Image

ഫൊക്കാന ജനറൽ കൗൺസിൽ ശനിയാഴ്ച ന്യു യോർക്കിൽ; മാറ്റി വയ്ക്കില്ല

Published on 29 October, 2020
ഫൊക്കാന ജനറൽ കൗൺസിൽ ശനിയാഴ്ച ന്യു യോർക്കിൽ; മാറ്റി വയ്ക്കില്ല
ന്യു യോർക്ക്: ഫൊക്കാനയുടെ ഭരണഘടന അനുസരിച്ച് ഒക്ടോബർ 31-ാംതീയതി ശനിയാഴ്ച 11 മണിക്ക് ന്യു യോർക്കിൽ നടത്തുവാൻ തീരുമാനിച്ച ജനറൽ കൗൺസിൽ അന്നേ ദിവസം തന്നെ നടത്തുവാൻ പ്രസിഡന്റ്  മാധവൻ ബി നായരുടെ അധ്യക്ഷതയിൽ  കൂടിയ ഫൊക്കാന എക്സികൂട്ടിവ് കമ്മറ്റി തീരുമാനിച്ചതായി  ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് അറിയിച്ചു. കൃത്യ സ്ഥലം നാളെ അറിയിക്കും.

കോവിഡ് 19 പശ്ചാത്തലത്തിൽ ഇപ്പോൾ നടത്തുവാൻ തീരുമാനിച്ച സ്ഥലത്തിന് ഏതെങ്കിലും രീതിയിൽ മാറ്റമുണ്ടെങ്കിൽ ന്യൂയോർക്കിൽ തന്നെ സുരക്ഷിതമായ ഒരു മേഖലയിൽ നടത്തുവാൻ  എക്സിക്കൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

അംഗങ്ങൾ നേരിട്ട് ചേർന്ന് വേണം ജനറൽ ബോഡി എന്നാണു  ഭരണഘടന പറയുന്നത്. ഓൺലൈൻ പറ്റില്ല. അതിനാലാണ് നേരിട്ട് യോഗം ചേരാൻ തീരുമാനിച്ചത്.

പുതിയ നിർദേശങ്ങളും മാറ്റങ്ങളും ചർച്ചാ വിഷയമാകും.
Join WhatsApp News
Fokana Well Wisher 2020-10-31 02:11:57
Dare to publish the names of participating organizations in your general body.You even don’t have a location ,changed locations three times today evening.Shame in you guys . You only need some chair .Did nothing in last 2 years . Your own associations don’t support you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക