Image

ബീഹാര്‍ ആര്‍ക്കൊപ്പം? (ദല്‍ഹി കത്ത്: പി വി തോമസ്)

പി വി തോമസ് Published on 30 October, 2020
ബീഹാര്‍ ആര്‍ക്കൊപ്പം?  (ദല്‍ഹി കത്ത്: പി വി തോമസ്)
ബീഹാര്‍ ആര്‍ക്കൊപ്പം? ഇത് ഇന്ന് ഇന്ത്യയില്‍ ഉയരുന്ന ഒരു വലിയ ചോദ്യം ആണ്?

ബീഹാറില്‍ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുകയാണ് മൂന്ന് ഘട്ടങ്ങളില്‍ ആയി (ഒക്ടോബര്‍ 28, നവംബര്‍2,7- ഫലം നവംബര്‍ 10). ആക അസംബ്ല സീറ്റുകള്‍ 234 കേവല ഭൂരിപക്ഷം 122.

ആര് ജയിക്കും? മോദി- നിതീഷ് കുമാര്‍ കൂട്ടുകെട്ടോ (ബി ജെ പി- ജനതദള്‍-യു) അതോ തേജസ്വി യാദവ് സഖ്യമോ (രാഷ്ട്രീയ ജനതദള്‍, കോണ്‍ഗ്രസ്, ഇടത് പക്ഷം) ഈ യുദ്ധം തുടക്കത്തില്‍ ഒരു ദാവിദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ പോലെ ആയിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുകയാണ്. ഇന്ന് ബീഹാറില്‍ ഒരു മത്സരം ഉണ്ട്. ആദ്യം നിതീഷ്- മോദി സഖ്യം അനായാസേന ജയിക്കുമെന്ന് കരുതിയിരുന്നിടത്ത് ഒരു കഴുത്തോട് കഴുത്ത് മത്സരം നടക്കുകയാണ്. എങ്കിലും മോദി നിതീഷ് സഖ്യത്തിന് അല്പം മുന്‍കൈ ഉണ്ട് പക്ഷേ അന്തിമഫലം പ്രവചനാതീതം ആണ്.

ബീഹാര്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളില്‍ ഒന്നാണ്. തൊഴിലില്ലായ്മ നല്ല ഒരു വഭാഗം ജനങ്ങളെ ഇതരം സംസ്ാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ ആയി മാര്‌റി ഉപജീവനത്തിനായി കുറെ നാള്‍ കോണ്‍ഗ്രസ് ഈ സംസ്ഥാനത്ത് ഭരിച്ചു. 15 വര്‍ഷം ലാലു പ്രസാദ് യാദവും ഭാര്യ റാബരി ദേവിയും (രാഷ്ട്രീയ ജനതദള്‍) ഭരിച്ചു.15 വര്‍ഷം നിതീഷ് കുമാറും (ജനതദള്‍-യു) ഭരിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പും ആയി. എന്തു നേടി? ജനങ്ങള്‍ക്ക് എന്ത് ലഭിച്ചു?  ഒന്നും ലഭിച്ചില്ല. അവിമതിയും സ്വജനപക്ഷപാതവും കുടുംബവാഴ്ചയും, ജാതി- മത രാഷ്ട്രീയവും ബീഹാറില്‍ കൊടികുത്ത വാഴുകയാണ്. ഇന്ന് ഇവര്‍ വോട്ട് തേടി വന്നിരിക്കുകയാണ് പതിവുപോലെ ജനങ്ങള്‍ ആര്‍ക്ക് വോട്ട് നല്‍കിയാലും അവര്‍ക്ക് എന്തെങ്കിലും തിരിച്ച് കിട്ടുമോ? 

ലാലു പ്രസാദ് യാദവിന്റെ 15 വര്‍ഷത്തെ ഭരണം (ജങ്കിള്‍ രാജ്‌കോട്ട് ഭരണം) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതിന് മുമ്പുള്ള കോണ്‍ഗ്രസ് ഭരണവും തഥൈ. ജഗ് നാഥ് മി്ശ്രീയുള്ള കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി) കാലത്താണ് കുപ്രസിദ്ധമായ ദാഗല്‍പൂര്‍ ബ്ലൈന്റിംഗ് കേസ് ഉണ്ടായത്. തെരുവ് കുറ്റവാളകളെ പടിച്ച് കൊണ്ടുപോയി പോലീസ് അവരുടെ കണ്ണ് തുരന്നെടുത്ത് ആസിഡ് ഒഴിച്ച് തുന്നിക്കെട്ടുന്നതായിരുന്നു അന്ന് ബീഹാറിലെ നിയമവ്യവസ്ഥ! കോണ്‍ഗ്രസിനും ലാലുവിനും ശേഷം വന്ന നിതീഷ് കുമാറിന്റെ ഭരണം ആകട്ടെ ആദ്യം മികവുറ്റതും പിന്നീട് അവസരവാദപരവും ജാത- മതപരവും ഭരണകമ്മിക്കൊണ്ട് ആരോപണ വധേയവും ആയിരുന്നു. ഈ നിതീഷും മോദിയും ആണ്. ഇപ്പോള്‍ ബീഹാറില്‍ ഒരു നാലാം പ്രാവശ്യ ഭരണത്തനായി ജനങ്ങള സമീപിച്ചിരിക്കുന്നത്. നിതീഷ് ജാതി- മത അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപം ആണ്. ലാലു പ്രസാദ് യാദവ് അഴിമതിയുടെ പ്രതിരൂപമായി ഇപ്പോള്‍ ജയില്‍ വാസം അനുഭവിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിലക്കപ്പെട്ടു. പക്ഷേ, അദ്ദേഹം ഒരു കാരണവശാലും ഹന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവല്ല. അദ്ദേഹം ആണ് 1990 ല്‍ അദ്വാനിയുടെ അയോദ്ധ്യരഥയാത്രയെ തടഞ്ഞത്. തെരഞ്ഞെടുപ്പ് രംഗത്തല്ല. പക്ഷേ മകന്‍ തേജസ്വി ഉണ്ട്. ജനം ഇവരില്‍ ആരെ തെരഞ്ഞെടുക്കും? അഴിമതി വലിയ ഒരു കുറ്റം ആണ്. പക്ഷേ അവരെ നിയമപ്രകാരം ശിക്ഷിക്കാം. സ്വത്ത് കണ്ടുകെട്ടാം. പക്ഷേ മത-ജാതി ശ്രദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കി ആയിരങ്ങളെ കൊലക്ക് കൊടുക്കുന്നവരെ ആര് ശിക്ഷിക്കും? വര്‍ഗ്ഗീയ കൊലകളില്‍ വംശഹത്യകളില്‍ കൊലചെയ്യപ്പെട്ടവരുടെ ജീവന്‍ തിരിച്ചുകൊടുക്കുവാന്‍ ഇവര്‍ക്ക് സാധിക്കുമോ?

അതുകൊണ്ടാണ് ജാതി മത രാഷ്ട്രീയം ഏറ്റവും അപകടകരം ആണെന്ന് ലേഖകന്‍ വിശ്വസിക്കുന്നത്. ലാലുവും (കാലത്തീറ്റ കുംഭകോണം) കനി മൊഴിയും (2 ജി സ്‌പെക്ട്രം) ജയലില്‍ കഴിയട്ടെ. പക്ഷെ ഗുജറാത്തലെയും മറ്റും വംശഹത്യകളില്‍ ആരും കൊലചെയ്യപ്പെട്ടവരുടെ ജീവന്‍ ആര് തിരിച്ചുകൊടുക്കും?

ബീഹാറില്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് ജാത മത രാഷ്ട്രീയവും മതേതര ജനാധിപത്യ ശക്തികളും ആണ്. ലാലുവിന്റെ ജാതി-മത (മുസ്ലീം) രാഷ്ട്രീയത്തെ ഇവിടെ മറക്കുന്നില്ല. പക്ഷേ സഖ്യത്തന് ഒരു മതേതര- ജനകീയ ഛായ ഉണ്ട്. നിതീഷ് മോദി സഖ്യത്തിന്റെ രാഷ്ട്രീയം ഉപരിവര്‍ഗ്ഗത്തിന്റെയും ഭൂരിപക്ഷത്തിന്റെയും രാഷ്ട്രീയം ആണെന്ന് ആരോപണം ഉണ്ട്. പക്ഷെ ആരാ ജയിക്കും ഈ യുദ്ധത്തില്‍? ഇത് 2021ല്‍ കേരളത്തിലും, അസമിലും, തമിഴ്‌നാട്ടിലും ബംഗാളിലും നടക്കുവാന്‍ പോകുന്ന നയമസഭ തെരഞ്ഞെടുപ്പുകളുടെ ഒരു ആമുഖം കൂടെ ആണ് ഇവയൊന്നും തമ്മില്‍ പരസ്പര ബന്ധം ഒന്നും ഇല്ലെങ്കിലും ബീഹാര്‍ ഫലം ശ്രദ്ധിക്കപ്പെട്ടു. അസമില്‍ ഭരണം നില നിര്‍ത്തുവാനുള്ള തെരക്കിലാണ് ബി ജെ പി. ബംഗാളില്‍ മമതബാനര്‍ജിയില്‍ നിന്നും ത്രണമൂല്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവിടിക്കുവാനുള്ള തത്രപ്പാടില്‍ ആണ് മോദി- അമിത്ഷാ സംഘം. കേരളത്തില്‍ രക്ഷയില്ലെന്ന് അവര്‍ക്കറയാം. തമിഴ്‌നാട്ടില്‍ എ സി എം കെയിലൂടെ പാപ ഭരണം നടത്തുന്നുണ്ടെങ്കലും ഡി എം കെ അവിടെ ശക്തനായ ഒരു തിരിച്ചുവരവിന് സാദ്ധ്യത ഒരുക്കുന്നുണ്ട്.

ബീഹാര്‍ നിയമസഭയുടെ പ്രസക്ത ഇതുകൊണ്ടൊക്കെതന്നെ വര്‍ദ്ധക്കുന്നു. മോദിക്കും നിതീഷ് കുമാറിനും ഇത് ഒരു ജീവന്മരണ പോരാട്ടം ആണ്. പ്രത്യേകിച്ചും നിതീഷ് കുമാറിന്. മോദിയെ സംബന്ധിച്ചിടത്തോളം 2019 ലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം (ലോകസഭ 303) നടന്ന നാല് സംസ്ഥാനതെരഞ്ഞെടുപ്പുകളലും ബി ജെ പിക്ക് ഒന്നൊന്നായി തിരിച്ചടി ആയിരുന്നു. ഈ നാല് സംസ്ഥാനങ്ങള്‍ ദല്‍ഹി, മഹാരാഷ്ട്ര, ത്സാര്‍ഖണ്ഡ്, ഹരിയാന എന്നിവയാണ്. ദല്‍ഹിയില്‍ 2019 ല്‍ 7 ല്‍ 7 ലോകസഭസീറ്റുകളും ബി ജെ പി നേടയെങ്കിലും 2020 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിന്റെ അടുത്തെങ്ങും എത്തുവാന്‍ സാധിച്ചില്ല? 2015 ലെ മൂന്ന് സീറ്റുകിളില്‍ നിന്നും 8 സീറ്റുകളിലേക്ക് ഒരു ഉയര്‍ച്ച ഉണ്ടായെന്നത് ശരിയാണ്. ദല്‍ഹിയിലെ നിയമസഭയുടെ മൊത്ത സംഖ്യ 70 ആണ്.

ഈ നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലായി ബി ജെ പിക്ക് നഷ്ടമായത് 17.4 ശതമാനം സീറ്റുകള്‍ ആണ്. (ഇന്ത്യ റ്റുഡെ ഡാറ്റ ഇന്റലജെന്‍സ് യൂണിറ്റ്). ഹരിയാനയില്‍ ബി ജെ പിക്ക് ഭരണം നലനിര്‍ത്താനായത് തെരഞ്ഞെടുപ്പാനന്തരം നടത്തിയ ഒരു സഖ്യത്തിലൂടെ ആണ്. അവിടെ 7 സീറ്റുകള്‍ ബിജെപി ക്ക് നഷ്ടമായി. ഝാര്‍ഖണ്ഡില്‍ ആകട്ടെ 12 സീറ്റുകള്‍ നഷ്ടപ്പെട്ടു. അധികാരവും മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ടത് 17 സീറ്റുകളും അധികാരവും ഏറ്റവും പഴയ സംഖ്യകക്ഷിയായ ശിവസേനയും ആണ്. ഇവിടെ ഒന്നും മോദി മാജിക്ക് ഫലിപ്പില്ല.. അതുകൊണ്ടാണ് ബി ജെ പി തെല്ലൊരാശങ്കയോടെ ബീഹാര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പോരെങ്കില്‍ നിതീഷ് കുമാറിന്റെ വ്യക്തി പ്രഭാവവും ക്ഷയോമുഖം ആണ്. അദ്ദേഹം 15 വര്‍ഷത്തെ ഭരണ വിരുദ്ധ വികാരവും നേരിടുന്നുണ്ട്. ഇതനെല്ലാം ഉപരിയായ നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിലെ (എന്‍ ഡി എ) ബീഹാര്‍ ഘടകം ആയ രാം വിലാസ് പസ്വാന്റെ ലോക് ജന്‍ പാര്‍ട്ടി (എല്‍ ജെ പി) നിതീഷിനെതിരായി യുവ പ്രഖ്യാപിച്ചിരിക്കുകയാണ്. പസ്വാന്റെ മരണശേഷം മകന്‍ ചിരാഗ് പസ്വാന്‍ ആണ് പാര്‍ട്ടിയുടെ നേതാവ്. അദ്ദേഹം ദല്‍ഹയില്‍ എന്‍ ഡി എയില്‍ നിന്നും വിടുന്നില്ല. പക്ഷേ ബീഹാറില്‍ നിതീഷിനെതിരെ മത്സരിക്കും എന്ന നിലപാടില്‍ ആണ്. ഇതും എന്‍ ഡി എയുടെ സാദ്ധ്യതക്ക് മങ്ങല്‍ ഏല്‍പിച്ചേക്കാം.

ചിരാഗ് പസ്വാന്റെ കടുപ്പിച്ച നിലപാടിന്റ പിറകില്‍ ബി ജെ പി  ആണെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹം ഉണ്ട്. കാരണം നിതീഷിനെ സംഖ്യാബലത്തില്‍ തോല്‍പിച്ചാല്‍ ബി ജെ പിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ അവശേഷിപ്പിക്കുന്ന ഒരേയൊരു സംസ്ഥാനമായ ബീഹാറിലും സ്വന്തം മുഖ്യ മന്ത്രിയെ അവരോധിക്കുവാന്‍ സാധിക്കും. അതുകൊണ്ട് നിതീഷിന് പാളയത്തിനുള്ളില്‍ പട ചിരാഗ് പസ്വാന്‍ മാത്രം അല്ല. ബി ജെ പിയും ആണ്. പക്ഷേ ബി ജെ പി  ആവര്‍ത്തിച്ച് പറയുന്നത് എന്‍ ഡി എയുടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാത്രമായിരിക്കും എന്നാണ്. അധികാര രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും സഖ്യകക്ഷി ഭരണത്തില്‍, അക്കങ്ങള്‍ ആണ് ആത്യന്തികമായ നിര്‍ണ്ണായക ശക്തി. ഇത് നിതീഷനും അറിയാം മോദിക്കും അറിയാം.

മഹാസഖ്യം- ആര്‍ ജെ ഡി കോണ്‍ഗ്രസ് ഇടതുപക്ഷം ആരംഭത്തില്‍ അത്ര ശക്തം ആയിരുന്നില്ല. ലാലുവിന്റെ അഭാവം ഒരു ബലഹീനതയാണ്. മകന്‍ തേജസ്വി വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അത് വോട്ട് ആയി മാറ്റാന്‍ സാധിക്കുമോ? ഇതാണ് നിര്‍ണ്ണായകം? സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇടത് പക്ഷവും ബീഹാറില്‍ ദുര്‍ബ്ബലം ആണെങ്കിലും? അതിന് നിതീഷിന്റെയും എന്‍ ഡി എയുടെയും അവസരം നശിപ്പിക്കുവാന്‍ ഒരു പരിധിവരെ സാധിച്ചേക്കാം.

പ്രതിപക്ഷം വിഘടിതം ആണെന്നുള്ളത് എന്‍ ഡി എ ക്ക് ഒരു പ്ലസ് പോയിന്റ് ആണ്. ഒട്ടേറെ ചെരുകക്ഷികള്‍ ആണ് മത്സര രംഗത്ത് ഇത് എന്‍ഡി എ വിരുദ്ധ വോട്ടുകളെ വിഭജിക്കും. അതും എന്‍ ഡി എക്ക് ഗുണകരമാകും ഈ പാര്‍ട്ടികള്‍ ദളത് മഹാദളിത്, പിന്നോക്ക വിഭാഗം എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്. ഇതില്‍ അസാവുദ്ധീന്‍ ഒവെയ്‌സിയുടെ എ ഐ എം എം 17 ശതമാനം വരുന്ന മുസ്ലീം വോട്ടുകളെ വിഭജിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഇതും മഹാസഖ്യത്തിന് ദോഷകരം ആകും.

മോദിയും നിതീഷും ആണ് എന്‍ ഡി എയുടെ പ്രധാന പ്രചാരകര്‍. മോദി മാജിക്ക് ഇവിടെ ഫലിക്കുമോ എന്നതാണ് വഷയം. നിതീഷ് ഭരണ വിരുദ്ധ വകാരത്തെ ആണ് നേരിടുന്നത്. ഒപ്പം തൊഴിലില്ലായ്മ കുടിയേറ്റ തൊഴിലാളകളുടെ തിരിച്ചുവരവ്. ജനവികാരം അദ്ദേഹത്തിനെതിരാണ്. പക്ഷേ മഹാസഖ്യത്തിന് എടുത്ത് പറയുവാന്‍ ഒരു നേതാവ് ഇല്ല. തേജസ്വി യാദവ് അവസരത്തിനൊത്ത് ഉയരുന്നുണ്ട്. പക്ഷേ അദ്ധേഹത്തിന് മോദിയെയും നിതീഷിനെയും നേരിടുവാന്‍ ആകുമോ?  മോദി വ്യക്തിപരമായി തേജസ്വിയെ അവഹേളിച്ചത് 'കാട്ടുഭരണത്തിന്റെ സന്തതി' എന്നാണ്. ഇത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും?

ബീഹാര്‍ തെരഞ്ഞെടുപ്പ് ഏതായാലും വളരെ രസകരമായ ഒരു അന്ത്യത്തിലേക്കാണ് പോകുന്നത്. എന്‍ ഡി എ ജയിച്ചാല്‍ അത് മോദിക്കും നിതീഷനും വലിയ ഒരു വിജയം ആയിരിക്കും. മഹാസഖ്യം ജയിച്ചാല്‍ അത് ഒരു അട്ടമറ വിജയം ആയിരിക്കും. ഇതില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറയുവാന്‍ നവംബര്‍ 10 വരെ കാത്തിരിക്കണം.
Join WhatsApp News
ചരിത്രം കുഴിക്കുന്ന മോദിയോട് 2020-10-30 15:23:27
ചരിത്രം കുഴിക്കുന്ന മോദിയോട് -------------------------------------------------- പള്ളിയൊക്കെ പൊളിച്ച് ചരിത്രം കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ ക്ഷേത്രത്തിന്റെ അവശിഷ്ടം കിട്ടുമെന്നത് സ്വാഭാവികം മാത്രം കാരണം കോടാനുകോടി ജനപഥങ്ങൾ ജീവിച്ചുപോയ ഈ ഇന്ത്യ അങ്ങനെയാണ്. അവിടെയും കുഴിക്കൽ നിർത്തരുത്ട്ടോ മോദി അണ്ണാ😀. വീണ്ടും വീണ്ടും കുഴിക്കുക അപ്പൊ നിങ്ങളുടെ പൂർവികർ തകർത്തെറിഞ്ഞ ബുദ്ധ വിഹാരങ്ങളും ജൈനമഠങ്ങളുടെയും അവശിഷ്ടങ്ങൾ കാണാം. നിർത്തരുത്. പിന്നെയും കുഴിക്കൽ തുടരുക അപ്പൊ നിങ്ങൾക്ക് ഗോത്ര വർഗ്ഗങ്ങളുടെ ബലിക്കല്ലുകൾ കാണാം. പിന്നെയും കുഴിച്ചാൽ ശിലായുഗ മനുഷ്യവർഗ്ഗങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. അപ്പോ നിങ്ങൾക്ക് മനസിലാകും നിങ്ങളിവിടെ ആരുമല്ലായിരുന്നുവെന്ന്. 😀. സൂചനകൾക്ക് വിൻസെന്റ് കുരീപ്പുഴയോട് കടപ്പാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക