Image

അമേരിക്കയില്‍ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച

സ്വന്തം ലേഖകന്‍ Published on 29 October, 2020
അമേരിക്കയില്‍ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രവാസി ചാനലിനുവേണ്ടി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം 'അമേരിക്കയില്‍ ആര്' വെള്ളിയാഴ്ച സംപ്രേഷണം ചെയ്യും. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 10 മണിക്ക്. (ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7.30)

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മനു തുരുത്തിക്കാട് നയിച്ച സംവാദത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സോജി വര്‍ഗീസ്, മാത്യു വെട്ടുപാറപ്പുറത്ത് എന്നിവരും, ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ബെന്നി സഖറിയാസ്, ജോണ്‍ ജോസഫ് എന്നിവരും പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് നടത്തിയ സംവാദം പ്രകൃതിരമണീയമായ പോര്‍ട്ടര്‍ റാഞ്ചില്‍ ആയിരുന്നു ചിത്രീകരണം. അത്യന്തം വാശിയേറിയ, എന്നാല്‍ പരസ്പരം ബഹുമാനത്തോടെ ഇരു വിഭാഗവും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ജിജി ഏബ്രഹാം പ്രൊഡ്യൂസറും, സോദരന്‍ വര്‍ഗീസ് പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജുമാണ്. 

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍.കോമിലും, ഇമലയാളിയി വെബ്‌സൈറ്റില്‍ക്കൂടിയും, ചൈത്രം ടിവി, വേള്‍ഡ് ബിബി ടിവി എന്നീ സംവിധനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്
Join WhatsApp News
ചന്തക്ക് പോയ പട്ടി. 2020-10-29 01:54:48
പട്ടി ചന്തക്ക് പോയതുപോലെ എന്ന ചൊല്ല് ഒരു മുഴു നോവൽ തന്നെ. നാട്ടിൻ പുറത്തെ പട്ടി; നഗരത്തിലെ ചന്തയിൽ സ്ഥിരം പോകും. ഏറും, തല്ലും ഒക്കെ കിട്ടും എന്നാലും ചന്ത ദിവസം പട്ടി ചന്തക്കു പോകും. അതുപോലെയാണ് ഇ മലയാളിയിലെ രാഷ്ട്രീയ കമന്റ്റ് എഴുത്തുകാർ. നിങ്ങൾക്കു വോട്ട് ഉണ്ടോ? നിങ്ങൾ എന്തൊക്കെ എഴുതിയാലും വോട്ട് ഉള്ളവർ തീരുമാനിച്ചു കഴിഞ്ഞു. ആരെയും മാറ്റാൻ നിങ്ങള്ക്ക് സാധിക്കില്ല. ഒരു പണിയും ഇല്ലെങ്കിൽ പോയി വോളണ്ടിയർ ആകു. മീൽസ് ഓൺ വീൽസ് -റെഡ് ക്രോസ്സ് - സൂപ് കിച്ചൻ ഒക്കെ നല്ല അവസരങ്ങൾ തരും. Salute to Vidhyadharan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക