Image

വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ് പ്രവർത്തനോത്ഘാടനം

Published on 30 October, 2020
വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം
വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  2020 -2022 വർഷത്തെ പ്രവർത്തനോത്ഘാടനവും വിമെൻസ് ഫോറം ഉൽഘാടനവും വിപുലമായ രീതിയിൽ ആഘോഷിച്ചു.

മുപ്പതിലേറെ രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വന്മരമായ വേൾഡ് മലയാളി കൌൺസിൽ രജത ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സുവർണനിമിഷത്തിൽ ഇരട്ടിമധുരവുമായി ഫ്ലോറിഡ പ്രൊവിൻസിന്റെ 2020 -2022 വർഷത്തെ പ്രവർത്തനോത്ഘാടനവും വിമെൻസ് ഫോറം ഉൽഘാടനവും ഒക്ടോബര് 24 ശനിയാഴ്ച അമേരിക്കൻ സമയം 1030 നു (EST) വിപുലമായ രീതിയിൽ ആഘോഷിച്ചു. സൂം  മീറ്റിംഗിലൂടെ ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. സോണി കണ്ണോട്ടുതറ യുടെ അധ്യക്ഷതയിൽ നടന്ന യോഗം കോവിഡ് മൂലം മരണമടഞ്ഞവർക്കായുള്ള മൗനപ്രാർത്ഥനയോടെ ആരംഭിച്ചു.
 
ഊർജസ്വലതയുടെ പെൺകരുത്തായ വിമൻസ് ഫോറം ഭാരവാഹികൾ അണിയിച്ചൊരുക്കിയ നയനമനോഹരമായ പ്രാർത്ഥനാഗാനത്തിന്റെ നൃത്താവിഷ്കാരത്തിനു ശേഷം ഗ്ലോബൽ പ്രസിഡണ്ട് ശ്രീ ഗോപാലപിള്ളയും അമേരിക്കൻ റീജിയൻ വൈസ് ചെയർ  ശ്രീമതി ശാന്താപിള്ളയും ചേർന്ന് ദീപം തെളിയിച്ചു.വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി സുനിത ഫ്ലവർഹിൽ സ്വാഗതം  ആശംസിച്ചു. തുടർന്ന് പ്രൊവിൻസ് ചെയർമാൻ ശ്രീ മാത്യു തോമസ് സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അധ്യക്ഷപ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ സോണി കണ്ണോട്ടുതറ  പ്രൊവിൻസിന്റെ വരുംകാല പ്രവർത്തനങ്ങൾ വിശദീകരിയ്ക്കുകയും, അടുത്ത രണ്ട്  വർഷത്തിനുള്ളിൽ പൂർത്തിയാക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ച ഒരു  ചാരിറ്റി മിഷന്റെ പ്രഖാപനവും നടത്തുകയുമുണ്ടായി. കേരളത്തിലെ പതിനാലു ജില്ലകളിൽനിന്നായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അനാഥാലയങ്ങൾ , വ്യദ്ധസദനങ്ങൾ എന്നിവയിൽനിന്നും ഓരോന്നു വീതം തിരഞ്ഞെടുത്ത അവരെ ഒരുമാസം സഹായിക്കുക എന്നതാണ് പദ്ധതി .                
പ്രശസ്ത പിന്നണി ഗായകനായ ശ്രീ സുദീപ് കുമാർ ഉത്ഘാടന കർമ്മം നിർവഹിയ്ക്കുകയും അതിമധുരമായ ഗാനാലാപനത്തിലൂടെ സദസിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. മീറ്റിംഗിലെ മുഖ്യാതിഥിയായിരുന്ന ഏവർക്കും പ്രിയങ്കരനായ ബഹുമാനപ്പെട്ട ഡേവിസ് ചിറമേൽ അച്ചൻ തന്റെ സ്വതസിദ്ധവും സരസവുമായ പ്രസംഗത്തിലൂടെ സദസിനെ ചിരിപ്പിയ്ക്കുകയും അതിലുപരി ചിന്തിപ്പിയ്ക്കുകയും ചെയ്തു.
WMC യുടെ ഗ്ലോബൽ ചെയർമാനും അറിയപ്പെടുന്ന ബിസിനസ്കാരനുമായ ശ്രീ ഇബ്രാഹിം ഹാജി, വൈസ് ചെയർ ഡോ. വിജയലക്ഷ്മി, ഗ്ലോബൽ വിപി അഡ്മിൻ ശ്രീ ജോൺ മത്തായി, ഗ്ലോബൽ വിപി ഓർഗ് ശ്രീ പി സി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ ഉൽഘാടനം  അമേരിക്കൻ  റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി ശോശാമ്മ ആൻഡ്രൂസ്‌ നിർവഹിച്ചു. തുടർന്ന് അമേരിക്കൻ റീജിയൻ ചെയർമാൻ ശ്രീ ഫിലിപ് തോമസ്, പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ, സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, അഡ്വൈസറി ബോർഡ് ചെയർ ശ്രീ. ചാക്കോ കോയിക്കലേത്തു, വിപി അഡ്മിൻ ശ്രീ. എൽദോ പീറ്റർ, വിപി ഓർഗ് ശ്രീ ജോൺസൻ തലച്ചെല്ലൂർ എന്നിവരും ആശംസയർപ്പിച്ചു.

ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്, ഫൊക്കാന പ്രസിഡന്റ് ശ്രീ ജോർജി വര്ഗീസ്, ഫോമാ സെക്രട്ടറി ശ്രീ. ഉണ്ണികൃഷ്ണൻ, ഫോമാ ട്രഷറർ ശ്രീ തോമസ് ടി ഉമ്മൻ, ഫോമാ ജോയിന്റ് ട്രഷറർ ശ്രീ. ബിജു തോണിക്കടവിൽ എന്നിവരുടെ ആശംസയർപ്പണത്തിനു ശേഷം ജർമ്മനി പ്രൊവിൻസ് ചെയർമാനും മാധ്യമപ്രവർത്തകനുമായ ശ്രീ ജോസ് കുമ്പിളുവേലിലും ആശംസയർപ്പിച്ചു. ഫ്ലോറിഡ പ്രൊവിൻസ് അഡ്‌വൈസറി ബോർഡ് ചെയർ ശ്രീ സോളമൻ ഡാളസ്, വൈസ് ചെയറും അമേരിക്കൻ റീജിയൻ വിമൻസ് ഫോറം സെക്രട്ടറിയുമായ ശ്രീമതി ആലീസ് മഞ്ചേരി, വിപി അഡ്മിൻ ഡോ. അനൂപ് പുളിയ്ക്കൽ, സെക്രട്ടറി ശ്രീ ബാബു ദേവസ്യ, എന്നിവറം ആശംസയർപ്പിച്ചു. വിമൻസ് ഫോറം സെക്രട്ടറി ശ്രീമതി സ്മിത സോണിയും വൈസ് പ്രസിഡന്റ് ശ്രീമതി സജ്‌ന നിഷാദുമായിരുന്നു മാസ്റ്റർ ഓഫ് സെറിമണീസ് (MC).
കൂടാതെ അമേരിയ്ക്കൻ റീജിയണിലെ 9 പ്രൊവിൻസ്  പ്രതിനിധികളും,ഫോമാ സൺഷൈൻ റീജിയൻ VP ശ്രീ . വിൽ‌സൺ ഊഴത്തിൽ , നാഷണൽ കമ്മിറ്റി അംഗങ്ങളായ ബിജു ആൻ്റണി , ബിനൂബ് കുമാർ എന്നിവരും  ഫ്ലോറിഡയിലെ പതിനൊന്നു അസ്സോസിയേഷനുകളുടെയും പ്രതിനിധികളും ആശംസയർപ്പിച്ചു.  കുമാരി ജെയിൻ ബാബു, റേച്ചൽ സെബാസ്റ്റ്യൻ, ഹെലൻ സെബാസ്റ്റ്യൻ, കാവ്യാ മേനോൻ, ശ്രീമതി രമ്യ തരുൺ എന്നിവരുടെ നയനമനോഹരമായ നൃത്തവും ശ്രീ ജസ്റ്റിൻ തോമസ്, ശ്രീമതി സ്മിതാ ദീപക് എന്നിവരുടെ മധുരമായ ഗാനാലാപനങ്ങളും ചടങ്ങിന് കൂടുതൽ ആകര്ഷണീയമാക്കി. പ്രൊവിൻസ് ട്രഷറർ ശ്രീ സ്കറിയാ കല്ലറയ്ക്കൽ നന്ദിയർപ്പിച്ച ശേഷം ഓപ്പൺ ഫോറത്തോടെ യോഗം പര്യവസാനിച്ചു.. ഈ മീറ്റിംഗ് ലൈവ് ടെലികാസ്റ് ചെയ്തത് ഇവെന്റ്സ് നൗ USA ടീം ആണ്.  

മൂന്നു മണിയ്ക്കൂർ  നീണ്ട യോഗത്തിൽ  നൂറിൽ പരം ആളുകൾ ആദ്യവസാനം പങ്കെടുത്തു. WMC ഫ്ലോറിഡ പ്രൊവിൻസ് സെക്രട്ടറി ശ്രീ ബാബു ദേവസ്യയാണ് വിവരങ്ങൾ നൽകിയത്.
3 Attachments

വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം വേൾഡ് മലയാളി കൌൺസിൽ ഫ്ലോറിഡ പ്രൊവിൻസ്  പ്രവർത്തനോത്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക