Image

ചാരിറ്റി ഓഫ് പ്രവാസി മലയാളി കുടുംബസംഗമവും കേരളപ്പിറവിദിനാഘോഷവും സംഘടിപ്പിച്ചു

Published on 01 November, 2020
ചാരിറ്റി ഓഫ് പ്രവാസി മലയാളി കുടുംബസംഗമവും കേരളപ്പിറവിദിനാഘോഷവും സംഘടിപ്പിച്ചു
റിയാദ്: കഴിഞ്ഞ അഞ്ചു വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന  ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് . കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കുടുംബ സംഗമവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.


റിയാദിലെ എക്സിറ്റ് പതിനെട്ടിലെ ഇസ്ത്രയിൽ നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച്  കോവിഡ് മുന്‍കരുതലും ശൈത്യകാല രോഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ്‌  സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള അൽ യമാമ ആശുപത്രിയിലെ പീരിയോഡോണ്ടിസ്റ്റ് സ്പെഷ്യലിസ്റ്റും ഡിപ്പാർട്ട്മെന്റ് ക്വാളിറ്റി കോർഡിനേറ്ററുമായ ഡോ: അമിന സെറിന്‍ സംസാരിച്ചു.


കോവിഡ് 19ന്‍റെ ഏറ്റവും സവിശേഷ ഘടകമായ ശ്വാസതടസ്സം,  മണം നഷ്ടപ്പെടുക, രുചി നഷ്ടപ്പെടുക, വരണ്ട ചുമ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിച്ച് വൈറസ്‌ ലക്ഷണങ്ങള്‍ ഇല്ലന്ന് ഉറപ്പു വരുത്തണം  ആരോഗ്യ കേന്ദ്രങ്ങളില്‍ ഫ്ലൂ വാക്സിൻ ലഭ്യമാണ്. എല്ലാവരും അത് എടുക്കാന്‍ ശ്രമിക്കണമെന്നും ഫ്ലൂ വാക്സിൻ എല്ലാ വർഷവും വ്യത്യസ്തമാണെന്നും ഡോ: അമിന സെറിന്‍ പറഞ്ഞു.

പ്രസിഡന്‍റ് അയൂബ് കരൂപടന്നയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച  സാംസ്കാരിക സംഗമം ജീവൻ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്‍റ് ജോൺസൺ മാർക്കോസ് അധ്യക്ഷത വഹിച്ചു . 

മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. ജിഎംഎഫ് ജി സി സി കോർഡിനേറ്റർ റാഫി പാങ്ങോട്. ഡോ: ജയചന്ദ്രന്‍, ക്ഷമ പ്രസിഡണ്ട് തസ്‌നീം റിയാസ്. ചാരിറ്റി കണ്‍വീനര്‍ ഡോ: അമിന സെറിൻ. നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. സെക്രട്ടറി കുഞ്ചു സി നായർ സ്വാഗതവും ക്ഷമി ജലീൽ നന്ദിയും പറഞ്ഞു

തുടർന്ന് ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യയില്‍ സിറാജ് കോഴിക്കോട്, അന്‍സാര്‍ ,കബീര്‍ കടബന്‍സ്,മുനീര്‍, നിഷാദ്, സഫ സിറാസ്, ഹഫിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

 ആണ്ട്രിയ ജോണ്സന്‍റെ നേതൃത്വത്തില്‍ ചാരിറ്റി കുടുംബംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്തങ്ങള്‍ ചടങ്ങിന്കൊഴുപേകി. റിഷി ലത്തീഫ്, മുജീബ് ചാവക്കാട്, സിമി ജോണ്‍സണ്‍,ഷംന ഷിറാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം കൊടുത്തു. അഭി ജോയ് അവതാരകനായിരുന്നു..

വീഡിയോ ലിങ്ക്  വി ട്രാന്‍സ്ഫര്‍ : https://we.tl/t-TfLlcwbYDp

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക