Image

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

Published on 31 October, 2020
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. വെള്ളിയാഴ്ച മുംബൈയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്ക ചോളിയണിഞ്ഞ് അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്. 


ചുവന്ന ചോളിയ്ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്ബരഗത ആഭരണങ്ങളും അണിഞ്ഞുള്ള കാജലിന്റെ വെഡിങ് ലുക്ക് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. വിവാഹവേദിയും പിങ്ക് തീമിലാണ് ഒരുക്കിയിരുന്നത്.


പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു. 


'2020 ഒക്ടോബര്‍ 30 ന് മുംബൈയില്‍, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ വച്ച്‌ ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാല്‍ ജീവിതം ഒരുമിച്ച്‌ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്ബോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.'-താരത്തിന്റെ വാക്കുകള്‍.


മുംബൈ സ്വദേശിയായ മുപ്പത്തിയഞ്ചുകാരി കാജല്‍ ക്യൂന്‍ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക