Image

മാഗ് തിരഞ്ഞെടുപ്പ് ഡിസംബർ 5ന്. റാഫിൾ ഫണ്ട് റെയിസിംഗ് ഒന്നാം സമ്മാനം ടൊയോട്ട കൊറോള.

അജു വാരിക്കാട്. Published on 30 October, 2020
മാഗ് തിരഞ്ഞെടുപ്പ് ഡിസംബർ 5ന്. റാഫിൾ ഫണ്ട് റെയിസിംഗ് ഒന്നാം സമ്മാനം ടൊയോട്ട കൊറോള.
ഹ്യുസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 5 ശനിയാഴ്ച നടത്തുവാൻ മാഗിന്റെ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു.  ശ്രീ. വത്സൻ മഠത്തിപറമ്പിലാണ്  മാഗിൻറെ ഇലക്ഷൻ കമ്മീഷണർ ആയി ബോർഡ് തിരഞ്ഞെടുത്തത്. കോവിഡ് പശ്ചാത്തലത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഏറ്റവും മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുമെന്ന് ശ്രീ. വത്സൻ അറിയിച്ചു.  

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)  നടത്താനിരുന്ന റാഫിൾ നറുക്കെടുപ്പ് നവംബറിലേക്ക് മാറ്റിവെച്ചു.
ബിൽഡിങ് ഫണ്ട് റെയിസിംങ്ങിന്റെ ഭാഗമായി ഒക്ടോബർ 31 ന് നടത്താനിരുന്ന റാഫിളിൻറെ നറുക്കെടുപ്പ് നവംബർ 28 ശനിയാഴ്ച വൈകിട്ട് 6 മണിയിലേക്ക് മാറ്റിവച്ചു നടത്തുവാൻ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും ബിൽഡിങ് ഫണ്ടിന് വേണ്ടി കൂടുതൽ ധനസമാഹരണം നടത്തേണ്ട സാഹചര്യം മുൻനിർത്തിയുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്ന് ബോർഡ് അറിയിച്ചു. റാഫിളിന്റെ  ഒന്നാം സമ്മാനമായി 2021 മോഡൽ ടൊയോട്ട കൊറോള കാറും രണ്ടും മൂന്നും സമ്മാനങ്ങളും  മറ്റു പ്രോത്സാഹന സമ്മങ്ങളുമായി ലാപ്ടോപ്പ്, ടിവി, ക്രോം ബുക്ക്, സാംസങ് ടാബ്ലെറ്റ് തുടങ്ങിയവ നൽകാനാണ് തീരുമാനിച്ചത് എന്ന്   മാഗിൻറെ ട്രഷറർ ജോസ് കെ ജോൺ അറിയിച്ചു.
നവംബർ 28 ന് വൈകുന്നേരം അഞ്ചുമണിക്ക് കേരള ഹൗസിൽ വച്ച് വിവിധ കലാപരിപാടികളുമായി ഒരു കൾച്ചറൽ ഷോ യും തട്ടുകടയും അതോടു ചേർന്ന് അന്നെ  ദിവസം തന്നെ കർഷകശ്രീ അവാർഡ് നൽകുന്നതിനും തീരുമാനിച്ചതായി സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ അറിയിച്ചു.

തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും അഭിമാനം നൽകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സാധിച്ചു എന്ന് മാഗിന്റെ പ്രസിഡൻറ് ഡോ: സാം ജോസഫ് പറഞ്ഞു. അസോസിയേഷൻറെ ആസ്ഥാനമായ കേരള ഹൗസ് വിപുലീകരിച്ചു പുതുക്കി പണിയുകയും ചെയ്യുന്നതിന് തുടക്കം കുറിക്കുവാൻ സാധിച്ചു അതോടൊപ്പം ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നതിന് സാധിച്ചു എന്നും ഡോ. സാം ജോസഫ് കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു നിർധന കുടുംബത്തിന് ആറര ലക്ഷം രൂപ നൽകി ഭവനം നിർമിച്ചു വരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അർഹരായ ആളുകൾക്ക് ചികിത്സാ സൗകര്യവും മാഗ് നടത്തിവരുന്നു.   കോട്ടയം നവജീവൻ ട്രസ്റ്റ്, തിരുവല്ലായിലുള്ള ഹൗസ് ഓഫ് പ്രൊവിഡൻസ് എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണ സൗകര്യവും, വിവിധ വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് വെർച്വൽ ആയി പഠിക്കേണ്ടതിന്  13 ടെലിവിഷനുകളും ഇതിനോടകം സംഭാവന ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇതിനോടകം 11 ലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി.   ബിൽഡിങ് ഫണ്ടിന് വേണ്ടിയുള്ള ഈ ധനസമാഹരണത്തിൽ എല്ലാവരും പങ്കുചേരണമെന്ന് മാഗ് പ്രസിഡന്റ് ഡോ: സാം ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക