സിലില്‍ താമസക്കാരനായ എ.ആര്‍ ബദറുദ്ദീന്‍ (71 വയസ്സ്) കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം മരണമടഞ്ഞത്. ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസി ആയിരുന്നു. നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനായ അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗം അമാമ്ര യൂണിറ്റ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയിരുന്നു.

ഭാര്യ: റഷീദ ബീവി
മക്കള്‍ : ഷൈജു ബി കല്ലറ, ഷാലു
മരുമക്കള്‍ : സമീറ, ജാസ്മിന്‍

മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച സാമൂഹ്യപ്രതിബദ്ധതയുള്ള  പ്രവാസിയായിരുന്നു ബദറുദ്ദീന്‍ അന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും,  കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക