Image

അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കുക : ഫൊക്കാന നേതാവ് ലീല മാരേട്ട്

Published on 31 October, 2020
അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കുക : ഫൊക്കാന നേതാവ് ലീല മാരേട്ട്

ന്യൂയോർക്ക്: അനുരഞ്ജന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, ഫൊക്കാനയിൽ  ചില വ്യക്തികൾ നടത്തുന്ന വിവാദ പ്രസ്താവനകളിൽ നിന്ന് പിന്മാറി  പരസ്പരം സഹകരണത്തോടെ മുന്നോട്ടു പോകാൻ തയാറാകണമെന്ന് ഫൊക്കാനയുടെ  മുതിർന്ന നേതാവ് ലീല മാരേട്ട് ആഹ്വാനം ചെയ്‌തു. പ്രസിഡണ്ട് മാധവൻ ബി. നായർ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ട ജനറൽ കൗൺസിൽ നടത്തിയേ മതിയാകൂ എന്ന വിധത്തിൽ  സെക്രട്ടറിയും ചുരുക്കം ചില വ്യക്തികളും ചേർന്ന് വാശിപിടിക്കുന്നത് സംഘടനയുടെ അന്തസിനു ചേരുന്നതല്ലെന്നും ലീല മാരേട്ട് കൂട്ടിച്ചേർത്തു.

അനുരഞ്ജന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അധികാരം സ്വയം കൈയ്യിലെടുത്ത് ജനറൽ കൗൺസിൽ  മീറ്റിംഗ് നടത്തിയേ തീരു എന്ന  നിലപാട് അന്തസുള്ള സംഘടനാ പ്രവർത്തകർക്ക് ചേരുന്നതല്ലെന്നും അവർ വ്യക്തമാക്കി.കോവിഡ് മഹാമാരിമൂലം ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഏതോ അജ്ഞാത കേന്ദ്രത്തിൽ വച്ച് രഹസ്യമായി ജനറൽ കൗൺസിൽ കൂടാൻ കാനഡയിൽ നിന്നുള്ള മുൻ സെക്രെട്ടറി ടോമി കോക്കാട് ആഹ്വാനം ചെയ്തിട്ടുള്ളത്. അമേരിക്കയിൽ, പ്രത്യേകിച്ച് ന്യൂയോർക്കിൽ സാമൂഹിക അകലം പാലിക്കാത്ത ഒത്തുചേരൽ നിരോധിച്ചിട്ടുള്ള വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല. ഈയവസരത്തിൽ ജനറൽ കൗൺസിൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നു.- ലീല വ്യക്തമാക്കി.

നാളെ ജനറൽ കൗൺസിൽ നടത്തിയാൽ അത്  വെറും പ്രഹസനമായി മാറുമെന്ന കാര്യം ഉറപ്പാണ്. കാരണം, ഫൊക്കാനയിലെ മുൻ ആർ.വി.പി. മാരേയോ  അംഗസംഘടനകളെയോ അറിയിക്കാതെയാണ് ജനറൽ കൗൺസിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ഒരു ജനറൽ കൗൺസിൽ നടത്തുന്നതിലെ ഔചിത്യവും തനിക്കു  മനസിലാകുന്നില്ല. അംഗസംഘടനകളിലെ പ്രതിനിധികൾ ഇല്ലാതെ ആരെ ഉൾപ്പെടുത്തിയാണ് ജനറൽ കൗൺസിൽ നടത്തുന്നത്? ദയവു ചെയ്ത് ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ലീല മാരേട്ട് ആവശ്യപ്പെട്ടു.

ഫൊക്കാനയോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഇത്തരം പിടിവാശികൾ ഉപേക്ഷിച്ച് സംഘടനയുടെ കെട്ടുറപ്പിനു വേണ്ടി യോജിച്ചു പ്രവർത്തിക്കുവാൻ ലീല മാരേട്ട് എല്ലാ പ്രവർത്തകരോടും അഭ്യർത്ഥിച്ചു.
Join WhatsApp News
You too.. 2020-10-31 02:35:31
Very good. They promised power you believe them. Nothing will happen
Abraham Kalathil 2020-10-31 03:19:19
Leela is a person never going to be a president of FOKANA ever in her life
Power giver 2020-10-31 03:20:24
People like you are only making problem to get the presidentialship. Now When they promised presidentialship nexr time you changed to the other side. What a pity? Those people also cannot offer or promise next presidential ship for you. It is undemocratic. There will be atleast 3 presidential candidates, that too very young chaps, one myself. Howmany positions from howmany organizations you want? Take some rest. Good well wishes to you. god bless you.
Shame 2020-10-31 05:37:31
Are you ashamed for this type of news? Did you ever think about your old team before agreeing the “ President elect “ post ? Are you think you are going to elect? Is they going to help? 100% sure they will make you trapped!!! They trapped only for the court case because they know they will loose the case. You don’t get any votes from New York. You never going to the president of Fokana.
മേ! മേ! എന്ന് കരഞ്ഞാൽ 2020-10-31 09:59:26
സ്വപ്നങ്ങൾ ....സ്വപ്നങ്ങളെ നിങ്ങൾ........ആണുങ്ങൾ അങ്ങനെ പല പ്രോമിസകളും പെണ്ണുങ്ങൾക്ക് കൊടുക്കും. അത് സത്യം എന്ന് കരുതുന്ന പെണുങ്ങൾ ആണ് പൊട്ടികൾ. ഫൊക്കാന ഒരു ജനാധിപത്യ സംഘടന ആയിരിക്കുവോളം ഇപ്പോൾ തലപ്പത്തു ഇരിക്കുന്ന ആർക്കും നിങ്ങളെ അടുത്ത പ്രസിഡണ്ട് ആക്കും എന്ന് പ്രോമിസ് ചെയുവാൻ ഉള്ള അധികാരം ഇല്ല. ആട് കച്ചവടക്കാരൻ കുറെ പ്ലാവില മുന്നിൽ പിടിക്കുമ്പോൾ ആടും പുറകെ പോകും. ഇതേ പ്രോമിസ്സ് നിങ്ങള്ക്ക് കഴിഞ്ഞ പ്രാവശ്യവും തന്നത് അല്ലേ? നിങ്ങളെ പ്രസിഡണ്ട് ആക്കാതിരിക്കാൻ ആണ് ഇലക്ഷൻ അട്ടിമറിച്ചത് എന്നത് നിങ്ങൾ മനസ്സിൽ ആക്കുക. മേ! മേ! എന്ന് കരഞ്ഞാൽ ഒന്നും പ്രസിഡണ്ട് ആകില്ല . കുറഞ്ഞത് മൂന്നു പേർ ഉണ്ട് ഇപ്പോൾ തന്നെ ഗോദയിൽ. -ചാണക്യൻ
Fokana Well Wisher 2020-10-31 12:07:49
Shame on you shame ,power giver and Kalathil, Dare to publish the names of participating organizations in your general body.You even don’t have a location ,changed locations three times today evening.Shame in you guys . You only need some chair .Did nothing in last 2 years . Your own associations don’t support you.Conducting general body secretly to get publicity.Hiding in the basement to conduct general body.Look in the mirror,You will be scared to death. Very funny 😄.
fo observer 2020-10-31 12:39:50
ജനറൽ ബോഡിയെ എതിർക്കുന്ന ഭാരവാഹികൾ. നാണമില്ലേ. നിയമപരമായി നടത്തുന്ന ജനറൽ ബോഡിയിൽ പകെടുക്കുക. അല്ലാതെ ഒളിച്ചിരുന്ന് കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. ഇനി ഐക്യം ആണ് ലക്ഷ്യമെങ്കിൽ ചൊറിയുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാതിരിക്കുക
fo observer 2020-10-31 13:14:58
നിയമം ലംഘിച്ചു നടത്തിയ തെരഞ്ഞെടുപ്പിലെ 'വിജയികൾ' ഇപ്പോൾ നിയമാനുസൃതം നടത്തുന്ന ജനറൽ ബോഡിയെ എതിർക്കുന്നു. ഞങ്ങളൊന്നും മണ്ടന്മാരല്ല, കേട്ടോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക