Image

പ്രചാരണം കലാശക്കൊട്ടല്‍ അടുത്തു (ബി ജോൺ കുന്തറ)

Published on 31 October, 2020
പ്രചാരണം കലാശക്കൊട്ടല്‍ അടുത്തു (ബി ജോൺ കുന്തറ)
ലക്ഷക്കണക്കിന് സമ്മതിദായകർ വോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നു ആരു വിജയിക്കും അതാണ് ഇപ്പോൾ നിരവധി ചോദിക്കുന്ന ചോദ്യം. 

പ്രവചനവേദി ദിനംതോറും ഭാവി നിർണ്ണയങ്ങളുമായി  പൊതുജനമദ്ധ്യത്തിൽ നിരവധി സന്തോഷത്തിൽ കുറെ സംഭ്രാന്തിയിൽ. ഡൊണാൾഡ് ട്രംപ് ഏതാണ്ട് ആകാശത്തിൽ ജീവിക്കുന്നു ബൈഡനും സഞ്ചാരം വർദ്ധിപ്പിച്ചിരിക്കുന്നു .
നാലാം തിയതി വിജയിയെ തീരുമാനിക്കപ്പെടുമോ എന്നതിൽ പലർക്കും തീർച്ചയില്ല. 2000ത്തിൽ ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പു സംവാദം ഈ വർഷം മറ്റുപലേ സംസ്ഥാനങ്ങളിലും കാണുന്നതിനുള്ള സാദ്ധ്യതകൾ മുന്നിൽ.

 കോവിഡ് 19 സംക്രമണം എല്ലാ തിരഞ്ഞെടുപ്പു നടപടികളിലും വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നു.തപാൽ വോട്ടുകൾ ആർക്കുവേണമെങ്കിലും ലഭ്യം.പോസ്റ്റൽ സംവിധാനം സമയാ സമയം ബാലറ്റുകൾ എണ്ണുന്ന കേന്ദ്രങ്ങളിൽ, എത്തിക്കുമോ? ചില സംസ്ഥാനങ്ങൾ എണ്ണുന്നതിനുള്ള സമയം വര്‍ധിപ്പിക്കുന്നു .

യുദ്ധക്കളങ്ങൾ എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ വിജയിയുടെ വോട്ടുകളുടെ സംഖ്യഭൂരിപക്ഷം എത്ര ആയിരിക്കും? അയ്യായിരത്തിൽ  കുറവെങ്കിൽ അവിടങ്ങളിൽ സംവാദം പൊട്ടിപുറപ്പെടുവാൻ സാധ്യതകൾ നിരവധി.

വിജയി ആരെന്ന് സാക്ഷ്യപ്പെടുത്തുക ഓരോ സംസ്ഥാനത്തെയും സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതല. വോട്ടുകൾ എണ്ണിതീരുന്നില്ല എങ്കിൽ ആ ചോദ്യത്തിന് നല്ലൊരു ഉത്തരമില്ല. മുൻ പ്രസിഡൻറ്റ് ജോർജ് ബുഷ് അൽ ഗോർ 2000 മത്സരത്തിൽ ഫ്ലോറിഡയിൽ  ബുഷ് 537 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആദ്യം ഖോർ പരാജയം സമ്മതിച്ചു എങ്കിലും പിന്നീടത് പിൻവലിക്കുകയുണ്ടായി കാരണം ഏതാനും കൗണ്ടികളിലെ വോട്ടെണ്ണൽ ശെരിയല്ല. സെക്രട്ടറി വിജയി ബുഷ് എന്നു സ്ഥിരപ്പെടുത്തി എങ്കിലും വിഷയം കോടതിയിലെത്തി അവിടെ ഖോറിന് അനുകൂലമായി വിധി വന്നു സംവാദ കൗണ്ടിയിൽ വീണ്ടും വോട്ടുകൾ സൂഷ്മ പരിശോധന നടത്തി എണ്ണണം.

വിധികളും അപ്പീലുകളുo ഒരുവശത്ത് വോട്ടെണ്ണൽ മറുവശത്തും ഹാങ്ങിങ് ചാഡ് എന്നെല്ലാം അന്നത്തെ വാക്കുകൾ അങ്ങനെ വോട്ടെണ്ണുതലുള്ള സാവകാശം മടുത്തു ബുഷ് സംഗം പരമോന്നത കോടതിയെ വോട്ടെണ്ണൽ അവസാനിപ്പിക്കണം എന്ന നിവേദനവുമായി സമീപിച്ചു.

കോടതി ഡിസംബർ അഞ്ചിന് കേസ് സ്വീകരിച്ചു വിചാരണ തുടങ്ങി 12 ആം തിയതി വിചാരണ വന്നു ബുഷിന് അനുകൂലമായി വോട്ടെണ്ണൽ നിറുത്തുക സംസ്ഥാന സെക്രട്ടറിയുടെ ആദ്യ തീരുമാനം നടപ്പാക്കുക അങ്ങിനെ ആ നാടകം അവസാനിച്ചു.ഇന്നും അതിൽ നിരവധി സംതൃപ്തരല്ല.

ഇരു ഭാഗത്തുനിന്നും നിരവധി അഭിപാഷകരെ കേസുകൾ നടത്തുന്നതിനായി ഓരോ സംസ്ഥാനത്തും സന്നദ്ധമാക്കി നിറുത്തിയിരിക്കുന്നു.സംവാദങ്ങൾ എത്രനാൾ നീണ്ടു പോകും അവിടാണ് വീണ്ടും പരമോന്നത കോടതി ഇടപെടേണ്ടി വരുമോ എന്ന വിഷയം ഉദിക്കുവാൻ സാധ്യത.

ഏതുവിധെ ആയാലും ഭരണ ഘടന അനുശാസിക്കുന്നു പുതിയ പ്രസിഡൻറ്റ് ജനുവരി 21നകം അധികാരം സ്വീകരിച്ചിരിക്കണം. അറിയാമല്ലോ പൊതു വോട്ടുകൾ ഉണ്ട് എങ്കിലും പ്രസിഡൻറ്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളേജ് എന്ന സംവിധാനം. സ്റ്റേറ്റുകളിലെ മുഴുവൻ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം അനുപാതമായി ഈ സംവിധാനം. ഇവർ കീഴ്വഴക്ക പ്രകാരം ഡിസംബർ പകുതിയോടെ. 

ഓരോ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിനു മുൻപായി കോൺഗ്രസ് ആതവണ ഏത് തീയതികളിൽ എല്ലാം അവസാനിച്ചിരിക്കണം എന്നു തീരുമാനിക്കും 2020തിരഞ്ഞെടുപ്പിൽ, ഡിസംബർ 23നകം എല്ലാ സംസ്ഥാനങ്ങളും ഇലക്ടറൽ അംഗങ്ങളെ സെനറ്റിൽ അറിയിച്ചിരിക്കണം. 2021 ജനുവരി6ന് സെനറ്റിൽ ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിൽ വോട്ടുകൾ എണ്ണണം വിജയിയെ തീരുമാനിക്കണം.
ഡിസംബർ 23നു മുൻപേ പൊതുവെ അറിഞ്ഞിരിക്കും എത്ര ഇലക്ടറൽ കോളേജ് വോട്ടുകൾ ഓരോ സ്ഥാനാർത്ഥിക്കും കിട്ടി എന്നത്. 270താണ് ആവശ്യം വിജയിക്കുന്നതിന്. 270 ഒരാൾക്ക് ഉണ്ട് എങ്കിൽ ജനുവരി ആറിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മറ്റു സംവാദങ്ങൾ ഉദിക്കില്ല ഉദിച്ചാലും അതു സമ്മതിക്കണമോ എന്നു തീരുമാനിക്കുന്നത് ഉപരാഷ്ട്രപതി ആയിരിക്കും.

നേരത്തെ സൂചിപ്പിച്ച പ്രകാരം നടപടികൾ മുന്നോട്ടു പോകുന്നില്ല ഡിസംബർ 23 നകം തീരുമാനങ്ങൾ ഉണ്ടാകുന്നില്ല ഈ സാഹചര്യത്തിൽ 2000ൽ നടന്നമാതിരി പരമോന്നത കോടതി വോട്ടെണ്ണലുകളിൽ തീരുമാനം എടുക്കേണ്ടി വരും.എന്തായാലും ഈ വർഷത്തെ രാഷ്ട്രീയ അന്തരീഷം അമിതമായി ചൂടു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരും സംതൃപ്തരാകുന്ന ഒരു സാഹചര്യം ഇപ്പോൾ കാണുന്നില്ല. എന്തായാലും അമേരിക്കൻ ജനാതിപത്യം ഒരു പരീക്ഷണദിശയിൽ നാം അതിൽ വിജയിക്കും എന്നാശിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക