Image

കൊവിഡ് ബാധിതര്‍ 4.52 കോടി; മരണം 11.84 ലക്ഷം; ഒരു ദിവസത്തിനുള്ളില്‍ നാലരലക്ഷം രോഗികള്‍

Published on 29 October, 2020
കൊവിഡ് ബാധിതര്‍ 4.52 കോടി; മരണം 11.84 ലക്ഷം; ഒരു ദിവസത്തിനുള്ളില്‍ നാലരലക്ഷം രോഗികള്‍


ന്യുയോര്‍ക്ക് :ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 457,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5693 പേര്‍ മരണമടഞ്ഞു. ലോകത്താകെ ഇതുവരെ 45,224,106 പേര്‍ രോഗബാധിതരായപ്പോള്‍, 1,184,259 പേര്‍ മരിച്ചു. 32,902,665 പേര്‍ കൊവിഡ് മുക്തരായി. 11,137,182 പേര്‍ ചികിത്സയിലുണ്ട്. 
അമേരിക്കയില്‍ 9,185,764(+65,013) പേര്‍ രോഗികളായി. 233,844(+714 ) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികള്‍ 8,088,046(+49,281) പിന്നിട്ടപ്പോള്‍ മരണം 121,131(+568) ആയി. ബ്രസീലില്‍ 5,474,840(+5,085) പേരിലേക്ക് കൊവിഡ് എത്തി. 158,611 (+143) പേര്‍ മരണമടഞ്ഞു. ഫ്രാന്‍സില്‍ 1,282,769(+47,637) പേര്‍ക്ക് കൊവിഡ് ബാധിച്ചു. 36,020(+235) പേര്‍ മരിച്ചു. 

സ്‌പെയിനില്‍ 1,238,922(+23,580) പേരിക്ക് രോഗം സ്ഥിരീകരിച്ചു. 35,639(+173 ) പേര്‍ മരിച്ചു. അര്‍ജന്റീനയില്‍ 1,130,533 രോഗികളുണ്ട്. 30,071 പേര്‍ മരിച്ചു. കൊളംബിയയില്‍ 1,041,935 കൊവിഡ് ബാധിതരുണ്ട്. 30,753 പേര്‍ മരിച്ചു. യുകെയില്‍ 965,340(+23,065) പേര്‍ രോഗികളായി. 45,955 (+280) പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 906,863(+5,595) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90,309(+495 ) പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക