Image

പൊഴിഞ്ഞ ഇല (സിന്ധു കെ. നായര്‍)

Published on 02 November, 2020
പൊഴിഞ്ഞ ഇല (സിന്ധു കെ. നായര്‍)
എത്ര സുന്ദരതല്പമായ് വാനിലമ്പിളി പോലെ തെളിഞ്ഞവൾ.
മണ്ണിലഗതിയായി വന്നുവോ?
അനന്തവിഹായസ്സിൻ അത്യുന്നതിയിലിരുന്നാലും നിപതി ഉണ്ടാകും.
ശ്രീഗാര സ്വപ്‌നങ്ങൾ ഹിന്ദോളം പാടും മഞ്ഞിൻ മനോഹരതീരങ്ങളിൽ. താഴേക്കു നോക്കുമ്പോൾ താളപിഴകൾ തൻ മേലേ നടനമാടും മർത്യജന്മം.
ഈ വർണ്ണമെന്നിൽ പൊലിഞ്ഞു പോമെങ്കിലും ഈ രാഗമെന്നിൽ വീണയായ് മീട്ടിയില്ലെങ്കിലും
മണ്ണേ നീയെന്നെ പുല്കുമ്പോൾ
സീതായനങ്ങൾ തുറന്നിടട്ടെ.
നിശബ്ദയാമത്തിൽ  നീയെന്നെ പുല്കുന്ന നേരത്ത്
വിണ്ണിൽ ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം
മണ്ണേ നിന്നാലിംഗനത്തിൽ
അഭിരാമനിർവൃതി തൻ പുളകങ്ങളായി മാറി.
എങ്കിലും കിനാവള്ളി പോലെന്റെ ആത്മാവിൽ വിതുമ്പുന്നു വേദന വേറിട്ട നിർവികാരഭാവം.
മണ്ണിനോടൊപ്പമിനി ആഴിവേന്തൻ വന്നാഴിയിലേക്കൊരു തീർത്ഥയാത്ര.
ഞാനാം പ്രപർണ്ണ ആദ്യമായ് സഫലമാം ഈ നിമിഷത്തിൽ ശീർണ്ണപർണ്ണമായ് അമ്മ തൻ മാറിൻ ചൂടിലമരുന്നു.
ഈ കൈവല്യനിമിഷത്തിൻ സംഹർഷപുളകിത തലോടലുകൾ മതിയെനിക്കീ ജന്മം.
നീ ചിരിക്കാമെൻ പരിഭ്രാംശമോർത്തു-
ഞാനോ തള്ളുന്നു മാടോടു  പോലതിനെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക