Image

അക്ഷരങ്ങളെ പൂജിക്കുന്നവരാണ് മലയാളികള്‍: സി.രാധാകൃഷ്ണന്‍

Published on 31 October, 2020
അക്ഷരങ്ങളെ പൂജിക്കുന്നവരാണ് മലയാളികള്‍: സി.രാധാകൃഷ്ണന്‍
ലണ്ടന്‍: ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ലീഷ് എഴുത്തുകാര്‍ക്കായി ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്‌സിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്‍ അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി ലിമക്ക് നല്‍കിയ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ. "വിദ്യാരംഭ ദിവസം ആണ് ഞാന്‍ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു. ലിമ ഈ തിരിച്ചറിവിനും  അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ.അത് അകലങ്ങള്‍ ഇല്ലാതാകട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ'.

സ്വദേശ വിദേശത്തുള്ള  മലയാളം ഇംഗ്ലീഷ് എഴുത്തുകാര്‍ക്കും കലാസാംസ്കാരിക രംഗത്തുള്ളവര്‍ക്കുമായി ലിമ അറിവുകളുടെ ഇന്റര്‍നെറ്റ് ഫേസ് ബുക്ക് ഇതര  കൂട്ടായ്മകള്‍ ഒരുക്കുന്നു.  നമ്മുടെ അക്ഷരസംസ്കാരത്തെ സോഷ്യല്‍ മീഡിയകളില്‍ ചിലരൊക്കെ സങ്കീര്‍ണ്ണവും അരാജകവുമാക്കി മാറ്റുമ്പോള്‍ ദീര്‍ഘമായ നമ്മുടെ സാംസ്കാരിക പൈത്രകത്തെ ഊട്ടി വളര്‍ത്തേണ്ട ഉത്തരവാദിത്വ0 മാതൃഭാഷയെ സ്‌നേഹിക്കുന്ന  ലോകമെങ്ങുമുള്ള മലയാളികളുടെ, കലാസാഹിത്യസാംസ്കാരികമാധ്യമ രംഗത്തുള്ളവരുടെ കടമയാണ്.

മലയാളം - ഇംഗ്ലീഷ് എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും എഴുത്തുകാര്‍ക്കും ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങള്‍ വരക്കാം,  കവിതകളും ഗാനങ്ങളും മാത്രമല്ല ആശയ സംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ  നിങ്ങളുടെ കാവ്യസൗന്ദര്യത്തെ വേളിപ്പുടുത്തുക. കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമക്ക് നേതൃത്വ0 കൊടുക്കുന്നത്.

ചെയര്‍മാന്‍  ഡോ.ജോര്‍ജ് ഓണക്കൂര്‍ (നോവലിസ്റ്റ്,കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍. ധാരാളം പദവികള്‍, ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്)

ബ്രിട്ടന്‍ കാരൂര്‍ സോമന്‍, പ്രസിഡന്റ് (നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകള്‍, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര കായിക മേഖലകളില്‍ അന്‍പതോളം കൃതികള്‍)  സിസിലി ജോര്‍ജ്, സെക്രട്ടറി (ചെറുകഥാകൃത്തു്  നോവല്‍ കഥാപുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു, ചിത്രകാരി, സാംസ്കാരിക പ്രവര്‍ത്തനം). അഡ്വ. റോയി പഞ്ഞിക്കാരന്‍, പി.ആര്‍.ഒ. (കവി, ഗാനരചയിതാവ്, സോഷ്യല്‍ വര്‍ക്കര്‍, ചാരിറ്റി പ്രവര്‍ത്തന0).  ജിന്‍സന്‍  ഇരിട്ടി, ജനറല്‍ കോര്‍ഡിനേറ്റര്‍. (കഥാകൃത്ത് , നോവലിസ്റ്റ് , തിരക്കഥാകൃത്ത്, ഹൃസ്വ ചിത്ര സംവിധയകാന്‍, ഛായ ഗ്രാഹകന്‍, സോഷ്യല്‍  ആറ്റിവിസ്റ്റ്)

ഇന്ത്യ: പ്രതീക്ഷ സുസ്സന്‍ ജേക്കബ്, എഡിറ്റര്‍  (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു) ഡോ. മുഞ്ഞിനാട് പത്മകുമാര്‍. കോര്‍ഡിനേറ്റര്‍  (കവിത, യാത്ര, ചരിത്രം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ  മേഖലകളില്‍ അന്‍പതോളം കൃതികള്‍)  ഡോ. ജി.ഗംഗ പ്രസാദ്, കോര്‍ഡിനേറ്റര്‍. (ആരോഗ്യമേഖലകളില്‍  എഴുതുന്നു).  പുഷ്പാമ ചാണ്ടി, കോര്‍ഡിനേറ്റര്‍ (സൈക്കോളജിസ്റ്റ്  കഥ കവിതകള്‍ എഴുതുന്നു. അക്ഷരശ്രീ മാസികയുടെ മാനേജിങ് എഡിറ്റര്‍).

ഗള്‍ഫ് :ഹിജാസ് മുഹമ്മദ്, കോര്‍ഡിനേറ്റര്‍ (നോവല്‍  കഥാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു).

അമേരിക്ക: ജോണ്‍ മാത്യു. കോര്‍ഡിനേറ്റര്‍സ് (നോവല്‍, കഥാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുന്‍ പ്രസിഡന്റ്), മാത്യു നെല്ലിക്കുന്ന്, (നോവല്‍, കഥ, ലേഖനം  21 പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്,  

കാനഡ: ജോണ്‍ ഇളമത (നാടകം, നോവല്‍, ചരിത്ര നോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികള്‍, ലാനയുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി).  

ജര്‍മ്മനി: ജോസ് പുതുശേരി.  (നമ്മുടെ ലോകം മാഗസിന്‍ മാനേജിങ് എഡിറ്റര്‍, ലോക കേരളം സഭ മെമ്പര്‍, കൊളോണ്‍ കേരളം സമാജം പ്രസിഡന്റ്, ചെയര്‍മാന്‍ സെന്‍ട്രല്‍ കമ്മിറ്റി കേരള അസ്സോസിയേഷന്‍സ് ജര്‍മ്മനി).  ജോസ് കുമ്പളിവേലില്‍ (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, കവി, ഗാനരചയിതാവ് , യൂറോപ്പിലെ ആദ്യത്തെ മലയാളത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ (പ്രവാസി ഓണ്‍ലൈന്‍.കോം., പ്രവാസി ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍  എന്നിവയുടെ ചീഫ് എഡിറ്റര്‍, അവതാരകന്‍, വിവിധ സംഘടനകളില്‍ മുഖ്യ ഭാരവാഹി, സ്‌റ്റേജ് ഷോ കോഓര്‍ഡിനേറ്റര്‍, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനല്‍ റിപ്പോര്‍ട്ടര്‍).  

സ്വിറ്റ്‌സര്‍ലന്‍ഡ്: ബേബി കാക്കശ്ശേരി (കവി, മൂന്ന് കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങി. അതില്‍ "ഹംസ ഗാനം' ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരം നേടി).   

ഓസ്‌ട്രേലിയ: ഡോണ്‍ ബോസ്‌കോ ഫ്രഡി (എഴുത്തുകാരന്‍, സോഷ്യല്‍ വര്‍ക്കര്‍, ഓസ്‌ട്രേലിയന്‍ മലയാളി സൊസൈറ്റി പി.ആര്‍.ഒ).

ലിമയിലേക്ക് രചനകള്‍ അയക്കേണ്ട വിലാസം:
Email ID- limawriters@yahoo.com
Facebook page- https://www.facebook.com/lima.writers 
London International Malayalam Authors - LIMA

സിസിലി ജോര്‍ജ് (സെക്രട്ടറി)
അഡ്വ.റോയി പഞ്ഞിക്കാരന്‍ (പി.ആര്‍.ഒ )



അക്ഷരങ്ങളെ പൂജിക്കുന്നവരാണ് മലയാളികള്‍: സി.രാധാകൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക