Image

അഴിമതി വെച്ചുപൊറുപ്പിക്കില്ല; ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ട- മുഖ്യമന്ത്രി

Published on 29 October, 2020
അഴിമതി വെച്ചുപൊറുപ്പിക്കില്ല; ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ട- മുഖ്യമന്ത്രി


തിരുവനന്തപുരം: ശിവശങ്കറിന്റെ വ്യക്തിപരമായ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്താനായി ഒന്നുമില്ല. പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ 
അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയമില്ല. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചല്ല ശിവശങ്കറിന്റെ നിയമനം. ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് സ്ഥാപിച്ചിട്ടില്ലെന്നും യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ച് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക