Image

ചരിത്രത്തിലാദ്യമായി വനിത സി.ഇ.ഒയെ നിയമിച്ച്‌ ഇന്ത്യന്‍ വിമാനകമ്ബനി

Published on 31 October, 2020
ചരിത്രത്തിലാദ്യമായി വനിത സി.ഇ.ഒയെ നിയമിച്ച്‌ ഇന്ത്യന്‍ വിമാനകമ്ബനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനകമ്ബനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയര്‍ ഇന്ത്യയുടെ സഹകമ്ബനിയായ അലൈന്‍സ്​ എയറിന്റെ സിഇഒ ആയി ഹര്‍പ്രീത് എ ഡി സിങ് ആണ് നിയമിതയായത്. 


അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഹര്‍പ്രീത് അലൈന്‍സ് എയറിന്റെ സിഇഒ ആയി തുടരുമെന്ന് എയര്‍ ഇന്ത്യ സിഎംഡി രാജീവ് ബന്‍സാല്‍ അറിയിച്ചു.


നിലവില്‍ ഫ്ലൈറ്റ്​ സേഫ്​റ്റി വിഭാഗത്തില്‍ എക്​സിക്യൂട്ടീവ്​ ഡയറക്​ടറാണ്​ ഹപ്രീത്​. സീനിയര്‍ ക്യാപ്​റ്റന്‍ നിവേദിത ഭാസിന്​ ഫ്ലൈറ്റ്​ സേഫ്​റ്റി എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ ചുമതല നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.


1988ലാണ് ഹര്‍പ്രീത് എയര്‍ ഇന്ത്യയില്‍ പൈലറ്റായി എത്തിയത്. വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തിയ ഹര്‍പ്രീത് ആരോഗ്യ കാരണങ്ങളാല്‍ വിമാനം പറത്താന്‍ കഴിയാതിരുന്നതോടെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക