Image

മാതാ അമൃതാനന്ദമയി ജൂണ്‍ 27ന് ഡാളസില്‍

പി.പി.ചെറിയാന്‍ Published on 09 June, 2012
മാതാ അമൃതാനന്ദമയി ജൂണ്‍ 27ന് ഡാളസില്‍
ഡാസ്: കഴിഞ്ഞ 35 വര്‍ഷത്തിലധികമായി ലോകമെമ്പാടുമുള്ള 33 മില്യന്‍ ഭക്തജനങ്ങളുടെ ആശാകേന്ദ്രമായി അറിയപ്പെടുന്ന സമര്‍പ്പിത ധന്യജീവിതത്തിനുടമയായ അമ്മ അമൃതാനന്ദമയി ജൂണ്‍ 27, 28 തീയതികളില്‍ ഡാലസില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.

ജൂണ്‍ 27, 28 തീയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴുവരെയാണ് അമ്മയുടെ പ്രഭാഷണങ്ങളും ദര്‍ശനവും നടക്കുന്നത്. ഫ്രിസ്‌കോയിലുള്ള എംബസി സ്യൂട്ടിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.



വിശ്രമില്ലാതെ തന്റെ അടുക്കല്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആശ്ലേഷം നല്‍കി സമാശ്വസിപ്പിക്കുന്ന അമ്മയെ ദര്‍ശിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകരായ അമ്മ ഡാളസ് സാറ്റ്‌സ് സാംഗ് (
SATSANG) ഭാരവാഹികള്‍ അറിയിച്ചു.

Contatct: SATSANG , Dallas, Texas U.S.A
മാതാ അമൃതാനന്ദമയി ജൂണ്‍ 27ന് ഡാളസില്‍
മാതാ അമൃതാനന്ദമയി ജൂണ്‍ 27ന് ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക