ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (കവിതകള്‍: ഭാഗം-1: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
SAHITHYAM
02-Nov-2020
SAHITHYAM
02-Nov-2020

"ദാവീദെന്നൊരു നാള്‍ പിഴച്ച പിഴയാ
വിശ്വോത്തര ജ്ഞാനിയേ
നാവിന്നപ്പുറ മാത്മതാപ വിശിഖ
ത്താലങ്ങു നോവിക്കവേ
ആവിഷ്ക്കാരമെടുത്ത പൂത്തിരിയതാ
"ണന്‍പത്തിയൊന്നെ'ങ്കിലും *
ആവില്ലിന്നു നമുക്ക് സ്വന്തനിലയില്‍
തത്താദൃശ്യം നീങ്ങുുവാന്‍'.
*(51 ാം സങ്കീര്‍ത്തനം)
ദാവീദും അബീഗയിലും
"സത്യ വേദപുസ്തകം: 1 ശമുവേല്‍ 25'
ദര്‍ശകന്‍ സാമുവേല്‍ ദൈവപ്രവക്താവാ
യിസ്രായേല്‍ ജാതിയെ പാലിക്കവേ,
തങ്ങളെ വാഴുവാനായൊരു മന്നനെ
തങ്ങള്‍ക്ക് നല്‍കണമെന്നു ചൊല്ലി,
യിസ്രായേലീശനെ പ്രാപിച്ചു പ്രാര്‍ത്ഥിച്ചു
ദര്‍ശകന്‍ മാദ്ധ്യമ ശ്രേണിയായും,
മന്നനായ് സ്വര്‍ക്ഷത്തില്‍നിì താന്‍ നേരിട്ടീ
മന്നിലിസ്രേലിനെ വാണിടുമ്പോള്‍
എന്തിനു വേണ്ടിയീ സാഹസമെന്നുള്ളില്‍
ചിന്തിച്ചുവെങ്കിലും, കര്‍ത്തനന്ത്യം,
ദര്‍ശകനോടായി കന്ിച്ചീയുര്‍വ്വിയി-
ന്നീശനായേകനെ വാഴിച്ചീടാന്‍,
യിസ്രായേല്‍ മന്നനായിങ്ങനെ വന്നതോ
"കീശി'ന്റെ നമ്പനനായ "ശൗലും',
ഈവിധം ഭൂപനായ് മാറിയ ഭാഗ്യവാന്‍
ദൈവത്തെയെìം ഭജിച്ചു ഭക്ത്യാ,
എന്നാല്‍ തന്‍ ജീവിത ചക്രഭ്രമണത്തില്‍
വന്നു ഭവിച്ചു മാറ്റങ്ങള്‍ പിന്നെ.
തന്നുടെ യോഗ്യത കൊണ്ടത്രേ, താനിì്
മന്നന്‍ മകുടമണിഞ്ഞതെന്നും,
താനാര്‍çം ദാസനല്ലെìള്ള ചിന്തയില്‍
താന്‍തന്നെ തന്‍ ശിന്ിയെന്നുമായി,
ഇത്തരമുന്മാദ ചിന്തയാല്‍, ഭൂപാലന്‍
അത്തലുണ്‍ാക്കിയനര്‍ഥവുമായ്,
ദൈവകോപമുളവാക്കുവാന്‍ തക്കപോല്‍
ഭൂപതി തെറ്റുചെയ്‌തൊട്ടധികം.
(തുടരും)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments