Image

7983 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 59,999 സാംപിള്‍

Published on 31 October, 2020
7983 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 59,999 സാംപിള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7983 പേര്‍ക്ക് കോവിഡ്. 27 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി.സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി.വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ.ജോസ് (75), പള്ളികവല സ്വദേശി അബ്ദുല്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി.ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍.പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67),

തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1484 ആയി. 

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍കോട് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,059 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 22,381 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

3329 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,45,049 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

8 പുതിയ ഹോട്‌സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍കോട് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 686 ഹോട്‌സ്‌പോട്ടുകളാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക