Image

ഇടുക്കിയില്‍ പീഡനത്തിനിരയായി സ്വയം തീ കൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു

Published on 31 October, 2020
ഇടുക്കിയില്‍ പീഡനത്തിനിരയായി സ്വയം തീ കൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു

കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരിയായി സ്വയം തീ കൊളുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.


കട്ടപ്പനയ്ക്ക് സമീപം നരിയാം പാറയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്. 40 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിരുന്നെങ്കിലും ഇന്നലെ രാത്രി നില വഷളാകുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.


നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ മനുവിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 23 ന് പെണ്‍കുട്ടി സ്വയം തീ കൊളുത്തിയത്. 


പ്ലസ്സ് വണ്ണിന് പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ സമീപവാസി കൂടിയായ മനു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. സംഭവത്തെ തുടര്‍ന്ന് ആദ്യം ഒളിവില്‍ പോയ മനു പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക