Image

ഗവർണറുടെ മകളെ പ്രണയിച്ചതിന് സ്റ്റേറ്റ് ട്രുപ്പറിന് കനേഡിയൻ അതിർത്തിയിലേക്ക് സ്ഥലംമാറ്റം

അജു Published on 30 October, 2020
ഗവർണറുടെ  മകളെ പ്രണയിച്ചതിന് സ്റ്റേറ്റ് ട്രുപ്പറിന് കനേഡിയൻ അതിർത്തിയിലേക്ക് സ്ഥലംമാറ്റം
ന്യൂയോർക്ക്: ഗവർണർ ആൻഡ്രൂ കോമോയുടെ മകളെ പ്രണയിച്ചതിന് സ്റ്റേറ്റ് ട്രുപ്പറിന് കനേഡിയൻ അതിർത്തിയിലേക്ക് സ്ഥലംമാറ്റം. സുരക്ഷാ സംഘത്തിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ട്രൂപ്പർ ഡെയിൻ ഫിഫറിനാണ്  പണി കിട്ടിയത്. 

കോമോയുടെ മകൾ കാര കെന്നഡി കോമോ യുമായി ഇയാൾ  കദേശം 7 മാസം മുമ്പ് ലോഹ്യത്തിലായി. കൊറോണ വൈറസ് പാൻഡെമിക് മൂലം ആൽബനിയിലുള്ള ഗവർണറുടെ വസതിയിലേക്ക്  മാറിയതിനു ശേഷമാണ് ഇവർ ഡേറ്റിംഗ് ആരംഭിച്ചത്. ഈ വിവരം പിതാവ്  അറിഞ്ഞു. അതിനാൽ തന്നെ ഇയാളെ സുരക്ഷാ സംഘത്തിൽ നിന്ന് നീക്കം ചെയ്തു എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.  

എന്നാൽ ഡെയിൻ ഫിഫർ മെയ് 24-ന്  സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ അതിർത്തി പ്രദേശത്തേക്ക് സ്വമേധയാ ട്രാൻസ്ഫറിന് അഭ്യർത്ഥിച്ചതാണ് എന്ന്  സംസ്ഥാന പോലീസ് വക്താവ് അറിയിച്ചു. 

ഇയാളെ മകളിൽ നിന്ന് അകറ്റി നിർത്താനാണ് സ്ഥലം മാറ്റിയത് എന്ന് ഈ സാഹചര്യങ്ങളെക്കുറിച്ച് അടുത്തറിയാവുന്ന ചില വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ നീക്കത്തിനുശേഷവും അവർ വീണ്ടും ഡേറ്റിംഗ് തുടരുന്നത്  ഗവർണറെ കൂടുതൽ അസ്വസ്ഥനാക്കിയാത്രെ.  

തലസ്ഥാനത്തു നിന്നും 160 മൈൽ അകലെ കനേഡിയൻ അതിർത്തിക്ക് സമീപം പ്ലാറ്റ്സ്ബർഗ് എന്ന സ്ഥലത്തേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. 
എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കുവാൻ ഫിഫർ ഇതുവരെ തയ്യാറായിട്ടില്ല. 

കോമോയുടെ മുൻ ഭാര്യ കെറി കെന്നഡിയുടെ പുത്രിയാണ് കാര. പ്രസിഡന്റ് ജോണ് കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡിയുടെ പുത്രിയാണവർ.
Join WhatsApp News
truth and justice 2020-10-30 18:43:34
Good decision. Not like our malayalee parents. I welcome his decision.
josecheripuram 2020-10-30 21:31:13
Parents are every where the same.They want children to marry some one in their status Weather they like it or not.How many couples live in misery because they pleased their parents.As a Parent you have responsibility to correct them,but if they are matured enough to make decision let them.They are the one living together.Not you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക