Image

ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടെന്ന് മുഖ്യമന്ത്രി

Published on 29 October, 2020
ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കറളറ്റപ്പെടുത്താനായി ഒന്നുമില്ല. ശിവശങ്കറിന്റെ വ്യക്തിപരമായ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് ധാര്‍മ്മിക ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ അദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ഈ സര്‍ക്കാര്‍ വരുന്നതിനു മുമ്പ് ശിവശങ്കറെ പരിചയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറിനെ നിയമിച്ചത് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചല്ലെന്നും കൂട്ടിച്ചേര്‍ത്തു.അന്വേഷണം സ്വതന്ത്ര്യമായി നടക്കട്ടെയെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം, സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും അദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക