'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി സര്‍ജറി നടത്തി'
VARTHA
28-Oct-2020
VARTHA
28-Oct-2020
തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് ഡോക്ടര്‍ മൊഴി നല്‍കിയെന്ന് സി.ബി.ഐ അന്വേഷണ സംഘാംഗം. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നല്‍കിയതെന്ന് ചെന്നൈ യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി. ആയിരുന്ന എന്‍. സുരേന്ദ്രനാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. പ്രോസിക്യൂഷന്‍ നാല്‍പത്തിമൂന്നാം സാക്ഷിയാണ് എന്‍. സുരേന്ദ്രന്‍.
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് സി.ബി.ഐ ഡി.വൈ.എസ്.പി. സുരേന്ദ്രന്‍ ആയിരുന്നു എന്നും കോടതയില്‍ മൊഴി നല്‍കി. 2008 നവംബര്‍ 25ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായതെന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. സി.ബി.ഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സി.ബി.ഐ കോടതിയില്‍ വിസ്തരിച്ചു.
2008 നവംബര്‍ 18നാണ് സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അഭയ കേസിന്റെ വിചാരണ നാളെ തുടരും.

Madhyamam
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments