Image

പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു

മുരളീ കൈമൾ Published on 30 October, 2020
പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു
പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി,  സ്ഥാപനത്തിലെ ജീവനക്കാരുടെ  ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്‌തം നമ്പർ .പി.റ്റി.323 എന്ന പേരിൽ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം  മുൻ എം.എൽ.എ ശ്രീ.കെ.ജെ.തോമസ് നിർവഹിച്ചു.  2600 ലേറെ ജീവനക്കാർ ജോലി ചെയ്യുന്ന പുഷ്പഗിരി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ  ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം  ആതുര ശുശ്രൂഷാ രംഗത്തും  സംഭാവനകൾ നൽകാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും  എന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ മികവും, ശേഷിയും തെളിയിച്ച സംസ്ഥാനമാണ് കേരളം,സംസ്ഥാന പോലീസ് സഹകരണ സംഘത്തിന്റെ മാതൃകയിൽ നൂതന ആശയങ്ങളും , സേവനങളും നടത്തുവാൻ ഈ സംഘത്തിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ചെറുപുഷ്പഗിരി എന്ന ചെറിയ സ്ഥാപനത്തിൽ നിന്ന് പുഷ്പഗിരി എന്ന വലിയ ആതുര സേവന കേന്ദത്തിന്റെ വളർച്ചയിലേക്ക്  കാലം ചെയ്ത മാർ തീയോ ഫിലിസ് തിരുമേനി അടക്കമുള്ള സീറോ മലങ്കര കാതോലിക്കാ സഭയിലെ സന്യാസ ശ്രേഷ്ഠന്മാരുടെ  പ്രവർത്തനവും പ്രാർത്ഥനയും ഉണ്ടായിരുന്നു എന്ന്  മലങ്കര കാതോലിക്കാ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ തോമസ് മാർ കൂറിലോസ് തിരുമേനി പറഞ്ഞു.പുഷ്പഗിരി ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ ഉദ്‌ഘാടന വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സേവനത്തിലൂടെയും, ഉയർത്തി പിടിക്കുന്ന മൂല്യങ്ങളിലൂടെയുമാണ് പുഷ്പഗിരി ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും സാധാരണക്കാർക്ക് പ്രിയങ്കരമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ.ആർ.ജയകുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. ആദ്യ അംഗത്വ സ്വീകരണം പത്തനംതിട്ട കോഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് റെജിസ്ട്രർ ശ്രീമതി.പ്രമീള എം.ജി.നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സി.ഇ.ഓ റവ.ഫാ.ജോസ് കല്ലുമാലിക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ജേക്കബ് പുന്നൂസ് ഐ.പി.എസ് ,അഡ്വ.ആർ.സനൽകുമാർ, അഡ്വ.പ്രകാശ് ബാബു, ശ്രീമതി.സുജാത എം.പി, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.എബ്രഹാം വർഗീസ്, പുഷ്പഗിരി ചീഫ് ഫിനാൻസ് & റിസോഴ്സസ് മാനേജർ ശ്രീ. മുരളീധര കൈമൾ എന്നിവർ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക