Image

ഇൻഡ്യൻ നഴ്സസ്‌ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കോൺഫറൻസ് നടത്തുന്നു

പോൾ ഡി പനയ്ക്കൽ Published on 31 October, 2020
ഇൻഡ്യൻ നഴ്സസ്‌ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കോൺഫറൻസ് നടത്തുന്നു
ന്യൂയോർക്കിലെ ഇൻഡ്യൻ നഴ്‌സുമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INANY)നേഴ്സ് പ്രാക്റ്റീഷനർ വാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസ കോൺഫറൻസ് നടത്തുന്നു.  നവംബർ 14 ശനിയാഴ്‌ച പത്തുമണി മുതൽ ഒരുമണി വരെ സൂം വഴി വെർച്യുൽ ആയി നടത്തുന്ന ഈ വിദ്യാഭ്യാസ  പരിപാടിയിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ് .   സൗജന്യ രെജിസ്ട്രേഷനും മൂന്നു മണിക്കൂർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ക്രെഡിറ്റും കിട്ടുന്ന ഈ പരിപാടി പ്രൊഫെഷണൽ നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധമാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്.    
ഹൃദയാരോഗ്യം, ഡയബെറ്റിസ്, ബ്ലഡ് പ്രെഷറും ഡയബെറ്റിസ്സും മാനേജു ചെയ്യുന്നതിനുള്ള പോഷകാഹാരക്രമങ്ങൾ, ശാരീരികവേദനയ്ക്ക് ശമനം കിട്ടുന്ന വ്യായാമ വിവരണങ്ങൾ എന്നിവയാണ് വിഷയങ്ങൾ. പ്രമുഖ ഹൃദ്രോഗവിദഗ്‌ൻ ഡോക്ടർ ദീപു അലക്സാണ്ടർ, ഡയബെറ്റിസ് വിദഗ്‌ധ ഡോക്ടർ നാൻസി ലാർസൺ, രേജിസ്റെർഡ് ന്യൂട്രിഷനിസ്റ്റ് അനു ജാര, ഫിസിക്കൽ തെറാപ്പിസ്റ്റ് ഡോക്ടർ നെഗിന് ജാലയെർ എന്നിവർ അതാതു വിഷയങ്ങളെ കുറിച്ചു സംസാരിക്കും.

കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വേണ്ട പ്രൊഫഷണലുകൾ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്റ്റർ ചെയ്യുന്നതിന്   www.inany.org/events  എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.  രജിസ്റ്റർ ചെയ്യാതെ സംബന്ധിക്കുന്നതിനുള്ള ലിങ്ക്:  https://zoom.us/j/98696218025.  അസോസിയേഷൻ പ്രസിഡന്റ് താരാ ഷാജൻ (347 401 4231),  എഡ്യൂക്കേഷൻ കമ്മിറ്റി ചെയർ ഡോക്റ്റർ അന്നാ ജോർജ്   എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക