Image

ആർക്ക് വോട്ട് ചെയ്യണം? (പി.റ്റി. തോമസ്)

Published on 02 November, 2020
ആർക്ക് വോട്ട് ചെയ്യണം? (പി.റ്റി. തോമസ്)
നവംബർ 3 ലെ പൊതു തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം? കഴിഞ്ഞ  തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തതിന്റെ 66 % ആളുകൾ തപാലിൽ കൂടെയും ഏർലി വോട്ടിങ്ങിൽ കൂടെയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ ചോദ്യം അപ്രസക്തമാണെന്ന് അറിയാം. എന്നാലും പൊതു തെരഞ്ഞെടുപ്പ് ദിനം നവംബർ 3 ആയതുകൊണ്ടും 33 ശതമാനത്തിൽ അധികം ആളുകൾ ഇനിയും വോട്ട് ചെയ്യുവാൻ ഉള്ളതുകൊണ്ടും വീണ്ടും ചോദിക്കുന്നു. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആയി   ആർക്ക് വോട്ട് ചെയ്യണം?

നമ്മുടെ മുൻപിൽ 2 സ്ഥാനാർത്ഥികൾ ആണല്ലോ ഉള്ളത്. ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി മുൻ വൈസ് പ്രസിഡന്റ് മിസ്റ്റർ ജോസഫ് ബൈഡനും റിപ്പബ്ലിക്കൻ പാർട്ടി  സ്ഥാനാർഥി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും.
എല്ലാം തികഞ്ഞ ഒരു സ്ഥാനാർത്ഥിയും ഇല്ല എന്നതാണ് സത്യം. ആർക്കു ഏറ്റവും കുറവ് ന്യുനതകൾ ഉണ്ടോ അവരായിരിക്കില്ലേ ഏറ്റവും യോഗ്യൻ.

ഇന്നലെയും ഇന്നും കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തി ലും ശ്രീ എ സി ജോർജിൻറെ നേതൃത്വത്തി ലും സംഘടിപ്പിച്ച ഡിബേറ്റിൽ രണ്ടു വശത്തേക്കുറിച്ചും വാശിയോടെ സംവദിക്കയുണ്ടായി. അവിടെ പറയാൻ സമയം കിട്ടാഞ്ഞതും പൂർത്തീകരിക്കാൻ സാധിക്കാഞ്ഞതുമായ ചില വസ്‌തുതകൾ പറയാൻ ആഗ്രഹിക്കുകയാണ്     

ട്രംപിന്റെ ടാക്സിനെ കുറിച്ചായിരുന്നു ഒരു സംവാദം. ട്രമ്പ് നികുതി വെട്ടിച്ചിരുന്നെങ്കിൽ എന്തു കൊണ്ട് അദ്ദേഹത്തിനെതിരായി കേസ് എടുത്തില്ല എന്ന ചോദ്യം ഉയർന്നു വന്നു . ട്രമ്പ്  തന്നെ പല പ്രാവശ്യം പറഞ്ഞിരുന്നില്ലേ അദ്ദേഹത്തിന്റെ ടാക്സ് ഓഡിറ്റിൽ ആണെന്നു. ഓഡിറ്റ് കഴിഞ്ഞു മാത്രമേ കേസുകൾ ഉണ്ടാകുള്ളൂ. ഓഡിറ്റിൽ തെറ്റില്ല എന്നു കണ്ടാൽ കേസുകളും ഉണ്ടാകില്ല. എവിടെ സംഭവിച്ചത് ഇതു രണ്ടും അല്ല. ഓഡിറ്റ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഭരണം മാറി;  ട്രമ്പ് പ്രസിഡന്റ് ആയി. തൻറെ കേസിൽ തന്നെ അനുകൂലിച്ച ഒരു വക്കിലിനെ ലും ഇന്റെർണൽ റെവന്യൂ കമ്മീഷണറും ആക്കി. കേസ് നിശബ്ദം  ആയി. എന്നാൽ മൻഹാട്ടനിലെ ഡിസ്ട്രിക്ട് അറ്റോർണി സജീവം ആയി ഈ കേസും ആയി മുന്നോട്ടു പോവുകയാണ്. വേറൊരു ടാക്സ് കേസിൽ ന്യൂ യോർക്ക് സിറ്റിക്കു  പല വര്ഷങ്ങളിലെ കേസിനു ശേക്ഷം  $87,693.57   ടാക്സും പലിശയും പെനാൽറ്റിയും ആയി കൊടുക്കുവാൻ ട്രമ്പ് നിർബന്ധിതനായി. കൂടുതൽ കേസുകൾ വരാൻ ഇരിക്കുന്നതേയുള്ളൂ.

നിയമ പരമായല്ലാതെ അമേരിക്കയിൽ കുടിയേറി പാർക്കുന്നവരാണ് എവിടെ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ചിലർ ആരോപിച്ചു. ഇവിടുത്തെ ഭീകര പ്രവർത്തങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതു ഒരു ശരിയായ വസ്തുത അല്ല.

1865–1877 കാലയളവിൽ  മൂവായിരത്തിൽ പരം വിമുക്തരാക്കപ്പെട്ട ആളുകളെ കു ക്ളസ് ക്ലാൻ കൊന്നു  April 14, 1865 ൽ എബ്രഹാം ലിങ്കനെ വെടിവെച്ചു കൊന്നു May 4, 1886  ൽ ചിക്കാഗോയിൽ നടന്ന സമാധാന പരമായ ഒരു റാലിയിൽ പോലീസ് ബോംബ് വിസ്ഫോടനം ചെയ്‌തു . 11 ആളുകൾ മരിക്കയും 160 ൽ പരം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു. October 1, 1910 ൽ ലോസ് ആൻജെലസ്‌ ടൈംസ് ഓഫീസിൽ ബോംബ് വിസ്ഫോടനം. 21 ആളുകൾ മരിക്കയും    105 ൽ പരം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു. September 16, 1920 ൽ ന്യൂയോർക് സിറ്റിയിൽ വോൾ സ്ട്രീറ്റിൽ ബോംബ് വിസ്ഫോടനം. 38 ആളുകൾ മരിക്കയും  300  ൽ പരം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു. May 31, 1921 ൽ റ്റുത്സ ഒക്‌ലഹോമയിൽ കു ക്ളസ് ക്ലാൻ  ആക്രമണം. മുന്നൂറിൽ അധികം ആളുകൾ മരിക്കയും   800 പരം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു 1940–1956 കാലയളവിൽ    ജോർജ് മേടാസ്കി എന്ന ഒരു എലെക്ട്രിഷ്യൻ ന്യൂയോർക് സിറ്റിയിൽ മുപ്പതിലധികം സ്ഥലത്തു  ബോംബ് വിസ്ഫോടനം  നടത്തി. 1963, September15  ൽ, കു ക്ളസ് ക്ലാൻ ന്യൂയോർക് സിറ്റിയിൽ ഉള്ള ഒരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനു മുൻപിൽ ബോംബ് വക്കുകയും നാലു പെൺകുട്ടികൾ മരിക്കുകയും 22 ൽ അധികം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു.

April 19, 1995 ൽ  ഒക്കലഹോമ സിറ്റി ബോംബിങ്ങ്   168  മരിക്കുകയും 800  ൽ അധികം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തു. 1995 ലെ മെയിൽ ബോംബ്, 1996 ലെ  ഒളിമ്പിക് പാർക്ക് ബോംബിങ്‌, 1997 ലെ സാൻഡി സ്പ്രിംഗ് ബോംബിങ്ങും, അറ്റലാന്റാ   ബോംബിങ്ങും അനധികൃത കുടിയേറ്റക്കാർ അല്ല നടത്തിയത്. അതുപോലെ, 1998 ലെ അലബാമാ ബോംബിങ്, 1998 ലെ ജസ്‌പേർ ടെക്സാസ് കുലപാതകം, 1999 ലെ സക്രമെന്റോ തീയിടിൽ, 2001 ലെ ആന്ത്രാക്സ് അറ്റാക്ക്, 2012 ലെ വിസ്കോൺസിൻ സിക്ക് ടെംപിൾ ഷൂട്ടിംഗ്, സാൻഡിഹൂക് എലെമെന്റരി ഷൂട്ടിംഗ്, 2014 ലെ ലാസ് വേഗാസ് ഷൂട്ടിംഗ്, 2015 ലെ ചാൾസ്ടൺ ദേവാലയ ഷൂട്ടിംഗ് , 2019 ലെ എൽ പാസോ വാൾമാർട് ഇതും ഇതുപോലെയുള്ള  മറ്റനേകം ഭീകര പ്രവർത്തികൾ  അനധികൃത കുടിയേറ്റക്കാർ നടത്തിയ ഭീകര പ്രവർത്തികൾ അല്ല; പിന്നെയോ അമേരിക്കയിൽ ജനിച്ചു വളർന്ന വെളുത്ത വർഗ്ഗക്കാർ നടത്തിയ ഭീകര പ്രവർത്തികൾ അത്രേ.  911 അറ്റാക്ക് പോലെയുള്ള വിദേശികൾ നടത്തിയ ഭീകര പ്രവർത്തികൾ മറന്നിട്ടല്ല ഞാൻ ഇതു പറയുന്നത്. പക്ഷേ അമേരിക്കയിൽ നടന്നതും നടക്കാവുന്നതുമായ  ഭീകര പ്രവർത്തികൾ അനധികൃത കുടിയേറ്റക്കാരുടെ മേൽ വച്ചു കെട്ടുന്ന പ്രവണതെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാർ (ILLEGAL ALIENS) എന്ന് പറയുന്നതു തന്നെ തെറ്റാണെന്ന അഭിപ്രായം ആണെനിക്കുള്ളത്. നമുക്കു ലഭിച്ച അനുഗ്രഹം മറ്റുള്ളവർക്ക് ലഭിക്കുന്നതിൽ നമുക്ക് സന്തോഷം ഇല്ലാത്തതു കൊണ്ടാണ് ഈ  വേർതിരിവ്. ഭരണം മാറുന്നത് അനുസരിച്ചും, നിയമങ്ങൾ മാറുന്നതനുസരിച്ചും അനധികൃതർ     അധികൃതർ  ആകും, തിരിച്ചും.

കോവിഡ് 19 മരണത്തെകുറിച്ചായിരുന്നു ഏറ്റവും വലിയ സംവാദം. 235000 ൽ പരം മരണങ്ങൾ ഒന്നുമല്ലാത്ത രീതിയിലുള്ള ചില അഭിപ്രായങ്ങൾ . രണ്ടര മില്യൺ ആളുകൾ മരിക്കണം, പക്ഷെ മരിച്ചില്ലല്ലോ എന്ന ആശ്വാസം. ഒരു മരണം നമ്മുടെ വീട്ടിൽ നടക്കുമ്പോളെ അതിൻറെ വിക്ഷമം അറിയൂ. പ്രിയപ്പെട്ട ജീവിത സഖിയെയും നേരെ ഇളയ സഹോദരനെയും ഈ കോവിഡ് കാലത്തു   വിട്ടു പിരിഞ്ഞ  ഒരു ഹതഭാഗ്യനാണ് ഞാൻ. എന്നെപോലെ വിഷമിക്കുന്ന 235000 കുടുംബങ്ങളും. ശാസ്ത്ര പരമായും, വൈദ്യ പാരമായും മറ്റു അനേകം തലങ്ങളിലും മുൻ പന്തിയിൽ നിൽക്കുന്ന അമേരിക്കയിൽ മറ്റെല്ലാ രാജ്യങ്ങളെക്കാളും അധികം കോവിഡ് വ്യാപനവും മരണവും ഉണ്ടെന്നു കാണുമ്പോൾ അമേരിക്കയുടെ നേതൃത്വത്തെ അല്ലതെ ആരെ കുറ്റം പറയാൻ സാധിക്കും? 

വേറെ ധാരാളം പറയാൻ ഉണ്ട്. ട്രമ്പിൻറെ ടാക്‌സ് പ്ലാൻ, സ്റ്റീമലസ് ഡിസ്‌ട്രിബൂഷൻ, പരിസ്ഥി നയങ്ങൾ, സാമ്പത്തീക സമ്പത്  വ്യവസ്ഥ, താഴേക്ക് കുതിക്കുന്ന സ്‌റ്റോക്ക് മാര്ക്കറ്റ്, സ്വന്ത താല്പര്യത്തിനു ഉപയോഗിക്കുന്ന ഭരണ സമ്പ്രദായം മുതലായി അനേകം കാര്യങ്ങൾ കാണിക്കാനുണ്ട്‌.        പക്ഷെ അധികം ആയാൽ ആളുകൾ വായിക്കില്ലലോ. ഇത്രയും പരാജയപ്പെട്ട പ്രസിഡന്റ് അടുത്ത നാലു വർഷങ്ങൾ അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിക്കുക. 

എന്റെ റിപ്പബ്ലിക്കൻ സഹോദരങ്ങളോട് ; ട്രമ്പും അദ്ദേഹത്തിൻ്റെ മക്കളും ഒരിക്കലും റിപ്പബ്ലിക്കൻസ് ആയിരുന്നില്ല,. അദ്ദേഹം ന്യൂയോർക്കിൽ നിന്ന് പ്രൈമറി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സ്വന്തം മക്കൾക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ല. കാരണം അവരെല്ലാം ഡെമോക്രാറ്റിക്‌ പാർട്ടി അംഗങ്ങൾ ആയിരുന്നു. യഥാർത്ഥ റിപ്പബ്ലിക്കൻസ് എല്ലാം വോട്ട് ചെയ്യന്നത് ബൈഡൻ- ഹാരിസ് ടീമിന്. ലിങ്കൺ പ്രൊജക്റ്റ് ബൈൻഡറെ വിജയത്തിനായി അശ്രാന്തം പരിശ്രമിക്കു ന്നു

ബൈഡൻ എല്ലാം തികഞ്ഞ ഒരു വ്യക്തി  ആണെന്നു ഞാൻ കരുതുന്നില്ല. അതുപോലെ കമല ഹാരീസും. ബൈഡൻ വിജയിച്ചാൽ ശ്രി പി.പി. ചെറിയാൻ ആക്ഷേപ രൂപത്തിൽ പറഞ്ഞതുപോലെ "എല്ലാം ശരിയാകും എന്നും" അയ്യത്തെ കല്ലെല്ലാം പൊന്നാക്കി തരുമെന്നും ഞാൻ കരുതുന്നില്ല.  പക്ഷെ തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നതുപോലെ തമ്മിൽ ഭേദം ബൈഡൻ - ഹാരിസ് ടീം.         

Join WhatsApp News
Prof. Tom 2020-11-02 03:15:31
A surprising turnaround for Donald Trump. Many predicted this. But you can see it now. People are fed up with biden and his vp pick. newspapers are playing neutral now. What happened to the big lead they predicted a month ago. all disappeared. now it is slim margin, slight lead, maybe etc etc... So the stories disappeared. Trump is surging and Americans love him. Americans both democrats and Republicans came to realize that it is Trump or the fall of American system. So naturally everyone support Donald Trump. polls support Trump. The latest polls show a wide lead by Trump in all the states Even in California more Trump supporters are coming out and hold rallied even in Hollywood. The rallies held by Trump supporters are in record numbers and unprecedented. People are fed up of the lies in the media and the failure of this biden guy who failed our black brothers and sisters all these years. It is Trump who gave the blacks some hope in their lives. Most blacks realized it during the last three weeks. The last debate was a huge success for Trump. Trump nicely articulated the pro-black decisions that he made. He pointed out the failures of obama guy and the biden guy. The race in New York will be the biggest surprise. There is huge support for Trump in New York, New Jersey and Pa. I means Huge support for Trump. Democrats took it for granted and they thought they will win some of these states and forgot to campaign there. This will be a sad surprise for democrats. Too much overconfidence. American people are watching the riots and they want law and order than anything else. Democrats are supporting those who create these mayhem. Naturally, American people will vote for Trump and support all the Republican candidates. The one thing Americans do good is finding out the lied manufactured by the media. Americans and Republicans do not go out and attack stores and merchants. They don't destroy property and do graffiti. Americans know that the democrats are not for law and order. We want a peaceful area to live in. So we all want Republicans to win, whether we like them or not. We support the values Republican party is for.
V. George 2020-11-02 12:10:40
ONLY WALL STANDING IN BETWEEN UNITED STATES OF AMERICA AND RADICAL SOCIALISM IS OUR PRESIDENT DONALD TRUMP. THE AMERICA WE ALL DREAMED, AMERICA THAT MADE US PROSPER, THE CAPITALIST AMERICAN IDEOLOGY WILL REACH A HIGHER HORIZON UNDER TRUMP. REJECT BIDEN AND RADICAL KAMALA AND SAVE AMERICA.
John Kunthara 2020-11-02 12:18:41
KKK killed 3000 after the Civil War, may be, you want implicate Republicans for that. Do you know who created KKK? In South by Democrats. The supreme leader of KKK was the late Democrat Senate Robert Byrd. Remember George Wallace the Democrat Governor of Alabama who send police to beat up black people. Yes there are so many domestic terrorists in this country, why should be import more? There is no country on earth with out a strict immigration policy. Those countries in Europe with relaxed policies are paying for that and they are now realizing.
JACOB 2020-11-02 11:27:30
Trump will win with the help of Christian community, blacks and Hispanics. Democrat party will not control blacks and Hispanics any more. They learned to think for themselves.
Confused 2020-11-02 16:58:36
Friends, don't be fooled. Who was Nathan Bedford Forrest ? The first KKK Grand Wizard was a Delegate to the Democratic convention. Who was George Wallace ? A dixiecrat. Who was Democratic senator Robert Bird ? A KKK pronounced leader. Who started segregation? Which party was behind lynching? Who was behind Jim Crow Laws? Who is now leaning towards Socialism? Look at the past history of Venezuela and what is happening there now. They don't even have a penny to buy toilet tissue ( News) Who supports abortion( Killing poor babies) ? Remember, the 6th commandment says "Thou shall not murder". Now, think twice before you go to the polling station. It is not too late. God Bless!
P.T. THOMAS 2020-11-02 21:16:28
I repeatedly told in the debate that the democratic party of today is not the democratic party of 1800s and even that of 1976. Likewise, the Republican party of the past is not the so called Republican party of today. Trump is not a Republican though he somehow, seized the party. The true and loyal republicans are voting for Biden
Sommy Ninan 2020-11-02 21:41:42
The people who were in the Debate representing trump are not republicans. They were the infamous trumpers. They were simply repeating trump Lies & fox Lies. They won't listen to anyone like you Mr.Thomas. The guy kunthra is still saying KKK is not trumpers. He keep forgetting we are talking about 2020. These people are not logical. they won't fact check. They will keep on repeating the same baseless lies of their con man. Some of them are fanatics with Christian names. They are brainwashed people. Some regard trump as Jesus, How pathetic!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക