Image

ബിനീഷ് സിപിഎം നേതാവല്ല; ധാര്‍മിക ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല- എ വിജയരാഘവന്‍

Published on 29 October, 2020
ബിനീഷ് സിപിഎം നേതാവല്ല; ധാര്‍മിക ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല- എ വിജയരാഘവന്‍


തൃശൂര്‍: പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബിനീഷ് സിപിഎം നേതാവല്ലെന്നും മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയില്‍ കോടിയേരിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന് മകന്‍ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവര്‍ത്തിച്ചു. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് 
പാര്‍ട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി നീങ്ങുകയാണെങ്കില്‍ അതിനെക്കുറിച്ച് അപ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക