Image

ന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവും

ബി.അരവിന്ദാക്ഷന്‍ Published on 09 June, 2012
ന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവും
ന്യൂയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ ഏഴാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന പ്രാദേശിക ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവും ന്യൂയോര്‍ക്കില്‍ വമ്പിച്ച വിജയത്തോടെ സമാപിച്ചു.

പ്രാദേശിക പ്രസിഡന്റുമാരായ നിഷാന്ത് നായര്‍, ഓമന വാസുദേവന്‍ ദേശീയകമ്മി ജോയിന്റ് സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍ക്കെ, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് ജി. നായര്‍ എന്നിവരുടെ സംഘടനാ പാടവവും സഹകരണവും അഞ്ച് പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയും ആണ് ന്യൂയോര്‍ക്ക് രജിസ്‌ട്രേഷനും ശുഭാരംഭവും അവിസ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റിയത്.

കെ.എച്ച്.എന്‍.എ. ദേശീയ നേതാക്കളായ പ്രസിഡന്റ് ആനന്ദന്‍ നിറവേല്‍, മുന്‍ പ്രസിഡന്റ് മന്മദന്‍ നായര്‍, ചെയര്‍മാന്‍ അനില്‍ പിള്ള, വൈസ് പ്രസിഡന്റ് ടി.എന്‍.നായര്‍, ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍, ജോയിന്റ് സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍ക്കെ, ട്രഷറര്‍ വിനോദ്കുമാര്‍ നായര്‍, ജോ.ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റ്റി ബോര്‍ഡ് മെംമ്പര്‍മാരായ ഹരികൃഷ്ണന്‍ നമ്പൂതിരി, മുന്‍ ചെയര്‍മാന്‍ രാജു നാണു, മുന്‍ സെക്രട്ടറി സുധ കര്‍ത്ത, തുടങ്ങിയവര്‍ പ്രാദേശിക ഹൈന്ദവ സമ്മേളനത്തില്‍ അതിഥികളായി പങ്കെടുത്തു.

2013 ജൂലൈയില്‍ ഫ്‌ളോറിഡയില്‍ നടത്താന്‍ പോകുന്ന കണ്‍വെന്‍ഷനിലേക്ക് അമേരിക്കയിലെ ഹൈന്ദവരുടെ സാന്നിദ്ധ്യവും സഹകരണവും പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ നന്മക്കായി നിലകൊള്ളുന്ന അമേരിക്കയിലെ ഹൈന്ദവകൂട്ടായ്മ എല്ലാക്കാലവും മാതൃകാപരമായ പ്രവര്‍ത്തനവും സേവനവുമാണ് നല്‍കി വരുന്നതെന്ന് ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് പ്രസ്ഥാവിച്ചു.

ന്യൂയോര്‍ക്ക് റീജിയണ്‍ കാഴ്ചവെച്ച കലാസാംസ്‌ക്കാരിക പ്രകടനവും, സഹകരണവും അവിസ്മരണീയവും കണ്‍വെന്‍ഷനില്‍ പങ്കെടുവാന്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന രജിസ്‌ട്രേഷന്‍ ന്യൂയോര്‍ക്കിന്റെ എക്കാലത്തേയും സംഘടനാ ശക്തിയുടെ പ്രതിഫലനവുമാണെന്ന് ട്രഷറര്‍ വിനോദ് കുമാര്‍ വിവരിച്ചു.

വനജ നായര്‍, രത്‌നമ്മ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലിയും രേഖ നായര്‍ സംവിധാനം ചെയ്ത വിവിധ ഡാന്‍സും മാര്‍ത്താണ്ഡവര്‍മ്മയെ അനുസ്മരിപ്പിച്ച നാടകവും ആഘോഷത്തിന് മാറ്റ് കൂട്ടി, മുക്തകണ്ഠമായ പ്രശംസനേടി.

ഈ വര്‍ഷത്തെ സാമൂഹ്യ സദ്യക്കും രജിസ്‌ട്രേഷനും ആഘോഷങ്ങള്‍ക്കും സഹകരണം നല്‍കിയത് നായര്‍ ബനവലന്റ് അസ്സോസിയേഷന്‍, വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റ്, ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക, അയ്യപ്പ സേവാ സംഘം, മലയാളി ഹിന്ദുമണ്ഡലം എന്നീ സംഘടനകളാണ്. ഇതിന്റെ സാരഥികളായ ജയപ്രകാശ് നായര്‍, കെ.എന്‍. പാര്‍ത്ഥസാരഥി പിള്ള, കെ.ജി.സഹൃദയന്‍, ഗോപീനാഥകുറുപ്പ്, സുധാകരന്‍ പിള്ള എന്നിവരെ കെ.എച്ച്.എന്‍.എ. ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള അനുമോദിക്കുകയും സഹകരണത്തിന് നന്ദിരേഖപ്പെടുത്തുകയും ചെയ്തു.

കുന്നപ്പള്ളില്‍ രാജഗോപാലിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ഹൈന്ദവം 2012 പ്രകാശനം ചെയ്തു. ശ്രീ. വിവേകാനന്ദ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രസംഗ മത്സരത്തിലെ വിജയികളെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ സമ്മാനം നല്‍കി ആദരിച്ചു.

കെ.എച്ച്.എന്‍.എ(KHNA) യുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനും പ്രാദേശിക ശുഭാരംഭവും മറ്റ് സംസ്ഥാനങ്ങളില്‍ തുടങ്ങുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു. ചിട്ടയോടെ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നതിലുപരി സോവനീറിലേക്കുള്ള പരസ്യവും അനുമോദനങ്ങളും നേരത്തെ നല്‍കി ദൗത്യം വിജയകരമാക്കാന്‍ എല്ലാ ഹൈന്ദവരും അഭ്യൂദയകാംക്ഷികളും സ്‌പോണ്‍സേഴ്‌സും തയ്യാറാകാന്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ന്യൂയോര്‍ക്ക് രജിസ്‌ട്രേഷനില്‍ വിശിഷ്ട അതിഥികളായി കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ, ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍, ഫൊക്കാന ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ക്രിസ്റ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എന്‍. നമ്പൂതിരി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പ്രസിഡന്റ് മന്മദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബോം ടി.വി, മലയാളം ടെലിവിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നറുക്കെടുപ്പിലൂടെ മൂവായിരം ഡോളറിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ന്യൂയോര്‍ക്കിലെ ഹൈന്ദവ കണ്‍വെന്‍ഷന്റെ വിജയത്തിനും നടത്തിപ്പിനും സഹകരിച്ച് സഹായിച്ച എല്ലാ പേര്‍ക്കും അഡ്വ. വിനോദ് കെയാര്‍ക്കെ ഹൃദയംഗമായ നന്ദ രേഖപ്പെടുത്തി.

ന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവുംന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവുംന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവുംന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവുംന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവുംന്യൂയോര്‍ക്കിലെ ഹൈന്ദവ കൂട്ടായ്മയും രജിസ്‌ട്രേഷന്‍ ശുഭാരംഭവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക