Image

അംബാനിയുടെ ജിയോ ഫൈബറിന് ബദലായി പിണറായി വിജയന്റെ കെ -ഫോൺ (ജോസ് കാടാപുറം)

Published on 01 November, 2020
അംബാനിയുടെ ജിയോ ഫൈബറിന് ബദലായി പിണറായി വിജയന്റെ കെ -ഫോൺ (ജോസ് കാടാപുറം)
അംബാനിക്കും അദാനിക്കും കോട്ടം തട്ടുന്ന എന്തിനെയും ബിജെപി സർക്കാർ എന്തുവിലകൊടുത്തും തടസ്സപ്പെടുത്തും. അംബാനി ഒരുപാടു ഇൻവെസ്റ്റ് ചെയ്താണ് ജിയോ ഫൈബർ കൊണ്ട് വരുന്നത് . എവിടെ നോക്കിയാലും ജിയോ ഫൈബർ ന്റെ പരസ്യം മാത്രം . 

അതിന്റിടക്കാണ് കേരളം സർക്കാർ സമാനമായ പ്രൊജക്റ്റുമായി മുന്നേറുന്നത് .കെ-ഫോൺ . 
അതും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും , ബാക്കിയുള്ളവർക്ക് സബ്‌സിഡി നിരക്കിലും. പല ടൗണുകളിൽ ഹോട്ട്സ്പോട്ട് സൗകര്യവും.

സ്വാഭാവികമായും അംബാനിയുടെ ജിയോ ഫൈബറിന് പ്രതീക്ഷിച്ചതിന്റെ 5% പോലും ബിസിനസ് നടക്കില്ല 
അപ്പൊ പിന്നെ എളുപ്പമുള്ള വഴി കെ- ഫോണിനെ തകർക്കലാണ് . 

കേന്ദ്ര സർക്കാറിന്റെ കയ്യിലെ കളിപ്പാവയായ ഇഡി യെയും സിബിഐ യെയും വിലക്കെടുക്കാൻ അംബാനിക്ക് എന്ത് ബുദ്ധിമുട്ട് !! കേരളത്തിന്റെ വിപ്ലവകരമായ ഈ പദ്ധതിക്ക് തടയിടുക. ചിന്തിക്കുന്നവർക്ക് കാര്യം മനസ്സിലാകും.!!!

ഇ ഡി ക്കു ചില അജണ്ടകളുണ്ട്. ശിവശങ്കറിനു കോടതിയിൽ പറയേണ്ടി വന്നു ...

നയതന്ത്ര ബാഗേജ് വഴി ദുബായിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വർണ്ണം കടത്തിയിട്ട് നാലു മാസം തികയാൻ പോകുന്നു. എന്നിട്ട് ഇതുവരേയും സ്വർണ്ണം അയച്ചവരെ ഒന്ന് ചോദ്യംചെയ്യാൻ പോലും ഇന്ത്യാ മഹാരാജ്യത്തിലെ വീരശിങ്കങ്ങളായ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. 

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വാഷിങ്ടണിൽ ചെന്ന് സിബിഐ ചോദ്യം ചെയ്തിരുന്നു (പ്രയോജനമൊന്നുമുണ്ടായില്ലെങ്കിലും ). എന്തുകൊണ്ട് ദുബായിയിൽ ചെന്ന് ഫൈസൽ ഫരീദിന്റെ മൊഴിയെടുക്കുന്നില്ല. എന്തുകൊണ്ട് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാതെ വിട്ടു. 

ഇതൊന്നും ചോദിക്കരുത്. വിവരമില്ലാത്ത കൂട്ടർക്ക് സ്വപ്ന, ശിവശങ്കർ എന്നു കേട്ടാൽ മതി. സ്വപ്നയുമായി സൗഹൃദമുണ്ടെന്നതാണ് ശിവശങ്കരന്റെ കുറ്റം. അയാളും സ്വപ്നയും തമ്മിൽ വല്ല അവിഹിത ബന്ധവുമുണ്ടെങ്കിൽ തന്നെ അതൊന്നും ഇന്ത്യാരാജ്യത്ത് കുറ്റകരമായ സംഗതിയല്ല. പോക്സോ കേസിലെ പ്രതിക്ക് മതപ്രസംഗം നടത്താൻ നിയമപരമായോ മതപരമായോ തടസ്സമൊന്നുമില്ല എന്ന് നമ്മൾ കാണുന്ന കാര്യമാണ് . 

അതുപോലുളള കാര്യങ്ങളൊന്നും നീട്ടുന്നില്ല. സ്വപ്നയാണ് പ്രധാന പ്രതിയെങ്കിൽ എങ്ങനെയാണ് ഇതുസംബന്ധമായ എല്ലാ കേസുകളിലും ആ സ്ത്രീക്ക് ജാമ്യം ലഭിക്കുന്നത്. 100 കണക്കിന് കിലോ സ്വർണ്ണം കൊണ്ടുവരാനുളള സാമ്പത്തിക ശേഷി ആ സ്ത്രീക്കുണ്ടോ? ആകെ കളളക്കടത്ത് വക കിട്ടിയ കമ്മീഷനല്ലാതെ വേറെയെന്ത് സമ്പാദ്യമാണ് ആ സ്ത്രീക്കുളളത്. കൊട്ടാര സമാനമായ വീടുകളും കാറുകളും നൂറുകണക്കിന് കോടി രൂപ ബേങ്കിലും മറ്റുമായിട്ടുണ്ട് എന്ന് ഏതെങ്കിലും മാധ്യമം ആ സ്ത്രീയെ പറ്റി പറഞ്ഞോ?

 ഇല്ലല്ലോ. കളളക്കടത്ത് ശൃംഖലയിലെ ചെറിയൊരു കണ്ണി മാത്രമാണ് ആ സ്ത്രീ. വമ്പൻമാരെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാരണം അന്വേഷണ ഏജൻസികൾക്ക് കിട്ടിയ നിർദ്ദേശം പ്രതികളെ പിടിക്കരുതെന്നാണ്. ആദ്യം പിടിയിലായ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്. അതേ പോലെ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘ്പരിവാറിന്റെ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല. 

എങ്ങനെയാണു കെ .സുരേന്ദ്രൻ സ്വർണം പിടിച്ച വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളി വന്നു എന്ന് പത്രങ്ങളോട് പറഞ്ഞത്.  സന്ദീപ് നായർ എന്ന ബിജെപിക്കാരനായ പ്രതിക്കു കിട്ടിയ കമ്മിഷന്റെ വീതം കേരളത്തിലെ ബിജെപി നേതാക്കൾക്ക് കിട്ടിയോ? അനിൽ നമ്പ്യാരെ ചോദ്യം ചെയ്താൽ കേന്ദ്ര സഹ(ന)മന്ത്രി വി മുരളീധരനെ അറസ്റ്റ് ചെയ്യേണ്ടിവരും. സ്വർണ്ണം പിടിക്കപ്പെട്ട ഉടനെ ബിജെപിയുടെ തൊഴിലാളി നേതാവ് ഹരിരാജ് കസ്റ്റംസിലേക്ക് വിളിച്ചതെങ്ങനെയാണ്. കസ്റ്റംസിലേക്ക് വിളിക്കാൻ അയാൾക്കെന്താണ് അവരുമായുളള പരിചയം ?

 ജനം ടിവി മേധാവിയും, കെ സുരേന്ദ്രനും  എങ്ങനെ സ്വർണ്ണം പിടിച്ച വിവരമറിഞ്ഞു ? നയതന്ത്ര ബാഗ്  വഴിയല്ല സ്വർണ്ണം വന്നതെന്ന് പറയാൻ സ്വപ്നയോട് അയാൾ ആവശ്യപ്പെട്ടതെന്തിനാണ് ? നയതന്ത്ര ബേഗേജ് വഴിയല്ല സ്വർണ്ണം വന്നത് എന്ന തെറ്റായ കാര്യം വി.മുരളീധരൻ മന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നതെന്തിനാണ് ? അയാൾക്കെന്താണ് ഇക്കാര്യത്തിലുളള താല്പര്യം .? 

കൊടുവളളിക്കാരെ  സഹായിക്കാനാണോ ഹിന്ദു ഇക്കണോമിക് ഫോറം ബിജെപിക്കാരനായ സന്ദീപിനും സരിത്തിനും സ്വപ്നക്കുമൊക്കെ വക്കീലിനെ ഏർപ്പാടാക്കിയത്. ? മുസ്ലിം വിരുദ്ധ പ്രചരണത്തിന് പണം നല്കുന്ന ഏജൻസിയാണത്രേ ഹിന്ദു ഇക്കണോമിക് ഫോറം. കൂടെ കേരളത്തിലെ രണ്ടു ജ്വല്ലറിക്കാരാണ് അതിന്റെ പിന്നിലെന്നറിയുന്നു. 

കൊടുവളളിയിലെ ജ്വല്ലറികൾ പരിശോധിക്കുന്ന ശിങ്കങ്ങൾ ഈ രണ്ടു  ജ്വല്ലറികളിൽ കയറിനോക്കാൻ ധൈര്യപ്പെടുമോ? ഇല്ല. സ്വപ്നയെന്നും ശിവശങ്കരനെന്നും പറഞ്ഞുനടക്കുന്ന മാധ്യമങ്ങൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. അവർ അവരുടെ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്ര ഏജൻസികൾ അവരുടെ അജണ്ട വെച്ചുളള ''കുറ്റസമ്മതം '' ശിവശങ്കരനെക്കൊണ്ട് നടത്തിക്കാനാണ് ശ്രമിക്കുന്നത്. 

കോടതിയിൽ ഈ കള്ളക്കേസ് വിലപ്പോവില്ലെന്ന് ഏജൻസികൾക്ക് തന്നെ അറിയാം. തല്ക്കാലം ബിജെപിക്കും കൂട്ടുകാർക്കും മൈലേജുണ്ടാക്കിക്കൊടുക്കുകയെന്നേ അവരും ഉദ്ദേശിക്കുന്നുളളൂ. 190,000 ഡോളർ സ്വപ്ന വിദേശത്തേക്ക് കടത്തിയെന്നു പറയുന്നു.നൂറു ഡോളറിന്റെ നോട്ടു കൊണ്ട് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളറിന് 19 കെട്ട് ഡോളറുണ്ടാകും. ഇതെങ്ങനെ കസ്റ്റംസിന്റെ സഹായമില്ലാതെ കടത്താനാവും. കസ്റ്റംസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാറോ അതോ ശിവശങ്കറോ ? എന്തു വിഡ്ഡിത്തമാണ് ഈ മാധ്യമങ്ങൾ പുലമ്പുന്നത് ? 

വിദേശ രാജ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്. പക്ഷേ അവർ വന്ന് ഓരോരോ ബെമ്മട്ടുകൾ കാണിക്കുകയല്ലാതെ കുറ്റവാളികൾക്കെതിരേ ചെറുവിരലനക്കുന്നില്ല. മാധ്യമപ്പിശാചുക്കൾ ഒരു കാര്യം ഓർക്കണം. ആ മനുഷ്യൻ നിങ്ങളുടെ അച്ഛൻമാരുടെ കൊങ്ങയ്ക്ക് പിടിച്ചിട്ടില്ല.നിങ്ങളുടെ രാഷ്ട്രീയ അജണ്ട മാത്രമാണ് ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിലേക്ക് വിളിച്ചു എന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ നുണ പൊളിഞ്ഞതിന് അനീഷ് രാജൻ എന്ന മികച്ച ഓഫീസറെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റി .മറ്റു ഓഫീസർമാർക്കും കൂടി ബിജെപി നല്കിയ താക്കീതായിരുന്നു അത്. സ്വപ്നയുടെ അനിൽ നമ്പ്യാരെ പറ്റിയുളള മൊഴി പുറത്തായതോടെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രി ജലീലിന്റേയും കഴുത്തിലെ കുരുക്ക് മാധ്യമസിംഹങ്ങൾക്കു  മാറ്റേണ്ടിവന്നത്. അതിന് എൻഎസ് ദേവ് എന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇപ്പോൾ പല മൊഴികളും പുറത്തുവന്നിട്ടും ആരേയും മാറ്റാത്തതെന്താണ് ? 

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരേ കേന്ദ്രസർക്കാർ നടപടികളൊന്നും എടുക്കാത്തതെന്താണ് ? മനുഷ്യരുടെ ചിന്താശക്തിയെ ചോദ്യംചെയ്യുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. കേരളം ഭരണ മികവിൽ ഒന്നാമത് എന്ന് പറയുമ്പോൾ ആർക്കാണ് പ്രശനം. ദേശിയ മാധ്യമങ്ങൾ  ഒക്കെ പറഞ്ഞിട്ടും കേരളത്തിലെ മുത്തശ്ശി മാധ്യമങ്ങൾക്ക് വാർത്തയല്ലാത്തതു എന്തുകൊണ്ട് ? ആറുമാസമേ തിരഞ്ഞെടുപ്പിനുള്ളു. ഭരണമികവിൽ കേരളം ഒന്നാമത്. അങ്ങനെയങ്ങു നന്നായി  ഭരിച്ചു   മാതൃകയാകേണ്ട.  ഇലെക്ഷൻ വരുവല്ലേ , കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നതു എല്ലാര്ക്കും മനസ്സിലായിക്കാണുമല്ലോ. 

 ഇതിനടയിൽ നമ്മൾ നേടിയെടുത്തത് വെറുമൊരു ഒന്നാം സ്ഥാനമല്ല. മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ വൻ മുന്നേറ്റം നടത്തിയാണ് നമ്മുടെ കേരളം ഭരണ മികവിൽ വീണ്ടും ഒന്നാം സ്ഥാനത്തിനു അർഹമായത്. ഐ എസ് ആർ ഒ മുൻ ചെയര്മാൻ കസ്‌തൂരി രംഗൻ അധ്യക്ഷനായ പബ്ലിക് അഫേഴ്‌സ് ഇൻഡക്സിലാണ് ഭരണമികവിലും കാര്യക്ഷമതയിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം തെരെഞ്ഞെടുക്കപ്പെട്ടതു .കേരളം ഇന്നോളം ഭരിച്ച മുന്നണികൾക് ഒക്കെ അഭിമാനിക്കാവുന്ന ഒരു നേട്ടം. അതിൽ അഭിമാനിക്കുന്നതിന് പകരം വാർത്ത മുക്കുന്നവരെ എന്ത് പേരിൽ വിളിക്കണം .....
അംബാനിയുടെ ജിയോ ഫൈബറിന് ബദലായി പിണറായി വിജയന്റെ കെ -ഫോൺ (ജോസ് കാടാപുറം)അംബാനിയുടെ ജിയോ ഫൈബറിന് ബദലായി പിണറായി വിജയന്റെ കെ -ഫോൺ (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക