Image

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ബി.ജെ.പി. നേതാക്കള്‍ കൊല്ലപ്പെട്ടു

Published on 30 October, 2020
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ബി.ജെ.പി. നേതാക്കള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍:  ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണത്തില്‍ ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബി.ജെ.പി.ക്കാര്‍ കൊല്ലപ്പെട്ടു. ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈന്‍ യാറ്റൂ, പാര്‍ട്ടിപ്രവര്‍ത്തകരായ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കുല്‍ഗാമിലെ വൈ.കെ. പോരയിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക