Image

മുൻ മിസ്സ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു

പി.പി.ചെറിയാൻ Published on 30 October, 2020
മുൻ മിസ്സ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു
ഫ്ളോറിഡ:- മുൻ മിസ്സ് അമേരിക്ക ലിൻസ കോർനെറ്റ് ( 49 ) ജാക്സൺവിലിൽ ( ഫ്ളോറിഡ) അന്തരിച്ചു. 
ഒക്ടോബർ 12 - ന് വീട്ടിൽ വീണതിനെ തുടർന്ന് ഗുരുതരമായി തലക്ക് പരിക്കേറ്റ ഇവർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി കഴിയുകയായിരുന്നു.

മിസ്സ് അമേരിക്ക ഓർഗനൈസേഷൻ ഇവരുടെ മരണം സ്ഥിരീകരിച്ചു. 1993-ലാണ് ഇവർ മിസ്സ് അമേരിക്ക കിരീടം നേടിയത്.

തൊണ്ണൂറുകളിൽ ടെലിവിഷൻ താരമായിരുന്ന ഇവർ നിരവധി ടി.വി. ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1992 ൽ ഫ്ളോറിഡ സുന്ദരിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മിസ്സ് അമേരിക്ക പട്ടം നേടിയ ശേഷം ഒരു വർഷം എയ്ഡ്സ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മുൻ ഭർത്താവും ഹോം ആന്റ് ഫാമിലി ഹോസ്റ്റുമായ മാർക്ക് സ്റ്റെയിൻസ്, കോർണെറ്റിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

വെർജീനിയയിലായിരുന്നു ജനനം. നല്ലൊരു നടിയും ഗായികയുമായിരുന്നു. പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മിസ്സ് അമേരിക്ക കിരീടം ഉപയോഗിക്കാതിരുന്ന ആദ്യ വ്യക്തിയായിരുന്നു കോർനെറ്റ്
മുൻ മിസ്സ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു
മുൻ മിസ്സ് അമേരിക്ക ലിൻസ കോർനെറ്റ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക