ടൗരംഗയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു
OCEANIA
29-Oct-2020
OCEANIA
29-Oct-2020

ഓക് ലന്‍ഡ്: ടൗരംഗയിലെ കേരള കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ പരിശുദ്ധ ജപമാല രാഞിയുടെ തിരുനാള്‍ സെന്റ് തോമസ് അക്വീനാസ് ഇടവകയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ ഒക്ടോബര്‍ 28 നു ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഫാ. മജേഷ് ചെറുകനായല്‍ CSSR ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ ന്യൂസിലന്‍ഡ് കോഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് അരീക്കല്‍ CSSR വചന പ്രഘോഷണം നടത്തി. തുടര്‍ന്നു തിരുസ്വരൂപം വഹിച്ചു ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ വാഴ് വും നേര്‍ച്ച സദ്യയും നടന്നു.
ചാപ്ലിന്‍ ഫാ. ജോര്‍ജ് ജോസഫ്, ട്രസ്റ്റി ഷിനോജ്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ അരുണ്‍ ജോര്‍ജ്, റെജി,അനുമോള്‍, ഷിജു, അരുണ്‍, ബിന്നി,ബോണി,സിന്‍ധിന്‍ പ്രിന്‍സ്, ജിഷ,അജോ മഞ്ഞളി എന്നിവര്‍ തിരുനാളിന്റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി വൈദികന്‍ ഫാ ജോര്‍ജും തിരുനാള്‍ ആഘോഷത്തില്‍ പങ്കാളിയായി.
റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments