Image

ഇലക്ടറൽ കോളജിൽ ഡമോക്രാറ്റുകൾക്ക് വിജയിക്കാനുള്ള ഭൂരിപക്ഷം

Published on 28 October, 2020
ഇലക്ടറൽ കോളജിൽ ഡമോക്രാറ്റുകൾക്ക് വിജയിക്കാനുള്ള ഭൂരിപക്ഷം
ഡെമോക്രറ്റുകൾ 290  ഇലക്ടറൽ വോട്ടുകളുമായി മുന്നിലെന്ന് റിപ്പോർട്ട്. വിജയിക്കാൻ 270  വോട്ട് മതി. റിപ്പബ്ലിക്കന്മാർക്ക് ലഭിച്ചത് 163 വോട്ടുകളാണ്. 

2020  ലെ രാഷ്ട്രീയ റിപ്പോർട്ടുകൾപ്രകാരമുള്ള വോട്ടിങ് നില  ചുവടെ കൊടുക്കുന്നു:

 ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളായ  14 സ്റ്റേറ്റുകളിൽ നിന്നായി  188 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ലഭിക്കുക  - കാലിഫോർണിയ (55 ), കണക്ടികട്ട് (7),ഡെലവേർ (3), വാഷിംഗ്ടൺ ഡിസി (3), ഹവായ് ( 4), ഇല്ലിനോയി ( 20), മെയ്ൻ ഫസ്‌റ്റ് സിഡി(1), മസാച്യുസ്സറ്റ്സ് (11), മെരിലാൻഡ്‌ (10), ന്യൂ ജേഴ്സി (14), ന്യൂയോർക് (29), ഒറിഗോൺ (7), റോഡ് ഐലൻഡ് (4), വേർമോണ്ട് (3), വാഷിംഗ്‌ടൺ(12).

ഈ സ്റ്റേറ്റുകളിൽ നിന്നും ചാഞ്ചാട്ടമുണ്ടായിരുന്ന സ്റ്റേറ്റുകളിൽ നിന്നുമെല്ലാം കൂടി 290 വോട്ടുകൾ  ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ലഭിക്കുമ്പോൾ , എങ്ങോട്ടു മറിയുമെന്ന്  ഉറപ്പില്ലാത്ത സ്റ്റേറ്റുകളിൽ നിന്നുള്ള    വോട്ടുകളുടെ പിൻബലം ആവശ്യമായി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡെമോക്രറ്റുകൾക്ക് നേരിയ മുൻതൂക്കമുള്ള മൂന്ന് സ്റ്റേറ്റുകളിൽ നിന്ന് 24 വോട്ടുകളാണ് ലഭിച്ചത് : കൊളറാഡോ (9 ), മെയിൻ  ( 2) , വിർജീനിയ (13).
  
ഡെമോക്രാറ്റിക്‌ ചായ്‌വുള്ള 7 സ്റ്റേറ്റുകളിൽ നിന്ന് നേടിയത് 78 വോട്ടുകളാണ് : അരിസോണ (11), മിഷിഗൺ (16), മിനസോട്ട (10), നെബ്രാസ്ക സെക്കൻഡ് സിഡി (1), നെവാഡ (6), ന്യൂ ഹാംപ്ഷയ്‌ർ  ( 4), പെൻസിൽവാനിയ (20), വിസ്കോൻസിൻ  (10).

85 വോട്ടുകളാണ് അഞ്ച് ടോസ് അപ്പ് സ്റ്റേറ്റുകളിൽ നിന്നുള്ളത് : ഫ്ലോറിഡ ( 29), ജോർജിയ (16), അയോവ  (6), മെയിൻ സെക്കന്റ് സിഡി (1) ,നോർത്ത് കരോലിന (15), ഒഹിയോ (18).

ശക്തികേന്ദ്രങ്ങളും ചായ്‌വുള്ള മണ്ഡലകളും നേരിയ മുൻതൂക്കമുള്ളവയും ചേർത്ത് 163 വോട്ടുകൾ മാത്രം ലഭിക്കുന്ന  റിപ്പബ്ലിക്കൻ പാർട്ടിക്ക് ഊർജിതമായി പ്രവർത്തിക്കേണ്ടി വരും. ടോസ് അപ്പ് കോളത്തിൽ ആകെയുള്ള 85  ഇലക്ടറൽ വോട്ടുകളിൽ നൂറ് ശതമാനവും നേടുന്നതു കൂടാതെ ഡെമോക്രാറ്റിക്‌ ചായ്‌വുള്ള  മണ്ഡലങ്ങളിലെ 22 വോട്ടുകളും ആവശ്യമായി വരും. 

റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ഉള്ള 13 സ്റ്റേറ്റുകളിൽ നിന്നുള്ളത് 77 വോട്ടുകളാണ് : അലബാമ (9), അർകൻസ (6),  ഐഡഹോ (4), കെന്റക്കി (8), ലൂസിയാന (8), മിസിസിപ്പി (6),നെബ്രാസ്ക (2), നെബ്രാസ്ക ഫസ്റ്റ് സിഡി (1), നെബ്രാസ്ക തേർഡ് സിഡി (1), നോർത്ത് ഡകോട്ട (3), ഒക്ലഹോമ (7), സൗത്ത് ഡകോട്ട (3), ടെന്നസി (11), വെസ്റ്റ് വിർജീനിയ (5), വ്യോമിംഗ് (3).

റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ മുൻതൂക്കമുള്ള 7 സ്റ്റേറ്റുകളിൽ 48 വോട്ടുകളുണ്ട് : അലാസ്ക (3), ഇൻഡിയാന (11), കൻസാസ് (6), മിസൂറി (10),മൊണ്ടാന (3), സൗത്ത് കരോലിന (9), യൂട്ടാ (6). റിപ്പബ്ലിക്കൻ ചായ്‌വുള്ള സ്റ്റേറ്റായ ടെക്സസിൽ 38 ഇലക്ടറൽ  വോട്ടുകളാണുള്ളത്.

റിപ്പോർട്ട് പ്രകാരം, 48 സ്റ്റേറ്റുകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും വിജയിക്ക് എല്ലാ വോട്ടുകളും എന്ന രീതിയിൽ ഇലക്ട്‌റൽ കോളജ് വോട്ടുകൾ കൊടുക്കുന്നവരാണ്. മെയ്‌നും നെബ്രാസ്കയും രണ്ട് ഇലക്ടറൽ വോട്ടുകൾ സ്റ്റേറ്റിലെ വിജയിക്കും ഒരെണ്ണം ഡിസ്ട്രിക്ടിലെ വിജയിക്കുമാണ് നൽകുക.
Join WhatsApp News
Everything free 2020-10-28 21:17:48
എല്ലാവർക്കും പുതിയ Washing Machine, വലിയ TV, പുതുപുത്തൻ ഷൂകൾ... ഇതെല്ലാം ബ്ലിം ടീം ഫ്രീ ആയി ലഭ്യമാക്കുന്നില്ലേ? അതിനും പുറമേ കടകൾ കത്തിക്കുന്നതിലൂടെ ചെടിക്ക് വളമിടാനുള്ള ചാരവും വെറുതെ ലഭിക്കുന്നു. ഗ്രീൻ ഡീൽ...
Boby Varghese 2020-10-28 22:03:07
Don't forget President Hillary Clinton.
സോഷ്യലിസ്റ്റ് 2020-10-28 22:45:50
കടകൾ കൊള്ളയടിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നവർ, നിങ്ങളുടെ വീട്ടിലേക്കും വരും! തയാറായിരുന്നു കൊള്ളുക.
വിദ്യാധരൻ 2020-10-29 00:40:15
ഡെമോക്രാറ്റ്‌സ് സോഷ്യലിസ്റ്റാണെന്നുള്ള വാദം ഒരു മാനസികമായി തളർന്ന ഒരു ട്രംപ് സപ്പോർട്ടറുടെ വാദമാണ്. ആധുനിക ലോകത്തിൽ സോഷ്യലിസത്തിന്റെ ചില അംശങ്ങളെ ഉൾക്കൊള്ളാതെ ക്യാപ്പിറ്റലിസത്തിന് നില നിൽക്കാനാവില്ല. നേരെമറിച്ചും. റോഡുകൾ, ബ്രിഡ്ജുകൾ, ഫയർഫോഴ്‌സസ്, ആർമി , എയർഫോഴ്സ് , നേവി, പോലീസ്, കൗണ്ടി ഹോസ്പിറ്റൽസ് എന്നിങ്ങനെ പലതും ജനങ്ങളുടെ ടാക്സ്കൊണ്ട്, ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രിതിനിധികൾ ഓടിക്കുന്ന ഒന്നാണ്. ഇവരുടെ സേവനം റിപ്പബ്ലിക്കൻസിനും , ഡെമോക്രാറ്റ്സിനും ഇന്ഡിപെന്ഡെൻസിനും, വോട്ടു ചെയ്യതവർക്കും ചെയ്യാത്തവർക്കും ലഭ്യമാണ്. ഒബാമകെയറിന്റെ പരിരക്ഷണം അനുഭവിച്ചുകൊണ്ട് ട്രംപിന് വോട്ടു ചെയ്യുന്നതുപോലെ തന്നെ. അപ്പോൾ ബൈഡൻ അധികാരത്തിൽ വന്നാൽ അമേരിക്ക മുഴുവൻ സോഷ്യലിസം കൊണ്ട് മുടിയുമെന്നു പറയുന്നതും , അമേരിക്കയിൽ മുഴുവൻ കമ്മ്യൂണിസം കൊണ്ട് നശിക്കുമെന്ന് ജോസഫ് മക്കാർത്തി പറഞ്ഞതും ഒന്ന് തന്നെ. ഡെമോക്രാറ്റ്സിൽ നല്ലൊരു ശതമാനവും മില്ലിയണേഴ്സാണ് . ജോ ബൈഡനു എട്ടു മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഒബാമ ഒരു മില്യണയറാണ് പെലോസിക്ക് നാൽപ്പത് മില്യൺ ഡോളർ, അങ്ങനെ ഓരോത്തരുടേയും പേരിട്ടിട്ട് ഗൂഗിളിൽ നോക്കിയാൽ ഇവരാരും സോഷ്യലിസ്റ്റുകൾ അല്ല എന്ന് മനസിലാകും . ഇവരാരും അവരുടെ സ്വത്തുക്കൾ മുഴുവൻ വിട്ടുകൊടുത്തു നാട് നന്നാകുമെന്ന് വിചാരിക്കേണ്ട. അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇടത്തരക്കാരുടെയും, അതുപോലെ നിത്യജോലിക്കാരുടെയും കഠിനാദ്ധ്വാനം ഇല്ലാതെ സാധ്യമല്ല. അതുകൊണ്ട് സാമ്പത്തികമായി അവരെയും കരുതേണ്ട ചുമതല ഭരണക്കാർത്താക്കൾക്കും അവരുടെ പോളിസികൾക്കും ഉണ്ട് . ഞാൻ ഇവിടെ എഴുതുന്ന വിവരങ്ങൾ പുതുമയുള്ളതൊന്നും അല്ല. എന്നെക്കാൾ ഈ വിഷയത്തിൽ കൂടുതൽ അറിയാവുന്നവർ ഇവിടെ ഉണ്ട് . അമേരിക്കയിൽ വളരെ നാൾ താമസിച്ചവർക്കറിയാം ഇവിടെ പതിനെട്ടിൽ കൂടുതൽ പ്രാവശ്യം ഡെമോക്രാറ്റ്‌സ് പ്രസിഡണ്ടിൻമാരായും , അതിൽ കൂടുതൽ റിപ്പബ്ലിക്കൻ പ്രസിഡണ്ടമാരും ഭരിച്ചിട്ടുണ്ട് . ഇപ്പോൾ കൂടുതൽ ഇന്ഡിപെന്ഡൻസും ഉണ്ടെന്നുള്ളതും ഒരു സത്യമാണ്. ജോർജ് വാഷിങ്ടന്റെ സമയത്ത് പാർട്ടി ഇല്ലായിരുന്നു എന്നും അതുപോലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കൻ പാർട്ടി ഉണ്ടായിരുന്നു എന്നതും അറിഞ്ഞിരിക്കണം . അമേരിക്കൻ ഭരണം കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയപ്പെടുന്നു . റീഗൻ ഡെമോക്രാറ്റ്‌സ്പോലെ ഇപ്പോൾ ബൈഡൻ റിപ്പബ്ലിക്കൻസും ഉണ്ടെന്നുള്ളതും അറിഞ്ഞിരിക്കുക. ലിങ്കൺപ്രോജെക്ട്സ് എന്ന പേരിൽ മില്ലിയൻസ് ഡോളർ മുടക്കി ട്രംപിനെതിരെ അഡ്വെർട്ടിസ്റ്റ്മെന്റ് നടത്തുകയും ബൈഡനു വോട്ടു ചെയ്യണം എന്നും പറയുന്നത് ഡെമോക്രാറ്റസല്ല, അവർ റിപ്പബ്ലിക്കൻസാണെന്നുള്ളതും അറിഞ്ഞിരിക്കുക . വെറുതെ ജോ ബൈഡൻ സ്ലീപ്പിയാണ് , ഓർമ്മയില്ല, എന്നൊക്കെ പറയുന്നതുകൊണ്ട് അത് പറയുന്നവർക്ക് ഒരാശ്വാസം ലഭിക്കുമെന്നല്ലാതെ ജോ ബൈഡനു വോട്ടു ചെയ്യുന്ന കോടിക്കണക്കിന് വോട്ടേഴ്സിനെ അത് ബാധിക്കില്ല. അതുകൊണ്ട് സ്വന്തം വിവരക്കേട് മറ്റുള്ളവർക്ക് വെളുപ്പെടുത്തി കൊടുക്കാമെന്നല്ലാതെ മറ്റു പ്രയോചനം ഒന്നും ഇല്ല. ഒരു മനുഷ്യന്റെ നാശത്തിന്റ സമയത്താണ് ക്യു അനോൺ, കണ്സപേഴ്സി തിയറി തുടങ്ങിയവയിൽ ആശ്രയിക്കുന്നത് . 2016 ൽ അത് നടന്നു . എന്നാൽ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലല്ലോ ? ഇതിലുപരിയായി കൊറോണോ വൈറസിനെ നിയന്ത്രിക്കുന്നതിൽ, ഇവിടുത്തെ ശാസ്ത്രലോകത്തെ ഒഴിവാക്കികൊണ്ടു , പരാജപ്പെട്ടത് ട്രംപിന്റെ കഴിവുകേടായി മിക്കവരും കാണുന്നു. കാറ്റിന്റെ ഗതി കണ്ടിട്ട് ബൈഡൻ ട്രംപിനെ കടപുഴക്കുന്ന ലക്ഷണമാണ് . പോപ്പുലസ് വോട്ട് പലപ്പോഴും ഡെമോക്രാറ്റ്‌സിനാണ്. ഇത്തവണ, ട്രംപ് വിജയിച്ച പല സ്റ്റേറ്റുകളിലും ബൈഡനു ഡബ്ബിൾ ഡിജിറ്റു ലീഡാണ്. എങ്കിലും ഡെമോക്രാറ്റ്‌സ് ആകുലചിത്തരാണ്. കാരണം അമേരിക്കൻ ഭരണഘടനപ്രകാരം അന്തിമമായ തീരുമാനം ജനങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്നു. ഒബാമയെ വെറുത്തിരുന്ന അനേകർ ഉണ്ടായിരുന്നു. ഏറ്റവും വലിയ ഡിപ്രഷന് ശേഷം അമേരിക്ക കടന്നുപോയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് അമേരിക്കയെ കരകയറ്റിയ അദ്ദേഹത്തിന് യാതൊരു വിധ അംഗീകാരവും കൊടുക്കാൻ തയ്യാറാവാത്തവർ ഇവിടെ വളരെ അധികമാണ് . ക്രിസ്തുവിന്റെ സ്നേഹം വർണ്ണവർഗ്ഗജാതിവ്യവസ്ഥക്കപ്പുറമെന്ന് പ്രഘോഷിക്കുകയും , അദ്ദേഹം വേശ്യകൾക്കും കള്ളന്മാർക്കും, എൽജിബിറ്റിക്കാർക്കും, പ്രൊ ലൈഫ് കാർക്കും പ്രൊ ചോയിസുകാർക്കും സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നിട്ടപ്പോൾ, അത് അടച്ചുകളയുകയും ചെയ്യുന്ന ഒരു വിഭാഗം ഒബാമയെ നിന്ദിക്കാനും മറന്നില്ല. 'കപട ഭക്തരെ പരീശരെ നിങ്ങൾക്ക് മുൻപേ സ്വർഗ്ഗത്തിൽ എത്തും ചുങ്കക്കാരും പാപികളും എന്ന " വയലാർ കവിത ഇതിനോട് ചേർത്ത് വച്ച് വായിക്കാവുവുന്നതാണ് . ആര് ജയിച്ചാലും അവരെ അംഗീകരിച്ച്‌ അമേരിക്കൻ ഡെമോക്രസിയുടെ ഭാഗമാകുക . നാല് വര്ഷം കഴിയുമ്പോൾ നമ്മൾക്ക് വീണ്ടും അവസരം കിട്ടുമെല്ലോ . പിന്നെ ബൈഡൻ പൊട്ടനാ , വിക്കനാ , ഓർമ്മയില്ത്തവനാ , മുടന്തനാ എന്നൊക്കെയുള്ള വിശേഷണങ്ങൾ നിറുത്തുക . ഇതൊക്കെ നമ്മളുടെ ജീവിതത്തിൽ സംഭവിക്കാൻ അധിക സമയം വേണ്ടല്ലോ. അമേരിക്കൻ ഡെമോക്രസിയുടെ വിജയം ലോകത്തിന് വളരെ അത്യന്തപേക്ഷിതമാണ് . ഈ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരത ലോകത്തിന്റെ സമതുലിതാവസ്ഥയെ ബാധിക്കുമെന്ന് ഓർക്കുക . അതുകൊണ്ട് ചിന്തിച്ച് നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക . ഇവിടെ വളരെ വാശിയോടെ രാഷ്ട്രീയം പറയുന്നവർ പലരും വോട്ടു ചെയ്യാതെ പോകാൻ സാദ്ധ്യത ഉണ്ട് . നിങ്ങളുടെ സമ്മതിദായക അവകാശം ദുർവിനയോഗം ചെയ്യാതിരിക്കുക . "ശ്രുതാദ്ധ്യയന സമ്പന്നഃ ധർമ്മജ്ഞാ സത്യവാദിനഃ രാജ്ഞാസഭാ സദഃ കാര്യാ രിപൗ മിത്രേ ച യേസമാ " (യാജ്ഞവല്ക്യൻ ) വേദഗ്രന്ഥങ്ങളും ധർമ്മശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു. അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല . വിദ്യാധരൻ
അമേരിക്കൻ വിസ 2020-10-29 14:54:05
ഒരു അമേരിക്കൻ വിസ കിട്ടാൻ കഷ്ടപ്പെട്ട എല്ലാവർക്കും ഈ മണ്ണിനോട് കൂറ് കാണും, ഈ വാഗ്ദത്ത ദേശത്ത് കാല് കുത്താൻ എത്ര ബുദ്ധിമുട്ടി എന്ന് അവർക്കറിയാം. H1B1/H4, L1/L2, F1/F2, J1 തുടങ്ങി പലതരം വിസകളും കിട്ടാൻ എത്ര കടമ്പകൾ കടന്നു എന്നും അവർക്കറിയാം. ജോലി സംബന്ധമായി അല്ലെങ്കിൽ കുടുംബമായി ഗ്രീൻ കാർഡ് കിട്ടി വന്നവരും ഉണ്ട്. സ്വപ്നങ്ങൾ സഫലമാക്കാൻ വന്നവർ ശക്തമായ അമേരിക്കക്കായി ട്രംപിനൊപ്പം നിലകൊള്ളുമ്പോൾ, കഷ്ടപ്പാടറിയാതെ തൂങ്ങി വന്നവർ ഒന്നുമാവാൻ കഴിയാത്തതിന് ഈ മണ്ണിനെ പഴിക്കുന്നു.
Not be a pleaser but a go getter 2020-10-29 15:44:50
എല്ലാ വൻകിട മാധ്യമങ്ങളും ട്രംപിനെതിരാണ്, എന്നിട്ടും ട്രംപ് മുന്നേറുന്നു... ഏറ്റവും വലിയ നഗരങ്ങൾ പൂട്ടിയിട്ടും ട്രംപിന്റെ കീഴിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇലക്ഷന്റെ ഫലം പുറത്തു വരുമ്പോൾ, അമേരിക്ക കണ്ടതിൽ ഏറ്റവും വലിയ വിജയിയായിരിക്കും ട്രംപ്. എല്ലാവർക്കും ട്രംപ് മതി അടുത്ത നാല് വർഷത്തേക്ക്.
Vote for Trump 2020-10-29 15:56:16
ബുദ്ധിയുള്ള ആളുകൾ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് കഥയുടെ കിടപ്പ് മനസ്സിലാക്കുന്നു, പാഠം പഠിക്കുന്നു. ഫ്രാൻ‌സിൽ നടക്കുന്നത് അമേരിക്കയിൽ നടക്കാതിരിക്കണമെങ്കിൽ ട്രംപ് അധികാരത്തിൽ വരണം.
എനിക്ക് ശേഷം പ്രളയം 2020-10-29 21:27:01
"എനിക്ക് ശേഷം പ്രളയം" എന്ന് കരുതി ഭരിച്ച ഒബാമയുടെ കാലത്ത് ആയിരത്തിൽ അധികം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ വിവിധ തലങ്ങളിൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് നഷ്ടപ്പെട്ടു. വെറുതെയല്ല സ്വന്തം പാർട്ടിക്കാർ പോലും "ഏറ്റവും കഴിവുകെട്ട പ്രസിഡൻറ്" അവാർഡ് കെട്ടി ഏൽപ്പിച്ചത്. ഒബാമയെ ഒഴിവാക്കൂ, ബൈഡനെ രക്ഷിക്കൂ
News Alert 2020-10-29 22:59:19
Campaigning at one of his Super-spreader Covidpalooza rallies in Lansing, Michigan, Donald Trump gleefully predicted that Joe Biden will be assassinated. He deludes himself into thinking this is why there is so much talk of the 25th Amendment…because DEMOCRATS need to be prepared for when Biden is "shot" and Kamala Harris ascends to power. TRUMP: That’s why they’re talking about the 25th Amendment, right? Three weeks. Three weeks in, Joe’s shot! Let’s go, Kamala, you ready? Most liberal person in the Senate. She makes Bernie Sanders look like a serious conservative. Why isn’t the Secret Service hauling his ass off the stage right then and there? David Corn rightly asks on Twitter, "What nut is going to interpret this as encouragement?" Damn. Trump is talking about Biden being assassinated weeks into his presidency. What nut is going to interpret this as an encouragement? pic.twitter.com/TVBKSkfcpB — David Corn (@DavidCornDC) October 27, 2020 After all, he is in the state wherein armed domestic terrorists plotted to kidnap and kill the Democratic (and democratically elected) governor, Gretchen Whitmer. We know Trump is inciting and endorsing violent, illegal uprising in the event he loses.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക